15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് രേവതി! ആരാധകരുടെ കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം
മലയാള സിനിമയിലെ മുന്‍നിര നായികമാരെല്ലാം നൃത്ത ലോകത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. സിനിമയിലെ തിരക്കുകള്‍ക്കിടയില്‍ പലരും നൃത്തം മാറ്റി നിര്‍ത്തി. സിനിമ ഉപേഷിച്ച ചില നടിമാര്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. ഇപ്പോഴിതാ നടി രേവതി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം അവതരിപ്പിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വന്നിരിക്കുകയാണ്.
രേവതി പഠിച്ച നൃത്ത വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ചിലങ്കയണിയുന്നത്. ശ്രീ സരസ്വതി ഗാന നിലയത്തിന്റെ വാര്‍ഷികം ഞായറാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. 1979 ലാണ് ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പലപ്പോഴായി നിരവധി സ്‌റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു.

കൃഷ്ണ നീ ഭേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന പെര്‍ഫോമന്‍സാണ് രേവതി കാഴ്ച വെക്കുന്നത്. താനിത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നുമാണ് നടി പറയുന്നത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ രേവതി സജീവമായിട്ടെത്തിയിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് ആണ് ഈ വര്‍ഷം രേവതിയുടെയായി എത്തിയ സിനിമ. ഒത്തിരി താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് രേവതി എത്തിയത്.


Click it and Unblock the Notifications











