പഴയ പിണക്കമൊന്നും ഇപ്പോഴില്ല, അമ്മയും മകളും ഒറ്റ ഫ്രെയിമിൽ, കുഞ്ഞാറ്റയെ ചേർത്ത് പിടിച്ച് ഉർവശി!
ഉർവശിയുമായുള്ള ബന്ധം പിരിഞ്ഞുവെങ്കിൽ കൂടിയും മനോജ് കെ ജയൻ ഉർവശിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്
ദിലീപ്-മഞ്ജു വാര്യർ വേർപിരിയൽ പോലെ തന്നെ വളരെ പ്രയാസത്തോടെ പ്രേക്ഷകർ കേട്ടൊരു വിവാഹമോചനമായിരുന്നു താരദമ്പതികളായ മനോജ് കെ ജയന്റേയും ഉർവശിയുടേയും. ഒരിക്കലും പിരിയില്ലെന്ന് പ്രതീക്ഷിച്ചിരുന്നവർ വിവാഹമോചനം പ്രഖ്യാപിച്ചത് ആരാധകരേയും അമ്പരപ്പിച്ചു.
ഇരുവരും ഇപ്പോൾ രണ്ട് വഴിക്ക് പിരിഞ്ഞ് സ്വസ്ഥമായ ജീവിതം പുതിയ ജീവിത പങ്കാളികൾക്കൊപ്പം നയിക്കുകയാണ്. പ്രണയവിവാഹമായിരുന്നു ഉർവശിയയുടേയും മനോജ് ജെ ജയന്റേയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച വെങ്കലം അടക്കമുള്ള സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയിലെ അടുപ്പത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതുപോലും. 2000ത്തിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്.
കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛന്‍ മനോജ് കെ ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്.

എന്നാൽ ഇടയ്ക്കിടെ മകളെ ഉര്‍വശിയുടെ കൂടെ വിടണമെന്ന് അന്ന് കോടതി ഉത്തരവിട്ടിരുന്നു. മനോജ് കെ ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. മകളെ ഉര്‍വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ ജയന്‍ എത്തി.
മകളെ ഉര്‍വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍ ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ ജയന്‍ നിലപാടെടുത്തു.

കുടുംബ കോടതിയില്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കി. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു. കോടതി വളപ്പില്‍വച്ച് ഉര്‍വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ ജയന്‍ ഉന്നയിച്ചത്.
ഉർവശിയുമായുള്ള ബന്ധം പിരിഞ്ഞുവെങ്കിൽ കൂടിയും മനോജ് കെ ജയൻ ഉർവശിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. കൽപ്പനയുമായി തനിക്ക് സഹോദര ബന്ധമാണെന്ന് മനോജ് കെ ജയൻ പറഞ്ഞത് വൈറലായിരുന്നു.

മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായ ഉർവശിക്ക് ഇഷാൻ എന്നൊരു മകൻ കൂടിയുണ്ട്. ആശയെന്നാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ആ ബന്ധത്തിലും ഒരു മകൻ മനോജ് കെ ജയനുണ്ട്. കുഞ്ഞാറ്റയുടെ യഥാർഥപേര് തേജാലക്ഷ്മിയെന്നാണ്.
മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉര്‍വശിയെ കാണാനായും എത്താറുണ്ട്. ഇപ്പോഴിത ഉർവശിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഉർവശിയുടേയും മകൾ കുഞ്ഞാറ്റയുടേയും സെൽഫി ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മകളെ കെട്ടിപിടിച്ച് നിൽക്കുന്ന ഉർവശിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. വളരെ നാളുകൾക്ക് ശേഷമാണ് അമ്മയുടേയും മകളുടേയും ഇത്തരമൊരു ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ് കുഞ്ഞാറ്റ.
തനിക്ക് വീണ്ടുമൊരു മകൻ പിറന്നപ്പോൾ പേരിടാനും അവനെ കൊഞ്ചിക്കാനും ആദ്യം ഓടി എത്തിയത് മകൾ കുഞ്ഞാറ്റയാണെന്ന് മുമ്പ് പല അഭിമുഖങ്ങളിലും ഉർവശി തന്നെ പറഞ്ഞിട്ടുണ്ട്. താരദമ്പതികളുടെ മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു.

മകളെ സിനിമയില്‍ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. ഉർവശി ഇപ്പോഴും കാരക്ടർ റോളുകൾ ചെയ്തുകൊണ്ട് സിനിമയിൽ സജീവമാണ്.
തമിഴിൽ അടക്കം നിരവധി നല്ല കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഉർവശി ചെയ്തിരുന്നു. മലയാളത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഉർവശിയുടെ സിനിമ കേശു ഈ വീടിന്റെ നാഥനാണ്.


Click it and Unblock the Notifications