For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിണക്കം മറന്ന് കൈ കോർത്ത് സൗഹൃദം പങ്കുവെച്ച് ലിബർട്ടി ബഷീറും ദിലീപും, 'ഇവരെപ്പോഴാണ് ഒന്നായതെന്ന്' ആരാധകർ!

  |

  മലയാള സിനിമയിൽ സംവിധാന സഹായിയായി വന്ന് ഇന്ന് കാണുന്ന തരത്തിൽ താരമൂല്യമുള്ള നടനായി മാറാൻ ദിലീപിന് ഒരുപാട് വർഷത്തെ കഷ്ടപ്പാട് വേണ്ടി വന്നിട്ടുണ്ട്. ദിലീപിന്റെ വളർച്ചയുടെ കഥയും നടന്റെ ജീവിതവും എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്.

  മിമിക്രിയിലൂടെ ആരംഭിച്ചതാണ് ദിലീപിന്റെ സിനിമ ജീവിതം. തുടക്കത്തിൽ ചാനലുകളിൽ നിരവധി കോമഡി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് പതിയെ സഹസംവിധായകനായി സിനിമയുടെ ഭാ​ഗമായി.

  Also Read: ഒരുപാട് പേർ വിളിക്കുന്നു, എന്ത് ചെയ്യണമെന്നറിയില്ല; പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ്: സീമ ജി നായർ

  ശേഷം പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ‌പിന്നീട് സല്ലാപത്തിലൂടെ നായകനായി. സല്ലാപത്തിന് ശേഷം ദിലീപ് കുടുംബങ്ങൾക്ക് പ്രിയപ്പെട്ട നായകനായി മാറി.

  വൈകാതെ നല്ല സിനിമകളിൽ നായകനായി എത്തിയ ദിലീപിന് ജനപ്രിയ നായകൻ എന്നൊരു പട്ടവും സിനിമാ പ്രേമികൾ നൽകി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കേസ് മൂലം ദിലീപിന്റെ കാര്യത്തിൽ ആരാധകർ പോലും രണ്ടായി തിരിഞ്ഞു.

  ചിലർ ദിലീപിനെ അനുകൂലിച്ചപ്പോൾ സിനിമ മേഖലയിൽ തന്നെയുള്ള മറ്റ് ചിലർ ദിലീപിനെ പ്രതികൂലിച്ചു. അതിൽ‌ ദിലീപിനെ പലപ്പോഴായി കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ള ദിലീപിനെ കുറിച്ച് തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് നിർമാതാവ് ലിബർട്ടി ബഷീർ.

  ദിലീപിനേയും താരത്തിന്റെ മുൻ ഭാര്യ മഞ്ജുവിനേയും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനേയും കുറിച്ച് പലപ്പോഴായി ലിബർട്ടി ബഷീർ പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിച്ചതുമാണ്.

  കുറച്ച് മാസങ്ങൾക്ക് മുമ്പ് ദിലീപിനെതിരെ ലിബർട്ടി ബഷീർ മാനനഷ്ടകേസ് വരെ ഫയൽ ചെയ്തിരുന്നു. ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനത്തെ കുറിച്ച് ലിബർട്ടി ബഷീർ പറഞ്ഞ കാര്യങ്ങളിലും ദിലീപിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്.

  'പ്രണയവിവാഹമാണെങ്കിലും കല്യാണം കഴിഞ്ഞതിന് ശേഷം മഞ്ജുവിന് ദിലീപിന്റെ വീട്ടിലൊരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. മഞ്ജു ശ്വാസം മുട്ടിയത് പോലെ നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ദിലീപിന്റെ വീട്ടില്‍ ഇടയ്ക്ക് പോവാറുണ്ട്. ഫോണില്‍പ്പോലും മഞ്ജുവിനെ കിട്ടാറില്ല.'

  Also Read: നീ ഒന്ന് വിളിച്ചാൽ മതി; ചികിത്സയിലുള്ള സമാന്തയോട് നാ​ഗചൈതന്യ സംസാരിച്ചപ്പോൾ; വേർപിരിയലിന് ശേഷം ആദ്യം

  'ആരാണ് വിളിക്കുന്നതെന്ന് അമ്മയോ സഹോദരിമാരെ നോക്കിയതിന് ശേഷം മാത്രമെ ഫോണില്‍പ്പോലും മഞ്ജുവിനെ ലഭിച്ചിരുന്നുള്ളൂ. മഞ്ജു ജയിലില്‍ കിടക്കുന്നപ്പോലെയാണ് കഴിഞ്ഞതെന്ന് എനിക്ക് ബോധ്യമുണ്ട്.'

  'മഞ്ജുവിന്റെ തറവാടിന്റെ ഗുണംകൊണ്ടാണ് മഞ്ജു ഇപ്പോഴും സൈലന്റായി നില്‍ക്കുന്നതെന്ന്' ലിബര്‍ട്ടി ബഷീര്‍ മുമ്പ് പറഞ്ഞിരുന്നു. 'മീശമാധവന്റെ 125ാം ദിവസം കൊച്ചിയില്‍ ആഘോഷിച്ചിരുന്നു. ആഘോഷ പരിപാടികളെല്ലാം കഴിഞ്ഞ് മഞ്ജു പോയെന്ന ധാരണയിലായിരുന്നു.'

  'ബാത്ത്‌റൂമിലേക്ക് പോവുന്നതിനിടയിലാണ് മീനാക്ഷിയേയും പിടിച്ച് കരഞ്ഞ് നില്‍ക്കുന്ന മഞ്ജുവിനെ കണ്ടത്. പോയില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ല... ദിലീപേട്ടനെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്.'

  'ആ സമയത്ത് ദിലീപ് ബാത്ത്‌റൂമില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. മഞ്ജുവിനേയും കുഞ്ഞിനേയും പറഞ്ഞയച്ചൂടേയെന്ന് ചോദിച്ച് അന്ന് ദിലീപിനോട് ഞാന്‍ ചൂടായിരുന്നു എന്നും' ലിബർട്ടി ബഷീർ വെളിപ്പെടുത്തിയിരുന്നു. പല ചാനൽ ചർച്ചകളിലും ദിലീപിന് എതിരെ ലിബർട്ടി ബഷീർ സംസാരിച്ചിരുന്നു.

  എന്നാൽ ഇപ്പോഴിത പിണക്കം മറന്ന് കൈകോർത്ത് പിടിച്ച് ദിലീപിനൊപ്പം നിൽക്കുന്ന ലിബർട്ടി ബഷീറിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രണ്ട് ദിവസം മുമ്പ് ഒരു പരിപാടിയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇരുവരും ഒരുമിച്ച് നിന്ന് പകർത്തിയ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  ഫോട്ടോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'ദിലീപാണ് എല്ലാത്തിനും പിന്നിലെന്ന് യാതൊരു സംശയവും വേണ്ടയെന്ന് ലൈവിൽ വന്ന് പറഞ്ഞ മഹാൻ അല്ലേ അത്?, ഇയാൾക്ക് സംശയം തീർന്നോ?, ഇപ്പോൾ നിങ്ങൾ ഒന്നായി അല്ലേ?' തുടങ്ങിയ കമന്റുകളാണ് ഏറെയും.

  Read more about: dileep
  English summary
  After A While Actor Dileep And Producer Liberty Basheer Reunited, Latest Photo Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X