'ബാലേട്ടനും മക്കളും'; ആദ്യത്തെ ക്ഷണം ലാലേട്ടന്..., ​വർഷങ്ങളായുള്ള ​ഗോപികയുടെ ആ​ഗ്രഹം സാ​ധിച്ച് കൊടുത്ത് ജിപി!

2003ൽ റീലിസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായിരുന്നു ബാലേട്ടൻ. വിഎം വിനു സംവിധാനം ചെയ്ത സിനിമ അക്കാലത്ത് വലിയ തരം​ഗമായിരുന്നു. മോഹൻലാൽ-നെടുമുടി വേണു കോബിനേഷൻ ബാലേട്ടൻ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്നായിരുന്നു. അച്ഛൻ ഏൽപ്പിച്ചുപോയ ചുമതലകൾ അനുസരണയോടെ നിർവഹിക്കുന്ന മകനായി മോഹൻലാൽ ബാലേട്ടനിൽ നിറഞ്ഞുനിന്നു.

നാട്ടിലുള്ള എല്ലാ പ്രശ്നങ്ങളിലും ഓടി നടന്ന് ഇടപെട്ട് തീർത്ത് സ്വയം ജീവിക്കാൻ മറന്നുപോയ ഒരാളുടെ ജീവിതത്തേ മനോഹരമായി അവതരിപ്പിക്കാൻ മോഹൻലാൽ എന്ന നടന് സാധിച്ചു. മോഹൻലാലിനെ കൂടാതെ ജഗതി, ഇന്നസെന്റ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, നന്ദു, റിയാസ് ഖാൻ, കലാഭവൻ മണി, ദേവയാനി , നിത്യദാസ് തുടങ്ങി നിരവധി താരങ്ങൾ മികച്ച പ്രകടനങ്ങൾ സിനിമയിൽ കാഴ്ചവെച്ചു.

mohanlal, Govind Padmasoorya

സിനിമയിലെ പാട്ടുകൾ ഇന്നും മലയാളികളുടെ പ്ലെ ലിസ്റ്റിലുള്ളവയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ പെൺമക്കളായി അഭിനയിച്ചത് സാന്ത്വനം സീരിയലിൽ അഞ്ജലിയായി അഭിനയിച്ച് ആരാധക ഹൃദയം കവർന്ന ​ഗോപിക അനിലും സഹോദരി കീർത്തനയുമാണ്. ഇരുവരും ബാലേട്ടന് ശേഷവും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ആളുകളുടെ മനസിൽ എപ്പോഴും തങ്ങി നിൽക്കുന്നത് ബാലേട്ടനിലെ പ്രകടനങ്ങളാണ്. ​

ഗോപിക ഇപ്പോൾ സീരിയൽ അഭിനയത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അനിയത്തി കീർത്തനയും ​ഗോപികയെ പോലെ സീരിയലുകൾ ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ജോലിയും മറ്റുമായി തിരക്കിലാണ്. ബാലേട്ടനുശേഷം മോഹൻലാലിനെ നേരിട്ട് കാണാൻ പിന്നീട് ​ഗോപികയ്ക്കോ കീർത്തനയ്ക്കോ ഒരു അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ ലാലേട്ടനെ കാണണമെന്നുള്ള ​ഗോപികയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഭാവി വരൻ ​ഗോവിന്ദ് പത്മസൂര്യ. വർഷങ്ങൾക്കുശേഷം ബലേട്ടനും മക്കളും കണ്ടുമുട്ടിയപ്പോഴുള്ള മനോഹരമായ വീഡിയോ സ്വന്തം യുട്യൂബ് ചാനൽ വഴി ​ഗോവിന്ദ് പത്മസൂര്യ പങ്കുവെക്കുകയും ചെയ്തു.

മോഹൻലാലിനെ കാണണമന്നുള്ള ആ​ഗ്രഹം പലപ്പോഴായി ​ഗോപിക പറഞ്ഞപ്പോൾ‌ വിവാഹത്തിന് സർപ്രൈസായി ലാലേട്ടനെ കൊണ്ടുവരാമെന്നായിരുന്നു ജിപി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മോഹൻലാലുമായി സംസാരിച്ചപ്പോൾ വിവാഹ ദിവസം അദ്ദേഹം നാട്ടിലുണ്ടാകില്ലെന്ന് മനസിലായി. ജനുവരി 28നാണ് ​ഗോവിന്ദ് പത്മസൂര്യ-​ഗോപിക അനിൽ വിവാഹം.

ആ സമയം മോഹൻലാൽ എമ്പുരാന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് വിദേശത്തായിരിക്കും. അതുകൊണ്ട് തന്നെ ​ഗോപികയുടെ കുടുംബത്തോടൊപ്പം നേരത്തെ തന്നെ മോഹൻലാലിനെ നേരിട്ട് പോയി കണ്ട് ഇരുവരും അനു​ഗ്രഹം വാങ്ങി.

mohanlal, Govind Padmasoorya

വിവാഹത്തിനായി ഇരുവരും ആദ്യം ക്ഷണിച്ചതും മോഹൻലാലിനെ തന്നെയായിരുന്നു. ലാലേട്ടൻ തങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത് കാണാൻ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷെ അ​ദ്ദേഹത്തിന് വരാൻ സാധിക്കില്ല. അതിന്റെ ചെറിയ വിഷമം തങ്ങൾക്കുണ്ടെങ്കിലും കുടുംബസമേതം അദ്ദേഹത്തെ ക്ഷണിക്കാൻ ചെന്നപ്പോൾ അദ്ദേഹം നൽകിയ സ്വീകരണം ഞങ്ങളുടെ മനസ് നിറയ്ക്കുകയും ആ വിഷമം ഇല്ലാതാക്കുകയും ചെയ്തുവെന്നുമാണ് ​ഗോവിന്ദ് പത്മസൂര്യ വീഡിയോ പങ്കുവെച്ച് പറഞ്ഞത്. ​

ഗോപികയും കീർത്തനയും മോഹൻലാലിന്റെ ഇടതും വലതും നിന്ന് പഴയ ചിത്രം റിക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങളും പുതിയ വീഡിയോയിൽ ജിപി ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാണം പ്രമാണിച്ച് ജിപി തന്റെ മലയാള, തെലുങ്ക് സിനിമ ഷൂട്ടിങുകളൊക്കെ മാറ്റിവച്ചിരിക്കുകയാണ്. ഈ പ്രോസസ് തനിക്ക് പരിമാവധി ആസ്വദിക്കണം.

അതുകൊണ്ട് ഇത് കഴിയുന്നതുവരെ മറ്റൊന്നിലേക്കും ഇല്ലെന്ന് ജിപി തീരുമാനിക്കുകയായിരുന്നു. ഗോപികയ്ക്ക് പക്ഷെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ്ങ് തിരക്കുകളുണ്ട്. അതിനിടയിലാണ് വിവാഹ​ ഒരുക്കങ്ങളിൽ ​ഗോപിക പങ്കാളിയാകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് പുറം ലോകം അറിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പക്ഷെ വിവാ​ഹം അങ്ങനെയായിരിക്കില്ല. നാടറിഞ്ഞാണ് നടത്തുന്നത്.

Read more about: mohanlal govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X