For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  25 വർഷങ്ങൾക്ക് ശേഷം വീണ്ടും, സന്തോഷം പങ്കുവെച്ച് ജോമോൾ, ആശംസയുമായി ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ജോമോൾ. 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ജോമോൾ സിനിമയിൽ എത്തുന്നത്. ഉണ്ണിയാർച്ചയുടെ ബാല്യകാലമായിരുന്നു നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ ജോമോൾക്ക് കഴിഞ്ഞിരുന്നു. ഒരു വടക്കൻ വീരഗാഥയ്ക്ക് ശേഷം മികച്ച അവസരങ്ങൾ നടിയെ തേടിയെത്തിയിരുന്നു. മൈഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ബാലതാരമായി തിളങ്ങിയ ജോമോളെ തേടി പിന്നീട് നായിക വേഷങ്ങൾ എത്തുകയായിരുന്നു.

  jomol

  ''ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കമായിരുന്നു'', ജോമോളുടെ പഴയ അഭിമുഖം വൈറലാകുന്നു

  1992 ൽ പുറത്ത് ഇറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ജോമോൾ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. പഞ്ചാബി ഹൗസ്,നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി, അരയന്നങ്ങളുടെ തുടങ്ങിയവയാണ് നടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. അന്നത്തെ യുവതാരങ്ങൾക്കൊപ്പവും താരരാജാക്കന്മാർക്കൊപ്പവും ഒരുപോലെ തിളങ്ങാൻ ജോമോൾക്ക് കഴിഞ്ഞിരുന്നു. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.

  ''ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കമായിരുന്നു'', ജോമോളുടെ പഴയ അഭിമുഖം വൈറലാകുന്നു

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ജോമോൾ വിവാഹിതയാവുന്നത്. നേവി ഉദ്യോഗസ്ഥനായ ചന്ദ്രശേഖരൻ പിള്ളയെ ആയിരുന്നു വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ജോമോളും ഭർത്താവ് ചന്ദുവും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു ഇവർ . എന്നാൽ പിന്നീട് ഈ സൗഹൃദം പിന്നീട് പ്രണമായി മാറുകയായിരുന്നു.'' അന്ന് മതമോ വയസ്സോ ഒന്നും പ്രശ്നമായിരുന്നില്ല എന്ന് ജോമോൾ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  രണ്ട് വ്യത്യസ്ത മതവിഭഗത്തിലുള്ള ഇവരുടെ വിവാഹം അന്ന് കുടംബത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വളരെ നാളുകളുകൾക്ക് ശേഷമാണ് പ്രശ്ന പരിഹരിക്കപ്പെടുന്നത്. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. മിനിസ്ക്രീനിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലും ജോമോൾ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  മമ്മൂക്ക എന്റെ തലയിൽ ഒന്ന് കൈ വെച്ച് അനുഗ്രഹിച്ചു, ടി.എ റസാക്കിനെ ഒരിക്കലും മറക്കാൻ കഴിയില്ല

  അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സജീവമായിരിക്കുകയാണ് ജോമോൾ. നടിയുടെ നൃത്തം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്ര പങ്കുവെച്ചിരിക്കുന്നത്. 25 വർഷത്തിന് ശേഷമാണ് നടി വീണ്ടും സ്റ്റേജിൽ എത്തിയിരിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം എന്ന് കുറിച്ച് കൊണ്ടാണ് നൃത്തത്തിലേയ്ക്കുള്ള തന്റെ മടങ്ങി വരവിന കുറിച്ച് ജോമോൾ പറയുന്നത്.'' നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഒരു മായാജാലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കഠിനാധ്വാനം, നിശ്ചയദാഢ്യം എന്നിവയാണ് ഇതിനെ നിർണ്ണയിക്കുന്നത്. എന്നിൽ വിശ്വസിച്ചതിൽ ശ്യാമള ആന്റിക്കും ധരണി ശക്തിമാലയ്ക്കും നന്ദി.- ജോമോൾ കുറിച്ചു.

  വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു

  ജോമോൾക്ക് ആശംസ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. നടി ശിവദ മുരളി, സരിത ജയസൂര്യ, അശ്വതി ശ്രീകാന്ത്, രശ്മി സോമൻ, നിരഞ്ജന അനൂപ്, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ആശംസ അറിയിച്ച സുഹൃത്തുക്കൾക്ക് നടി നന്ദിയും അറിയിച്ചിട്ടുണ്ട്.

  Jomol To Make a Comeback | FilmiBeat Malayalam

  ജോമോൾ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

  Read more about: jomol
  English summary
  After 25 years Actress Jomol Back To Dance,pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X