'ഗംഗയും റെസിയയും നാളുകൾക്കുശേഷം ഒരുമിച്ചപ്പോൾ, കാവ്യയ്ക്ക് എന്ത് പറ്റി?, മീനാക്ഷി കൂടി ഉണ്ടായിരുന്നുവെങ്കിൽ'
ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്ന രണ്ട് നായികമാരാണ് കാവ്യ മാധവനും മീരാ ജാസ്മിനും. ഇരുവരെയും ഒരുമിച്ച് കാണുമ്പോഴെല്ലാം മലയാളികൾക്ക് ഓർമ വരിക പെരുമഴക്കാലമെന്ന ഹിറ്റ് ചിത്രമാണ്. സിനിമയിൽ ദിലീപ്, വിനീത്, മാമുക്കോയ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. കാവ്യയുടെ മാത്രമല്ല മീരയുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് പെരുമഴക്കാലം. രണ്ടുേപരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചത്.
എന്നേക്കും ഓർക്കപ്പെടുന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങൾ ഒരുപാടില്ല നമുക്ക്. ഉള്ളവയാണെങ്കിലോ കണ്ണിലും മനസിലും ഒരുപോലെ ജനിച്ച് ജീവിച്ചവയുമാണ്... ഇന്നും ജീവിക്കുന്നവയുമാണ്. അക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള കഥാപാത്രമാണ് പെരുമഴക്കാലത്തിലെ കാവ്യാ മാധവൻ അഭിനയിച്ച് പ്രതിഫലിപ്പിച്ച ഗംഗയും മീരയുടെ റെസിയയും.

മീരാ ജാസ്മിനും കാവ്യ മാധവനും ഒരുമിച്ച് പെരുമഴക്കാലം എന്ന സിനിമയിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു. പക്ഷെ കാവ്യയുമായും ദിലീപുമായും അടുത്ത സൗഹൃദം മീരയ്ക്കുണ്ട്. അടുത്തിടെ മീരയുടെ പിതാവ് അന്തരിച്ചപ്പോൾ ആദ്യം മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ ഓടി എത്തിയത് ദിലീപാണ്. ഇപ്പോഴിതാ നാളുകൾക്കുശേഷമുള്ള ഒരു റീയൂണിയന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ.
ദിലീപും മീര ജാസ്മിനും കുടുംബാംഗങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കാവ്യ മാധവനാണ് ഈ ഒത്തുചേരലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മുൻകൂട്ടി തീരുമാനിക്കാതെ ഒരുമിച്ച് കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരൽ എന്നാണ്-ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ കുറിച്ചത്.
ദിലീപ്, കാവ്യ മാധവൻ, മഹാലക്ഷ്മി, മീര ജാസ്മിന്റെ അമ്മ, സഹോദരിമാർ, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടിൽ അതിഥികളായി എത്തിയത്. നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ ക്വീൻ എലിസബത്ത് എന്ന സിനിമയുടെ നിർമാതാവാണ് രഞ്ജിത് മണംബ്രക്കാട്ട്. കാവ്യ മാധവനും നരേനും ഒരുമിച്ച് അഭിനയിച്ച് എക്കാലത്തേയും ഹിറ്റായി മാറിയ സിനിമയാണ് ക്ലാസ്മേറ്റ്സ്. താരങ്ങളുടെ റീയൂണിയന്റെ ഫോട്ടോ ആരാധകരും ഏറ്റെടുത്തു.
ഇൻസ്റ്റഗ്രാം പേജ് തുറന്നശേഷം തന്റെ എല്ലാ ചെറുതും വലുതുമായ സന്തോഷങ്ങളുടെ ചിത്രങ്ങൾ കാവ്യ പങ്കിടാറുണ്ട്. നിരവധി ആരാധകരാണ് കാവ്യ പങ്കിട്ട പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. വളരെ നാളുകൾക്കുശേഷം കാവ്യയേയും മീരയേയും ഒരുമിച്ച് കാണാൻ സാധിച്ചുവെന്നതായിരുന്നു ആരാധകരിൽ ചിലരുടെ സന്തോഷം.

അതുകൊണ്ട് തന്നെ ഏറെയും കമന്റുകൾ ഗംഗയേയും റെസിയയേയും കുറിച്ചാണ്. ഇതെന്ത് പറ്റി.. കാവ്യകുട്ടി.. തുടരെ തുടരെ.. പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ... എന്തായാലും സന്തോഷം, കളർ ആയിട്ടുണ്ട്, ഇങ്ങനെ കമന്റ് ബോക്സ് ഓണാക്കി ഇടൂ... ഞങ്ങളുണ്ട് ഒപ്പം, ഗംഗയേയും റെസിയേയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, എല്ലാവരും വളരെ പ്രിയപ്പെട്ടവരാണ്... മീനാക്ഷി കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകകൾ.
ദിലീപുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. ലക്ഷ്യ എന്ന ബൊട്ടീക്കിന്റെ പ്രവർത്തനങ്ങളും മകൾ മഹാലക്ഷ്മിയുമാണ് കാവ്യയുടെ ഇപ്പോഴുള്ള സന്തോഷം. അടുത്തിടെ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് കാവ്യ പങ്കെടുത്തിരുന്നു. അപ്പോഴെല്ലാം ധരിച്ച വസ്ത്രങ്ങൾ ലക്ഷ്യയിൽ ഡിസൈൻ ചെയ്തവയാണ്.
മീര അടുത്തിടെയാണ് വീണ്ടും മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്. ക്വീൻ എലിസബത്താണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്. പക്ഷെ സിനിമ വലിയ രീതിയിൽ വിജയമായില്ല. നരേനും മീരയും നാളുകൾക്കുശേഷം ഒരുമിക്കുന്നുവെന്നത് കൊണ്ട് തന്നെ ക്വീൻ എലിസബത്ത് പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയായിരുന്നു. അതുപോലെ മീരയും നരേനും അടുത്ത സുഹൃത്തുക്കളാണ്.


Click it and Unblock the Notifications