മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

By Aswathi

റോഷന്‍ ആന്‍ഡ്രൂസിന്റെ ഒരേ ചിത്രത്തിലൂടെ വിവാഹ ശേഷം തിരിച്ചുവന്ന നായികമാരാണ് ജ്യോതികയും മഞ്ജു വാര്യരും. ഇവര്‍ തമ്മിലുള്ള സാമ്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവര്‍ തമ്മില്‍ രണ്ട് കാര്യങ്ങളില്‍ വ്യത്യസാമമുണ്ട്. ഒന്ന് തിരിച്ചുവരവിന്റെ വഴി. വിവാഹ മോചിതയായിട്ടാണ് മഞ്ജു തിരിച്ചുവന്നത്, ജ്യോതികയാകട്ടെ കുടുംബത്തിന്റെ പൂര്‍ണമ പിന്തുണയോടെയും.

രണ്ടാമത്തെ വ്യത്യാസം അഭിനയത്തിലാണ്. ഭാവാഭിനയത്തില്‍ ശാലീനമായ വശ്യതയാണ് മഞ്ജു വാര്യരില്‍ തെളിയുന്നതെങ്കില്‍ ഭാവങ്ങളില്‍ ആസ്വാദ്യകരമായ കുസൃതിയാണ് ജ്യോതികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഞ്ജുവും ജ്യോതികയും തമ്മിലുള്ള സാമ്യവും വ്യത്യാസവും നോക്കാം,

ഹൃദയസ്പര്‍ശിയായ അഭിനയം

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

മഞ്ജു വാര്യര്‍ക്കും ജ്യോതികയ്ക്കും ഒരുപാട് സാമ്യതകളുണ്ട്. കഥാപാത്രങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ കഴിവുള്ള അഭിനേത്രികളാണ് രണ്ടുപേരും എന്നതാണ് ആദ്യത്തെ കാര്യം

മുന്‍ നിരയില്‍

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

മലയാളസിനിമയില്‍ താരമൂല്യത്തോടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പം നിന്ന അഭിനേതാവാണ് മഞ്ജു വാര്യര്‍. ശക്തമായ പുരുഷാധിപത്യമുള്ള തമിഴ് സിനിമയില്‍ മൊഴിപോലുള്ള ചിത്രങ്ങളിലൂടെ ജ്യോതികയും മുന്‍നിരയിലെത്തിയിരുന്നു.

പ്രണയ വിവാഹം

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

മലയാളത്തിലെ യുവതാരമായിരുന്ന ദിലീപിനെ പ്രണയിച്ചാണ് മഞ്ജു വാര്യര്‍ കുടുംബജീവിതം ആരംഭിച്ചത്. തമിഴിലെ സൂപ്പര്‍ താരനിരയിലുള്ള സൂര്യയെ ജ്യോതികയും പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്.

തിരിച്ചുവരവ്

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

വിവാഹജീവിതത്തോടെ സിനിമയില്‍നിന്ന് വിട്ടുനിന്ന രണ്ടുപേരും റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ ഒരേ കഥാപാത്രത്തിന് വേഷം നല്‍കിക്കൊണ്ടാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

വ്യത്യാസങ്ങളും

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

സാമ്യതകള്‍ ഉള്ളതുപോലെ ചില വൈരുദ്ധ്യങ്ങളും ഇവരുടെ ജീവിതത്തിലും അഭിനയത്തിലും കാണാന്‍ കഴിയും.

ഒന്ന്, അഭിനയത്തില്‍

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

ഭാവാഭിനയത്തില്‍ ശാലീനമായ വശ്യതയാണ് മഞ്ജു വാര്യരില്‍ തെളിയുന്നതെങ്കില്‍ ഭാവങ്ങളില്‍ ആസ്വാദ്യകരമായ കുസൃതിയാണ് ജ്യോതികയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

 രണ്ട്, തിരിച്ചുവന്ന വഴി

മഞ്ജുവും ജ്യോതികയും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങള്‍?

മഞ്ജു വാര്യര്‍ തിരിച്ചുവരുമ്പോള്‍ അതോടൊപ്പം വിവാഹമോചനവും നേടി. എന്നാല്‍ ജ്യോതിക ഭര്‍ത്തൃകുടുംബത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് തിരിച്ചുവന്നിരിക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X