'പഴയ അതേ സൗന്ദര്യത്തോടെയും പ്രൗഢിയോടെയും കാവ്യ, പൊതുപരിപടികളിൽ ദീലിപിനൊപ്പം കാവ്യ'; വൈറലായി ചിത്രങ്ങൾ!
ബാലതാരമായി തുടക്കം കുറിച്ച് പില്‍ക്കാലത്ത് നായികയായി മാറി കാൽനൂറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു കാവ്യ മാധവന്‍. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പിന്നീട് പതിയെ നായികയായി മാറുകയായിരുന്നു. രണ്ടാം വിവാഹത്തോടെ കാവ്യ മാധവൻ സിനിമാ അഭിനയം ഉപേക്ഷിച്ചു. ഒരു കാലത്ത് മലയാളിക്ക് നായികയെന്നാൽ കാവ്യ മാധവൻ എന്ന ഒറ്റ പേര് മാത്രമെ വായിൽ വരുമായിരുന്നുള്ളു.
നായകനൊപ്പം പ്രത്യക്ഷപ്പെടുന്ന നായികയായി മാത്രമല്ല അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളും കാവ്യ ചെയ്തിട്ടുണ്ട്. നിഷാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ആ ബന്ധം വേർപിരിഞ്ഞ ശേഷം കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി.
പിന്നെയും വർഷങ്ങൾ പിന്നിട്ട ശേഷമാണ് കാവ്യ മാധവൻ ദിലീപിനെ വിവാഹം ചെയ്തത്. അതിനിടയിൽ മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. 2016ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്.

ദിലീപ്-കാവ്യ വിവാഹം ഉടൻ ഉണ്ടാകുമെന്ന അറിയിപ്പ് വന്നതോടെ പിന്നീടുള്ള ചർച്ച കാവ്യയുടെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.
ദിലീപ് ഇനി കാവ്യയ്ക്ക് കടിഞ്ഞാൺ ഇടുമെന്നും അഭിനയത്തിലേക്ക് ഇനി കാവ്യ വരുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നുമെല്ലാമാണ് അന്ന് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. കാവ്യ പിന്നെ സിനിമ അഭിനയത്തിലേക്ക് വന്നില്ല. മാത്രമല്ല ദിലീപിനെ വിവാഹം ചെയ്തതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കാവ്യയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.

വിവാഹം കഴിഞ്ഞ ഉടനെ ഉണ്ടായ കേസും ബഹളവും കാരണം കാവ്യ മനപൂര്‍വ്വം എല്ലാത്തില്‍ നിന്നും വിട്ടുനിന്നു. സോഷ്യല്‍ മീഡിയയുടെ പരിസരത്ത് പോലും വരാതെയായി. പക്ഷെ കാവ്യയെ സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം സജീവവും ആയിരുന്നു.
ദിലീപ് ഫാൻസ് പേജുകളിലൂടെയും മറ്റുമാണ് കാവ്യയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞത്. ഇടയ്ക്ക് ഡാൻസിലേക്ക് തിരികെ എത്തിയിരുന്നു കാവ്യ. കൂടാതെ സിനിമ മേഖലയിൽ ഉള്ളവരുടെ പരിപാടികളിൽ ദിലീപിനൊപ്പം കാവ്യയും വരാറുണ്ടായിരുന്നു.

അല്ലാതെയുള്ള പൊതുപരിപാടികളിൽ കാവ്യ വരാറുണ്ടായിരുന്നില്ല. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഒരു പൊതുപരിപാടിയിൽ ഭർത്താവ് ദിലീപിനൊപ്പം അതിഥിയായി എത്തിയിരിക്കുകയണ് കാവ്യ മാധവൻ. ഒരു സ്‌കൂള്‍ വാര്‍ഷികത്തിനാണ് ദിലീപിനൊപ്പം കാവ്യ പങ്കെടുത്തിരിക്കുന്നത്.
'കാവ്യ വീണ്ടും സജീവമാവുകയാണോ...., ഇനി സിനിമയിലും അഭിനയിക്കുമോ' എന്നൊക്കെയാണ് നടിയുടെ പുതിയ ഫോട്ടോയും വീഡിയോയും വൈറാലയതോടെ ആരാധകർ ചോദിക്കുന്നത്.

ചെറുപ്പുളശ്ശേരിയിലുള്ള ശബരി സെന്‍ട്രല്‍ സ്‌കൂളിന്റെ നാല്‍പത്തിയഞ്ചാം ആനുവല്‍ ഡേ സെലിബ്രേഷനാണ് കാവ്യയും ദിലീപും പങ്കെടുത്തത്. പരിപാടിയിലെ ചിത്രങ്ങള്‍ താഹിര്‍ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. എന്തായാലും ചിത്രങ്ങള്‍ വൈറലാവുകയാണ്.
പഴയ അതേ സൗന്ദര്യവും പ്രൗഢിയും കാവ്യയില്‍ ഇപ്പോഴും ഉണ്ടെന്നാണ് ആരാധകർ കമന്റായി കുറിക്കുന്നത്. അതേസമയം ചിലർ ദിലീപിനേയും കാവ്യ മാധവനേയും സ്കൂൾ പരിപാടികൾക്ക് അതിഥികളായി ക്ഷണിച്ചതിനേയും വിമർശിക്കുന്നുണ്ട്.

വെള്ള കുർത്തയായിരുന്നു ദിലീപിന്റെ വേഷം. ചുവപ്പും പച്ചയും കലർന്ന ചുരിദാറായിരുന്നു കാവ്യയുടെ വേഷം. കാവ്യയിൽ ദിലീപിന് മഹാലക്ഷ്മി എന്നൊരു മകളുണ്ട്. മഞ്ജുവിൽ പിറന്ന മകൾ മീനാക്ഷിയെ ദിലീപ് തന്നെയാണ് സംരക്ഷിക്കുന്നത്.
കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. ദിലീപിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ കേശു ഈ വീടിന്റെ നാഥനാണ്.


Click it and Unblock the Notifications