'നവ്യ ഭർത്താവിനെ കളഞ്ഞുവെന്ന് പറഞ്ഞ് നടന്നവർക്ക് ഇപ്പോൾ സമാധാനമായോ?'; ഭർത്താവിനും മകനുമൊപ്പം നവ്യ നായർ!

മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ്.

വിവാഹത്തിന് ശേഷവും പഴയ പ്രൗഢിയോടെ ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യ നായർ. സിനിമ, മോഡലിങ്, റിയാലിറ്റ് ഷോ മെന്റർ തുടങ്ങി നവ്യ തിരക്കിലാണ്. പ്രവർത്തന മേഖല കേരളമായതുകൊണ്ട് തന്നെ ഇപ്പോൾ കുറച്ച് കാലമായി നവ്യ ഏറെയും സമയവും കേരളത്തിലുണ്ട്.

മകനും നവ്യയ്ക്കൊപ്പം കേരളത്തിലാണ് താമസവും പഠനവും. ഇരുപതിനാലാമത്തെ വയസിലായിരുന്നു നവ്യയുടെ വിവാഹം. മുംബൈയിൽ സെറ്റിൽഡായ ബിസിനസ്മാൻ സന്തോഷാണ് നവ്യയുടെ ഭർത്താവ്. സിനിമയോട് വലിയ കമ്പമില്ലാത്ത സന്തോഷിന് ബിസിനസ് കാര്യങ്ങളോടാണ് താൽപര്യം.

 Navya Nair

എന്ന് കരുതി ഭാര്യ അഭിനയത്തിൽ തുടരുന്നതിനോടോ നൃത്തം കൊണ്ടുനടക്കുന്നതിനോടോ സന്തോഷിന് എതിർപ്പില്ല. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നീങ്ങാൻ നവ്യയ്ക്ക് പൂർണ സ്വാതന്ത്ര്യം ഭർത്താവ് നൽകിയിട്ടുണ്ട്.

മകനെ കൂടി തനിക്കൊപ്പം നവ്യ കേരളത്തിലേക്ക് കൊണ്ടുവരികയും പൊതുവേദികളിലും ഫോട്ടോകളിലും താരത്തിന്റെ ഭർത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാതാവുകയും ചെയ്തതോടെ നവ്യയും ഭർത്താവും വേർപിരിഞ്ഞുവെന്നാണ് ഭൂരിഭാ​ഗം പേരും കരുതിയത്. നവ്യ കുടുംബ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റ് ഭർത്താവ് സന്തോഷിനെ ഉപേക്ഷിച്ചോ എന്നതാണ്.

അത്തരത്തിൽ പരിഹസിച്ച് നിരവധി കമന്റുകൾ വരാറുണ്ടെങ്കിലും നവ്യ എല്ലാത്തിനോടും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം വിമർശനങ്ങൾക്കുള്ള മറുപടി ഒരു കുടുംബ ഫോട്ടോയിലൂടെ നൽകിയിരിക്കുകയാണ് നവ്യ നായർ.

ഭർത്താവിനും മകനുമൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് നവ്യ ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളും ലൈക്കുകളും നിറഞ്ഞു. വിവാദങ്ങൾ പറഞ്ഞ് നടക്കുന്നവർക്ക് ഇതൊരു മറുപടിയായെന്നും ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണും എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

 Navya Nair

എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും ആരാധകർ കമന്റായി കുറിച്ചു. നവ്യ ഭർത്താവിനെ കളഞ്ഞുവെന്ന് പറഞ്ഞ് നടന്നവർക്ക് ഇപ്പോൾ സമാധാനമായോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. സായ് കൃഷ്ണ എന്നാണ് നവ്യയുടെ മകന്റെ പേര്. അമ്മയെപ്പോലെ മകനും സിനിമയോട് ഭ്രമമുണ്ട്.

അതേസമയം അടുത്തിടെ ഒരു വിവാദത്തിൽ നവ്യ ഉൾപ്പെട്ടതും വലിയ വാർത്തയായിരുന്നു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്.

സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. നൃത്ത വീഡിയോകൾ പങ്കുവെച്ചാണ് നവ്യ വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത്.

നവ്യയുടെ കുടുംബത്തിന് നേരെയും രൂക്ഷമായ പ്രതികരണങ്ങളുണ്ടായിരുന്നു. പക്ഷെ വിവാദങ്ങളൊന്നും നവ്യയെ തളർത്തിയില്ല. നൃത്ത പരിപാടികളും യാത്രകളുമെല്ലാമായി ജീവിതം ആസ്വദിക്കുകയാണ് നവ്യ. അതേസമയം ജാനകി ജാനേയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നവ്യ നായരുടെ സിനിമ.

സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രതിഭാധനനായ അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിച്ച ജാനകി ജാനെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X