'11 വർഷങ്ങൾക്ക് ശേഷം കുഞ്ഞിമാളുവും രത്നവും കണ്ടുമുട്ടിയപ്പോൾ'; സംവൃതയും മകനും അർച്ചന കവിക്കൊപ്പം!

2009ൽ തിയേറ്ററുകളിലെത്തി ശ്രദ്ധനേടിയ സിനിമയാണ് നീലത്താമര. എം.ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് അർച്ചന കവിയെന്ന അഭിനേത്രിയെ മലയാളത്തിന് ലഭിക്കുന്നത്.

1979ൽ ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയുടെ റിമേക്കായിരുന്നിട്ട് കൂടി സിനിമയും പാട്ടുകളും അഭിനേതാക്കളുമെല്ലാം പ്രേക്ഷക മനസിൽ സ്ഥാനം നേടി. കൈലാഷായിരുന്നു ചിത്രത്തിൽ നായകൻ. സംവൃത സുനിൽ‌ അടക്കമുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായിക അർച്ചന കവി. സിനിമയിൽ രത്നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവൃത സുനിലിനെയും മകൻ അ​ഗസ്ത്യയേയും വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ച സന്തോഷമാണ് അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവരിച്ചത്.

Samvrutha Sunil ,Archana Kavi

കു‍ഞ്ഞിമാളു എന്നായിരുന്നു അർച്ചന കവിയുടെ കഥാപാത്രത്തിന്റെ പേര്. സംവൃതയേയും മകനേയും കണ്ടപ്പോൾ ഹോംലി ഫീലാണ് അനുഭവപ്പെട്ടതെന്നും കുറിപ്പിൽ അർച്ചന കവി പറയുന്നു. '11 വർഷങ്ങൾക്ക് ശേഷം സംവൃത അഖിലിനെ വീണ്ടും കണ്ടുമുട്ടി. പക്ഷെ... പഴയ അതേ ഫീൽ തന്നെയാണ് ഇപ്പോഴും അനുഭവപ്പെട്ടത്. സാം കൃപയുടെ പ്രതിരൂപമാണ്.'

'ആ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയുള്ള ഹൃദയത്തെയും ശാന്തമാക്കാനും വീട്ടിലായിരിക്കുന്നത് പോലുള്ള പ്രതീതി തോന്നിപ്പിക്കാനും കഴിയും. നമ്മൾ ഇത് പലപ്പോഴും ചെയ്യണം സാം. വളരെ സഹാനുഭൂതിയും ഊഷ്മളതയും ഉള്ള ഒരു അത്ഭുതകരമായ കുട്ടിയാണ് അഗസ്ത്യ.'

'എനിക്ക് ഇപ്പോഴും അവന്റെ ചിരി നിന്നും തിരിച്ച് വരാൻ കഴിയുന്നില്ല. ലവ് യു കുഞ്ഞേ...', എന്നാണ് സംവൃതയേയും മകനേയും കുറിച്ച് അർച്ചന കുറിച്ച്. അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത സെറ്റിൽഡായിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. വല്ലപ്പോഴും നാട്ടിൽ അവധി ആഘോഷിക്കാൻ എത്തുമ്പോൾ തന്റെ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളെ സന്ദർശിച്ച് സൗഹൃദം പുതുക്കുന്നതിൽ സംവൃത വിട്ടുവീഴ്ച വരുത്താറില്ല.

samvrutha sunil, archana kavi

കഴിഞ്ഞ ദിവസം ഒട്ടനവധി സിനിമകളിൽ തന്റെ നായകനായി അഭിനയിച്ചിട്ടുള്ള ജയസൂര്യയേയും കുടുംബത്തേയും സംവൃത സന്ദർശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവൃത നാട്ടിലുണ്ട്. കേരളത്തിൽ കാലുകുത്തിയ ഉടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങളും വീഡിയോയും സംവൃത പങ്കുവെച്ചിരുന്നു.

കണ്ണൂരാണ് സംവൃതയുടെ സ്വദേശം. പയ്യാമ്പലം ബീച്ചിൽ നിന്നുള്ള വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്. വെള്ള നിറത്തിലുള്ള ചുരിദാറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വൈശാഖ സന്ധ്യേ എന്ന ഗാനം പശ്ചാത്തലമായി ഉൾപ്പെടുത്തിയിരുന്നു. ഒരു ഹേറ്റേഴ്സ് പോലും ഇല്ലാത്ത മലയാളത്തിലെ ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് സവൃത.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. ശേഷം 2015 ഫെബ്രുവരി 21നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. മൂന്ന് വർഷം മുമ്പെ ഫെബ്രുവരിയിൽ ഇളയ മകൻ രുദ്രയും ജനിച്ചു. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.

എന്നാൽ 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി. ചില റിയാലിറ്റി ഷോകളിൽ മെന്ററായും താരം ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബജീവിതത്തിലേക്ക് തന്നെ മടങ്ങി.

More from Filmibeat

Read more about: samvrutha sunil archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X