ബിലാലിന് മുൻപ് മമ്മൂട്ടി അമല്‍ നീരദ് ചിത്രം, ചിത്രീകരണം ഉടൻ , തീയതി പുറത്ത്...

പ്രഖ്യാപനം മുതൽ മോളിവുഡ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. മമ്മൂട്ടി- അമൽ നീരദ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ബിഗ് ബിയും ബിലാലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിലേയ്ക്ക് ഒരു സന്തോഷ വാർത്തയുമായി മമ്മൂട്ടി- അമൽ നീരദ് ടീം എത്തുകയാണ്. ബിലാലിന് മുൻപ് ഇതേ ടീമിന്റെ മറ്റൊരു ചിത്രം എത്തുകയാണ്. ട്വിറ്ററിലൂടെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഇതിനും മുൻപ് ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു.

7 വർഷത്തിന് ശേഷം

ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ വരത്തന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദിനോടൊപ്പം ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വരത്തൻ പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷമാണ് അമൽ നീരദ് വീണ്ടു തന്റെ പുതിയ സംവിധാനം സംരംഭവുമായി എത്തുന്നത്.

മമ്മൂട്ടി - അമൽ നീരദ് ചിത്രം

14 വർഷത്തിന് ശേഷം മമ്മൂട്ടി അമൽ നീരദ് ഒന്നിക്കുന്ന ചിത്രമാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുന്ന ബിലാലിന് മുൻപ് പുറത്തെത്തുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10 ന് ആരംഭിക്കും.10 ന് തന്നെ മമ്മൂട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. 14 വർഷങ്ങൾക്ക് മുൻപ് ബിഗ് ബിയിലായിരുന്നു മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ചെത്തിയത്.

പുതിയ സിനിമ

മെഗാസ്റ്റാർ- അമൽ നീരദ് കൂട്ട്കെട്ടിനോടൊപ്പം പ്രേക്ഷകരുടെ പ്രിയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മറ്റുള്ള താരങ്ങളെ കുറിച്ചോ സിനിമയുടെ പേരോ മറ്റ് വിവരങ്ങളെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഉടൻ തന്നെ മറ്റ് വിവരങ്ങൾ പുറത്തെത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ താടി വെച്ചുള്ള ഒരു ഗെറ്റപ്പ് പുറത്തു വന്നിരുന്നു. അത് ബിലാലിന് മുൻപ് പുറത്തിറങ്ങുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിന് വേണ്ടിയുള്ളതാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

Recommended Video

ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam
ബിലാൽ ശേഷം

ബിലാലിന് മുൻപ് പുറത്തിറങ്ങുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിനെ കുറിച്ച് ആദ്യ സൂചന നൽകിയ നടൻ സൗബിൻ ആയിരുന്നു. ദ് ക്യൂവാണ് സൗബിന്റെ വീഡിയോയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുണ്ടെന്നും അതിൽ താൻ അഭിനയിക്കുന്നതായും സൗബിൻ പറയുന്നതായാണ് വീഡിയോയിൽ. സൗബിന്റെ വാക്കുകൾ ഇങ്ങനെ... ഇപ്പോള്‍ ചെയ്യുന്ന 'മ്യാവൂ' ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അമല്‍ നീരദിന്റെ ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. മമ്മൂട്ടി ചിത്രമാണ്, 'ബിലാല്‍' അല്ല- എന്നായിരുന്നു സൗബിന്റെ വാക്കുകൾ. എന്തായാലും പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X