'ആ പഴയ ശ്രീനിയെ പോലെ ചുറുചുറുക്കം ചിരിയും...'; പ്രിയ കൂട്ടുകാരനെ സന്ദർശിച്ച് സത്യൻ അന്തിക്കാടും മകൻ അനൂപും!

വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ നൽകിയ കൂട്ടുകെട്ട്. 1986ൽ ടി പി ബാലഗോപാലൻ എംഎ മുതൽ 2018ൽ റിലീസായ ഞാൻ പ്രകാശനിൽ വരെ എത്തി നിൽക്കുന്നു ഇവരുടെ വിജയ​ഗാഥ.

ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന 15മത്തെ ചിത്രം കൂടിയായിരുന്നു ഞാൻ പ്രകാശൻ. ഒരു കൂട്ടുകെട്ടിൽ ഇത്രയും അധികം സിനിമകൾ ചെയ്യുകയും അതിൽ മിക്ക സിനിമകളും ഹിറ്റായി മാറുകയും ചെയ്യുന്നത് വിരളമാണ് മലയാള സിനിമയിൽ.

സന്മനസ്സുളവർക്ക് സമാധാനം, ഗാന്ധി നഗർ 2nd സ്ട്രീറ്റ്, നാടോടിക്കാറ്റ്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം, മൈ ഡിയർ മുത്തച്ഛൻ, സമൂഹം, ഗോളന്തര വാർത്ത, ഇരട്ടക്കുട്ടികളുടെ അച്ഛൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നിവ സത്യൻ-ശ്രീനി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളിൽ ചിലത് മാത്രം.

Sathyan Anthikad, Sreenivasan

ശാരീരിക അവശതകൾ മൂലം എഴുത്തിൽ നിന്നും അഭിനയത്തിൽ നിന്നും ശ്രീനിവാസൻ വിട്ടുനിൽക്കുന്നതിനാൽ ഇവരുടെ കൂട്ടുകെട്ടിൽ സിനിമകൾ പ്രേക്ഷകന് ലഭിക്കുന്നില്ല. സത്യൻ അന്തിക്കാട് അവസാനമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയിൽ ​ഗസ്റ്റ് റോളിൽ ശ്രീനിവാസൻ എത്തിയിരുന്നു.

മലയാള സിനിമയിലെ മികച്ച തിരക്കഥകൃത്തുക്കളിൽ മുന്നിലാണ് ശ്രീനിവാസൻ. 1984 പ്രിയദർശൻ സംവിധാനം ചെയ്‌ത ഓടരുതമ്മാവാ ആളറിയാം മുതൽ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രീനിവാസൻ എപ്പോഴും ഒരുപടി മുകളിലാണ് സിനിമാപ്രേമികളുടെ മനസിൽ‌. അദ്ദേഹം തിരക്കഥ രചിച്ച മിക്ക സിനിമകളും കാലത്തിനൊത്ത് സഞ്ചരിച്ച സിനിമകളായിരുന്നു.

അദ്ദേഹം പൂർണ ആരോ​ഗ്യവാനായി തിരിച്ച് വന്ന് നല്ല സിനിമകൾ സമ്മാനിക്കുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും. സഹപ്രവർത്തകർ എന്നതിലുപരി നല്ല സുഹൃത്തുക്കൾ കൂടിയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇടയ്ക്കിടെ പ്രിയ കൂട്ടുകാരനെ കാണാൻ കൊച്ചിയിലേക്ക് ഒരു യാത്ര സത്യൻ അന്തിക്കാട് നടത്താറുണ്ട്.

ഇപ്പോഴിതാ അടുത്തിടെ ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടിക്കാഴ്ച നടത്തിയതിന്റെ വിശേഷങ്ങൾ സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ സോഷ്യൽമീഡിയ വഴി പങ്കുവെച്ചു. ഇരുവരും ഒരുമിച്ചുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങളും അനൂപ് പങ്കുവെച്ചു.

sathyan anthikad, sreenivasan

'അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവർക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്. ഇത് ഒരു ഗൃഹപാഠം പോലെയാണ്. സത്യജിത് റേ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായനയെന്നാണ് ശ്രീനി അങ്കിൾ പറഞ്ഞതെന്നും', കുറിപ്പിൽ അനൂപ് സത്യൻ എഴുതി.

അനൂപിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ പഴയ ചുറുചുറുക്കും ചിരിയും ശ്രീനിവാസനിൽ വീണ്ടും കാണാൻ സാധിക്കുന്നുവെന്നാണ് സിനിമാപ്രേമികൾ കുറിക്കുന്നത്. ആരോ​ഗ്യം വീണ്ടെടുക്കയാണ് ശ്രീനിവാസൻ എന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

സാധാരണക്കാരോട് എത്രയോ സ്നേഹത്തോടെ കരുതലോടെ ഇടപെടുന്ന രണ്ട് വലിയ മനുഷ്യർ. സുഹൃത്ത് ബന്ധങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സംവിധായകരിൽ എന്നും ഒന്നാമൻ സത്യൻ അന്തിക്കാട് ആയിരിക്കും, സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് സിനിമകൾ എന്നും ഞങ്ങൾക്ക് ഒരു സദ്യയായിരുന്നു, ഇനിയും പവിഴമല്ലികൾ പൂത്തുലയട്ടെ, പച്ചയായ മനുഷ്യർ... ജാഡ ഇല്ല... ലക്ഷങ്ങൾ മുടക്കി മുഖം മിനുക്കി സുന്ദരൻ ആകാതെ നാച്ചുറലായ മനുഷ്യ ജീവനുകൾ എന്നിങ്ങനെ എല്ലാമാണ് ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ.

More from Filmibeat

Read more about: sathyan anthikad sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X