'34 വർഷത്തെ അമ്മയുടെ ആ​ഗ്രഹം സാധിച്ചു, കല്യാണം കഴിക്കുന്നത് കാശ്മീരിൽ പോകാനെന്ന് തെറ്റിദ്ധരിച്ചു'; ലക്ഷ്മി!

സ്റ്റാർ മാജിക് എന്ന ഷോയുടെ പ്രധാന ആകർഷണം അവതാരക ലക്ഷ്മി നക്ഷത്രയുടെ അവതരണം തന്നെയാണ്. ഒട്ടനവധി പരിപാടികളുടെ അവതാരകയായിരുന്നുവെങ്കിലും ലക്ഷ്മി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായ ശേഷമാണ്. സ്റ്റാർ മാജിക്കിലെ താരങ്ങൾക്കുള്ളതുപോലെ തന്നെ ആരാധകർ ലക്ഷ്മിക്കുമുണ്ട്.

കൂടാതെ സ്വന്തം വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും ലക്ഷ്മി നക്ഷത്രയ്ക്കുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ പുതിയ ഒരു വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സ്റ്റാർ മാജിക്കിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതായി അറിയിച്ചുള്ളതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ വീഡിയോ. ഒരു യാത്രയ്ക്ക് വേണ്ടിയാണ് ചെറിയൊരു ഇടവേളയെടുക്കുന്നതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. അതിനുള്ള തയ്യാറെടുപ്പുകളും താരം വീഡിയോയിൽ പങ്കുവെച്ചു. ഇപ്പോഴിതാ ആ യാത്ര എങ്ങോട്ടായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ലക്ഷ്മി.

Lakshmi Nakshathra

അമ്മയുടെ വർഷങ്ങളായുള്ള ഒരു ആ​ഗ്രഹത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയായിരുന്നു ലക്ഷ്മിയുടെ യാത്ര. അമ്മയ്ക്കും സഹോദരനും സുഹൃത്തിനും ഒപ്പം കാശ്മീരിലേക്കാണ് ലക്ഷ്മി നക്ഷത്ര യാത്ര പോയത്. യാത്രയുടെ വിശേഷങ്ങളെല്ലാം വീഡിയോയായി ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. തണുത്ത് വിറച്ച് ഇരിക്കുകയാണെങ്കിലും സ്വർ​ഗത്തിൽ എത്തിയ അനുഭൂതിയാണ്.

കാശ്മീരിലേക്ക് യാത്ര വരാൻ കാരണമുണ്ട്. നമ്മടേതായിട്ടുള്ള മീ ടൈം കിട്ടി. അതുകൊണ്ടാണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്ന് തീരുമാനിച്ചത്. അത് കാശ്മീരിലേക്ക് തന്നെയാകാൻ കാരണം അമ്മയുടെ മുപ്പത്തിനാല് വർഷത്തെ ആ​ഗ്രഹമാണ് കാശ്മീർ യാത്ര എന്നതാണ്.

അമ്മയുടെ ആ​ഗ്രഹം മകൾ എന്ന നിലയിൽ നടത്തി കൊടുക്കാമെന്ന് കരുതി. അമ്മയുടെ ആ​ഗ്രഹം നടത്തി കൊടുക്കാൻ സാധിക്കുന്നത് ഒരു അനു​ഗ്രഹമല്ലേ. അതുകൊണ്ടാണ് ഒന്നും നോക്കാതെ കാശ്മീരിലേക്ക് യാത്ര പോകാം എന്ന് തീരുമാനിച്ചതെന്ന് വിശദീകരിച്ചാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്. കാശ്മീർ യാത്രയ്ക്ക് വേണ്ടി ഇരുപത് വർഷങ്ങൾക്ക് ശേഷം അമ്മ ജീൻസ് ധരിച്ചെന്നും വീഡിയോയിൽ ലക്ഷ്മി പറയുന്നുണ്ട്.

കേബിൾ കാറിൽ കയറിയാണ് ലക്ഷ്മി പതിനാലായിരം അടി മുകളിലേക്കുള്ള യാത്ര കുടുംബസമേതം ആരംഭിച്ചത്. ക്ലൈമറ്റുമായി യോജിച്ച് പോകാൻ കഴിയുമോയെന്ന് അറിയില്ലെങ്കിലും രണ്ട് കൽപ്പിച്ച് പോവുകയാണെന്നാണ് കേബിൾ കാറിൽ കയറി യാത്ര ആരംഭിച്ചപ്പോൾ ലക്ഷ്മി പറഞ്ഞത്.

Lakshmi Nakshathra

അമ്മയും അതീവ സന്തോഷവതിയായി കാശ്മീർ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു. നമ്മുടെ ലൈഫിലെ കുറച്ച് സമയം നമുക്ക് വേണ്ടി മാറ്റിവെച്ച് ആസ്വദിക്കണമെന്നും ലക്ഷ്മി പറയുന്നു. ദുബായ്ക്കും ഖത്തറിനും ഒക്കെ പലപ്പോഴായി പോയിട്ടുണ്ടെങ്കിലും അതൊക്കെ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി മാത്രമുള്ളതാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

ആദ്യത്തെ ഫെയ്സിലെ തണുപ്പ് സഹിക്കാൻ പറ്റുന്നതാണ്. സെക്കന്റ് ഫെയ്സിലേക്ക് എത്തിയാൽ മഞ്ഞ് കയ്യിലെടുക്കാൻ സാധിക്കും. ജനുവരിയായാൽ കശ്മീരിലേക്ക് നമുക്ക് വരാൻ സാധിക്കില്ല. ട്രക്കിങ് ഇഷ്ടമുള്ളവർ നടന്ന് കയറിയും കാഴ്ചകൾ ആസ്വദിക്കുന്നുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ഞാൻ കരുതിയത് ഈ പ്രായത്തിൽ എനിക്ക് കാശ്മീർ യാത്രയൊന്നും സാധ്യമാകില്ലെന്നാണ്. പക്ഷെ എന്റെ പ്രായക്കാർക്കും കാശ്മീർ യാത്ര സാധ്യമാണ്. കേബിൾ കാറിലൊക്കെ വന്നതുകൊണ്ട് ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. മുപ്പത്തിനാല് വർഷത്തെ ആ​ഗ്രഹം സാധിച്ചുവെന്നാണ് ലക്ഷ്മിയുടെ അമ്മ ബിന്ദു മഞ്ഞ് മലകളുടെ കാഴ്ചകൾ ആസ്വദിച്ച് ഇരിക്കവെ പറഞ്ഞത്.

സ്വ​ർ​ഗം കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ കാശ്മീരിൽ പോയശേഷം കണ്ടുവെന്ന് ഞാൻ പറയും. വിവാഹ​ശേഷം അമ്മ അച്ഛനോട് ഡിമാന്റ് ചെയ്ത കാര്യം കാശ്മീർ യാത്രയായിരുന്നു. പക്ഷെ അന്നത്തെ സാഹ​ചര്യം കൊണ്ട് അത് നടന്നില്ല. വിവാഹ​ശേഷം അമ്മയുടെ സുഹൃത്തുക്കളിൽ ഒരാൾ കാശ്മീരിലേക്ക് ടൂർ പോയിരുന്നു.

ആ സമയത്ത് അമ്മ കരുതി കല്യാണം കഴിക്കുന്നത് കാശ്മീരിൽ പോകാനാണെന്ന്. അങ്ങനെയാണ് കാശ്മീർ യാത്ര അമ്മയുടെ സ്വപ്നമാകുന്നത്. അമ്മയുടെ ആ​ഗ്രഹം അച്ഛന് വേണ്ടി മകളായ ഞാൻ നടത്തി കൊടുത്തുവെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവസാനിപ്പിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X