ഒന്നും ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല! മുന്നോട്ട് പോയല്ലേ പറ്റൂ! വീഡിയോയുമായി സിന്ധു കൃഷ്ണ
കുറേക്കാലമായി വീഡിയോ ചെയ്തിട്ട്. ഇഷാനിയുടെ വ്‌ളോഗിന് താഴെയായി കുറേപേര്‍ കമന്റ് ചെയ്തിരുന്നു. സിന്ധു ആന്റിയോട് വീഡിയോ ചെയ്യാന്‍ പറയൂ എന്ന്. എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല വീഡിയോ ചെയ്യാന്‍. ഡാഡിയെ ഇനിയൊരിക്കലും കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ വിഷമമാണ്. ഡാഡി നേരത്തെ ചെന്നൈയിലൊക്കെ പോയി നില്‍ക്കാറുണ്ടായിരുന്നു. കൊവിഡൊക്കെ വന്നതോടെയായിരുന്നു തിരുവനന്തപുരത്തേക്ക് വന്നത്. തന്‍വിയും അവരോടൊപ്പമായിരുന്നു മുന്‍പ്. ഡാഡി ചെന്നൈയില്‍ എവിടെയോ ആണെന്ന് ഇടയ്ക്ക് ഞാന്‍ വിചാരിക്കും. അങ്ങനെ വാട്‌സാപൊന്നും ഉപയോഗിക്കാറില്ല ഡാഡി. അറിയാതെ വീഡിയോ കോളൊക്കെ വരുമായിരുന്നു. അല്ലാതെ വിളിച്ച് സംസാരിക്കാറാണ് പതിവ്. നല്ല ലഞ്ചൊക്കെയാണെങ്കില്‍ ഇങ്ങോട്ട് കഴിക്കാന്‍ വായോ എന്ന് ഞാന്‍ പറയാറുണ്ട്. അവിടെയാണ് നല്ലതെങ്കില്‍ അങ്ങോട്ട് പോവും.

ഡാഡിക്ക് ഹീമോഗ്ലോബിന്‍ കുറവായിരുന്നു. ഇടയില്‍ റാഗിയും മോരും മിക്‌സ് ചെയ്ത് കൊടുക്കുമായിരുന്നു. എന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായേനെ. ഇടയ്ക്ക് ഫ്രൂട്ട്‌സൊക്കെയാണ് കഴിക്കാന്‍ കൊടുക്കുന്നത്. ഓമി വരുന്നില്ലേയെന്ന് എപ്പോഴും ചോദിക്കാറുണ്ട്. അവസാനമായി വന്നപ്പോഴും ഓമിയെ കണ്ടിരുന്നു. ആശുപത്രിയിലൊക്കെ പോയി വന്നാല്‍ ഡൈനിംഗ് ചെയറിലേ ഇരിക്കാറുള്ളൂ. സോഫയിലൊന്നും ഇരിക്കില്ല. ഇനി ഡ്രസ് ചെയ്യാനൊന്നുമില്ല, മുറിവൊക്കെ ഉണങ്ങിയെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ എനിക്കും, ഡാഡിക്കും, ഡാഡിയുടെ ഹോംനഴ്‌സിനും സങ്കടമായിരുന്നു. ആ പേരും പറഞ്ഞാണ് ഇങ്ങോട്ടേക്കൊക്കെ വന്നുകൊണ്ടിരുന്നത്. അതൊക്കെ ഓര്‍ക്കുമ്പോഴേ വല്ലാത്തൊരു സങ്കടമാണ്.


Click it and Unblock the Notifications