എല്ലാ സമയങ്ങളിലും ഒപ്പം നിന്ന ചങ്ങാതി, മുന്നയ്ക്കൊപ്പം സന്തോഷവാനായി ബാല, ബാലയിൽ മാറ്റം വന്നെന്ന് മുന്ന!

എല്ലാവർക്കും ലൈഫിൽ ഒരു ടേണിങ് പോയിന്റ് ഉണ്ടാകുമെന്നാണ് പറയാറുള്ളത്. അത്തരത്തിൽ ഒരു ടേണിങ് പോയിന്റിൽ എത്തി ഒരിക്കൽ നഷ്ടപ്പെട്ട് പോയ ജീവിതം വീണ്ടും തിരികെ പിടിക്കുകയാണ് നടൻ ബാല. കുറച്ച് നാളുകൾക്ക് മുമ്പാണ് കരൾ രോ​ഗം ബാധിച്ച് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയും മരുന്നും മറ്റുമായി ബാല തിരികെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്.

ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത പുറത്ത് വന്നപ്പോൾ ആരാധകരെല്ലാം വല്ലാതെ ഭയന്നിരുന്നു. ഇപ്പോൾ താരം തിരികെ ജീവിതത്തിലേക്ക് വന്നുെവന്ന് അറിയുമ്പോൾ ആശംസകൾ കൊണ്ട് മൂടുകയാണ് എല്ലാവരും.

തമിഴ്നാട് സ്വ​​ദേശിയാണെങ്കിൽ കൂടിയും ഭാര്യയുമൊത്ത് ബാല സെറ്റിൽ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. വളരെ കുറച്ച് തമിഴ് സിനിമകൾ മാത്രമാണ് ബാലയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. ബാക്കിയെല്ലാം മലയാള സിനിമകളാണ്.

actor Bala

വളരെ വർഷങ്ങളായി ബാലയെ കാണുന്നത് കൊണ്ട് തന്നെ ദത്തുപുത്രനെപ്പോലെയാണ് മലയാളികൾക്ക് ബാല. ബി​ഗ് ബിയിലെ ചോക്ലേറ്റ് ലുക്കുള്ള ബാലയ്ക്ക് ഇന്നും ആരാധകരുണ്ട്. എന്നാൽ കുറച്ച് വർഷങ്ങളായി പഴയ ബാലയെ കാണാൻ ആരാധകർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ശരീരം ആകെ മെലിഞ്ഞ് സംസാരം പോലെ കൃത്യതയില്ലാത്ത തലത്തിലേക്ക് പോയിരുന്നു.

അസുഖമാണോയെന്ന് പലരും തിരക്കിയിരുന്നുവെങ്കിലും ബാല ഒന്നിനെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നില്ല. എന്നാലിപ്പോൾ ശസ്ത്രക്രിയയ്ക്കും ആശുപത്രി വാസത്തിനും ശേഷം പഴയ ബാല തിരികെ വരാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ​ദിവസം വളരെ സന്തോഷത്തോടെ ബാല തനിക്ക് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയ വീഡിയോ വൈറലായിരുന്നു.

actor Bala

ഇപ്പോഴിത അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച് തിരികെ ജീവിതത്തിലേക്ക് വന്ന ബാലയെ കാണാൻ ഉറ്റ ചങ്ങാതിയും നടനുമായ മുന്ന വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല. മുന്നയുടെ പിറന്നാൾ കൂടിയായിരുന്നു ഇന്ന്. ബാലയ്ക്കൊപ്പം മധുരം കഴിച്ച് മുന്ന അത് ആഘോഷിക്കുകയും ചെയ്തു.

കേരളത്തിൽ ഒരു വലിയ സിനിമയുടെ ഭാ​ഗമായിട്ടുണ്ട് മുന്നയെന്നും അതിന്റെ ഷൂട്ടിന് വന്നപ്പോൾ മുന്ന സമയം കണ്ടെത്തി തന്നേയും വന്ന് കണ്ടതാണെന്നും വീഡിയോയിൽ ബാല പറഞ്ഞു. ബാലയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും പഴയ പ്രസരിപ്പ് മുഖത്ത് കാണുന്നുണ്ടെന്നും മുന്ന ബാലയോട് പറയുന്നതും വീഡിയോയിൽ കാണാം.

തന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം നിന്ന ട്രൂ ഫ്രണ്ടാണ് മുന്നയെന്നും ബാല വീഡിയോയിൽ പറഞ്ഞു. വളരെ സന്തോഷവാനായി കൂടുതൽ ആരോ​ഗ്യത്തോടെ ബാലയെ മുന്നയ്ക്കൊപ്പം കണ്ട സന്തോഷം ആരാധകരും കമന്റായി കുറിച്ചു. ഞങ്ങൾ പ്രേക്ഷകർ ഒരുപാട് പ്രാർഥിച്ചിരുന്നു നിങ്ങൾക്ക് വേണ്ടി... ദൈവം അനു​ഗ്രഹിക്കട്ടെ..., കുറച്ച് നാളുകളായി നഷ്ടപ്പെട്ടിരുന്ന ആ പഴയ ബാലയെ ഇപ്പോൾ എവിടൊക്കെയോ കാണുന്നുണ്ട്.

ഇനി ഇങ്ങനെ തന്നെ പോകട്ടെ. ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ, പഴയതിലും നന്നായി ആരോഗ്യത്തോടെ തിരിച്ച് വന്നിരിക്കുന്നു. ആരോഗ്യം കളയാതെ കാത്ത് സൂക്ഷിക്കൂ. എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ബാല സാറിനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഈശ്വരൻ ഉണ്ടെന്നുള്ള വിശ്വാസമാണ് ഓരോ വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങൾ.

ഇവിടെ സാറിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവമാണ് ബാല സാർ ഇപ്പോഴും ആരോഗ്യത്തോടെ നിൽക്കുന്നത് എന്നെല്ലാമാണ് ബാലയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ കുറിച്ചത്. ഭാര്യ എലിസബത്താണ് ബാലയുടെ വീഡിയോകൾ പകർത്തി പങ്കുവെക്കുന്നത്. ബാലയുടെ ആരോ​ഗ്യം നോക്കുന്നതിനായി കുറച്ച് കാലം എലിസബത്ത് ഡോക്ടർ ജോലിയിൽ നിന്നും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X