ആറ് റോളിൽ സംയുക്ത വർമ്മ, 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി വീണ്ടും അഭിനയരംഗത്തേക്ക്...
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് സംയുക്ത. 1999 ൽ ജയറാമിന്റെ നായികയായി എത്തിയ നടി ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംയുക്തയുടെ ഭാവന എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്, പിന്നീട് മികച്ച കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയും ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ സംയുക്ത വർമ്മ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
ഗ്ലാമറസ് ലുക്കിൽ നടിയുടെ ചിത്രങ്ങൾ, കാണൂ
1999 ൽ സിനിമ ജീവിതം തുടങ്ങിയ സംയുക്ത വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി ബിജു മേനോനെ വിവാഹം കഴിക്കുന്നത് . മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായിരുന്ന ഇവരുടെ വിവാഹം പ്രേക്ഷകർ ആഘോഷമാക്കിയെങ്കിലും സിനിമയിൽ നിന്നുള്ള സംയുക്തയുടെ വിടപറച്ചിൽ ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിത നീണ്ട 20 വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും മടങ്ങി എത്തുകയാണ്.

2002 ൽ പുറത്തിറങ്ങിയ തെങ്കാശി പട്ടണത്തിലാണ് സംയുക്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഈ ചിത്രം വൻ വിജയമയിരുന്നു. സിനിമയ്ക്കൊപ്പം തന്നെ നടിയുടെ കഥാപാത്രമായ മീനാക്ഷിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംയുക്തയെ കൂടാതെ കാവ്യമാധവൻ, ഗീതു മോഹൻദാസ് എന്നിവരായിരുന്നു മറ്റ് രണ്ട് നായികമാർ. റാഫി മെക്കാർട്ടിൻ സംവിധാന ചെയ്ത മൾട്ടിസ്റ്റാർ ചിത്രമായിരുന്നു തെങ്കാശ്ശി പട്ടണം.

20 വർഷങ്ങൾക്ക് ശേഷം സംയുക്ത വർമ്മ വീണ്ടും അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. പരസ്യ ചിത്രത്തിലൂടെയാണ് നടിയുടെ രണ്ടാം വരവ്. അഭിനയത്തിനോടൊപ്പം തന്നെ ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് മടങ്ങി എത്തിയിരിക്കുന്നത്. ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് സംയുക്ത എത്തിയിരിക്കുന്നത്. നടിയുടെ വരവ് മാത്രമല്ല പരസ്യത്തിന്റ പ്രമേയവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ഹരിതം മാസാലകൾ ഉപയോഗിച്ച്പാചകം ചെയ്ത ആഹാരവുമായി വൃദ്ധസദനത്തിലേയ്ക്ക് പോകുന്നതാണ് പരസ്യത്തിന്റെ ക്ലൈമാക്സ്. ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പറഞ്ഞ് കൊണ്ടാണ് പരസ്യം അവസാനിക്കുന്നത്. നടിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് പരസ്യത്തിന് ലഭിക്കുന്നത്..
Recommended Video

ദിവസങ്ങൾക്ക് മുൻപ് നടന്ന സഹോദരി ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ തിളങ്ങി നിന്നതസംയുക്ത വർമ്മയായിരുന്നു. നടിയ്ക്കൊപ്പം ബിജു മേനോനും മകനും വിവാഹത്തിന് പങ്കെടുത്തിരുന്നു,. ഇവരുടെ കുടംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു സംയുക്ത എത്തിയത്. സിമ്പിൾ ലുക്ക് ആയിരുന്നെങ്കിലും നടിയുടെ ആഭരണവും സാരിയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications