'ഒരുപാട് മാസങ്ങൾക്ക് ശേഷം എന്റെ സ്വന്തം ലാലുവിനെ കണ്ടു... ഓർമ്മകൾ മരിക്കുമോ...'; എം.ജി ശ്രീകുമാറിന്റെ കുറിപ്പ്

എം. ജി ശ്രീകുമാർ എന്ന ഗായകനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നീണ്ട നാല് പതിറ്റാണ്ടുകളായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്. എം.ജി ശ്രീകുമാർ എന്ന ഗായകന് മലയാളികൾ മനസിൽ നൽകിയിരിക്കുന്നന സ്ഥാനം മനസിലാക്കണമെങ്കിൽ നല്ലൊരു ഗാനമേള കേൾക്കാൻ പോയാൽ മതി.

എം.ജി ശ്രീകുമാർ പാടിയ പാട്ട് ഇല്ലാതെ ഒരു ഗാനമേളയും വിജയിച്ച ചരിത്രം ഇല്ല. മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ലെന്ന് ഉറപ്പിച്ച് പറയാം. കാരണം അടിച്ചുപൊളി ഗാനങ്ങൾ, മെലഡികൾ,ക്ലാസിക്കൽ ഗാനങ്ങൾ തുടങ്ങി എത്ര എത്ര തരത്തിലുള്ള ഗാനങ്ങളാണ് അദ്ദേഹം പാടിയിരിക്കുന്നത്.

യേശുദാസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കേൾക്കാറുള്ളത് എം.ജി ശ്രീകുമാർ എന്ന ഗായകന്റതേ തന്നെയെന്ന് ഉറപ്പിച്ചു പറയാം. ഏതാണ്ട് 4000ത്തിൽ കൂടുതൽ സിനിമ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ചില പാട്ടുകൾ ഒക്കെ കാണുമ്പോൾ നമുക്ക് തന്നെ തോന്നാറുണ്ട് ഇത് ഇവർ തന്നെ പാടി അഭിനയിച്ചതാണോ എന്നൊക്കെ.

M.G Sreekumar, mohanlal

മോഹൻലാൽ- എ.ജി ശ്രീകുമാർ കോമ്പോ അങ്ങനെ ഒന്നാണ്. എപ്പോഴൊക്കെ രണ്ടാളും ഒന്നിച്ചിട്ടുണ്ടോ അതൊക്കെ ഹിറ്റ് ആയിട്ടുണ്ട്. മോഹൻലാൽ അഭിനയിക്കുമ്പോൾ എം.ജി ശ്രീകുമാർ പാടിയാൽ അത് മോഹൻലാൽ പാടിയത് പോലെയെ തോന്നുകയുള്ളൂ അത്രത്തോളം എം.ജിയുടെ ശബ്ദവും മോഹൻലാലിന്റെ ലിപ് മൂവ്മെന്റ്സും യോജിപ്പുള്ളതാണ്.

മോഹൻലാലിന്റെ ശബ്ദവുമായി ചേർന്ന് നിൽക്കുന്നു എന്നത് എം.ജി ശ്രീകുമാറിലെ ​ഗായകന്റെ വളർച്ചയ്ക്ക് ​ഗുണം ചെയ്തിട്ടുണ്ട്. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദമുള്ള എം.ജി ശ്രീകുമാർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രിയ സുഹൃത്തിനെ വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിന്റെ സന്തോഷമാണ് കുറിപ്പിലൂടെ എം.ജി ശ്രീകുമാർ പങ്കുവെച്ചിരിക്കുന്നത്.

'ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ് ചിത്രം നേര് എന്ന ഷൂട്ടിങ് ലൊക്കേഷനിൽ. ഒരുപാട് സംസാരിച്ചു... ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഓർമ്മകൾ മരിക്കുമോ... ഓളങ്ങൾ നിലയ്ക്കുമോ... ലവ് യൂ ലാലു', എന്നാണ് പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കിട്ട് എം.ജി ശ്രീകുമാർ കുറിച്ചത്.

സുഹൃത്തിനൊപ്പമുള്ള പുത്തൻ ചിത്രങ്ങളും എം.ജി ശ്രീകുമാർ പങ്കിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട സിങർ ഇഷ്ടപ്പെട്ട നടൻ രണ്ടും ഒറ്റ ഫ്രെയിമിൽ എന്നാണ് ഒരാൾ കുറിച്ചത്. ലാലേട്ടന് വേണ്ടി ശ്രീയേട്ടന്റെ ഒരു പുതിയ പാട്ട് ഉടനെ ഉണ്ടാവുമോ? എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്.

M.G Sreekumar, mohanlal

സിനിമ ഉടനെ ഇല്ലെന്നും അല്ലാതെ പാട്ട് ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്നുമാണ് അതിന് മറുപടിയായി എം.ജി കുറിച്ചത്. നടനവിസ്മയവും ഗാനവിസ്മയവും... സൂപ്പർ കോമ്പോ എന്നാണ് മറ്റൊരാൾ ഫോട്ടോയെ കുറിച്ച് കമന്റ് ചെയ്തത്. എം.ജി ശ്രീകുമാറിന്റെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്... മോഹൻലാൽ സ്വാമിനാഥ... എന്ന ഗാനം ഒറ്റയിരുപ്പിൽ ഒരൊറ്റ ഷോട്ടിൽ പാടിയതാണെന്ന്.

ആ ഗാനം കാണുമ്പോൾ അതിൽ വലിയ അതിശയോക്തിയൊന്നും ഇല്ല താനും. ആ പാട്ട് മാത്രമല്ല... ഹരിമുരളീരവം തുടങ്ങി ഭരതത്തിലെ എല്ലാ പാട്ടുകളും ഹിസ് ഹൈനസ് അബ്‍ദുള്ളയിലെ പാട്ടുകളും അദ്ദേഹം അഭിനയിച്ച മറ്റ് ഗാനങ്ങളും എല്ലാം സ്ക്രീനിൽ കാണുമ്പോൾ പലപ്പോഴും പാടിയ ഗായകരെ മറന്ന് പോകാറുണ്ട് സിനിമാപ്രേമികൾ.

ചന്ദനമണി സന്ധ്യകൾ, ചിൽ ചിൽ ചിലമ്പൊലി തുടങ്ങിയ ഫാസ്റ്റ് നമ്പർ എടുത്താൽ തന്നെ എത്ര അനായാസമായാണ് മോഹൻലാൽ ലിപ് സിങ്ക് നൽകി അഭിനയിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. മലയാളത്തിൽ എന്നല്ല ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെ പാട്ടിനൊത്ത് മനോഹരമായി തെറ്റില്ലാതെ ലിപ് സിങ്ക് അഭിനയിച്ച് ഫലിപ്പിക്കുന്ന നടന്മാരിൽ മോഹൻലാൽ എന്നും ബഹുദൂരം മുന്നിലാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X