പൊന്നിൽ മുങ്ങി കാർത്തിക... മകളെ സ്വർണ്ണംകൊണ്ട് മൂടിയത് അച്ഛൻ രാജശേഖരൻ, ഹോട്ടൽ തൊഴിലാളി ഇന്ന് കോടിപതി!

എൺപതുകളിലെ തെന്നിന്ത്യൻ താര റാണിയായിരുന്നു രാധ. നയൻതാരക്കും അസിനും മുമ്പ് തെന്നിന്ത്യയിൽ താരറാണിയായി പദവി ലഭിച്ച മലയാള നടിയാണ് രാധ. 1981ൽ ഭാരതി രാജയുടെ അലകൾ ഓയ് വതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉദയ ചന്ദ്രിക എന്ന രാധ സിനിമയിൽ അരങ്ങേറുന്നത്.

ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായി മാറിയതോടെ രാധ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കമൽഹാസൻ, രജിനികാന്ത്, വിജയകാന്ത്, ശിവകുമാർ, മോഹൻ, സത്യരാജ് തുടങ്ങിയ മുൻനിര താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ രാധ അഭിനയിക്കുകയുണ്ടായി.

ഭാരതി രാജയുടെ തന്നെ മുതൽ മര്യാദയിൽ ശിവാജി ഗണേശന്റെ നായികയായി രാധ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴിലെ വിജയക്കുതിപ്പ് തെലുങ്കിലും തുടരാൻ രാധക്ക് കഴിഞ്ഞു. സൂപ്പർ സ്റ്റാർ കൃഷ്ണയുടെ 22 ചിത്രങ്ങളിലാണ് രാധ നായിക വേഷമിട്ടത്.

Radha, karthika nair

ശോഭൻ ബാബു, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ് തുടങ്ങി തെലുങ്കിലെ എല്ലാ മുൻ നിര നായകൻമാരുടെയും ജോടിയാകാൻ രാധക്ക് കഴിഞ്ഞു. കന്നഡയിൽ വിഷ്ണുവർദ്ധന്റെയും ഹിന്ദിയിൽ ജിതേന്ദ്രയുടെയും നായികയായി രാധ അഭിനയിക്കുകയുണ്ടായി. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കരിയറിൽ നിർണ്ണായക സ്വാധീനമാണ് രാധക്കുളളത്. ഒരു കാലഘട്ടത്ത് ദക്ഷിണേന്ത്യൻ യുവാക്കളുടെ മുഴുവൻ ഹരമായിരുന്ന രാധ ജന്മനാടായ തിരുവനന്തപുരത്താണ് സകുടുംബം താമസിക്കുന്നത്.

വിവാഹത്തോടെയാണ് രാധ സിനിമ ഉപേക്ഷിച്ചത്. മൂന്ന് മക്കളാണ് രാധയ്ക്കുള്ളത്. അതിൽ നടിയായ കാർത്തികയുടെ വിവാഹം കഴിഞ്ഞ ദിവസം ആഢംബരമായി തിരുവനന്തപുരത്ത് നടന്നിരുന്നു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാ​ഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ചടങ്ങുകൾ നടന്ന് വരികയായിരുന്നു. രോഹിത് മേനോനാണ് കാർത്തികയെ വിവാ​ഹം ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രം കാർത്തിക ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ.

അത്യാഢംബരം നിറഞ്ഞതായിരുന്നു വിവാഹം. ഒന്നിനും കുറവുണ്ടായിരുന്നില്ല. സം​​ഗീതം, നൃത്തം, കലാരൂപങ്ങൾ എന്നിവയെല്ലാം ചടങ്ങിന് മാറ്റ് കൂട്ടാനുണ്ടായിരുന്നു. വിവാഹ ചടങ്ങിന്റെ വീഡിയോ കണ്ടവരെല്ലാം അമ്പരന്നത് സർവാഭരണവിഭൂഷിതയായി വധു കാർത്തിക എത്തിയപ്പോഴായിരുന്നു.

Radha, karthika nair

താലികെട്ട് ചടങ്ങിന് ചുവന്ന പട്ടും കഴുത്തിലും കയ്യിലും നിറയെ പൊന്നുമണിഞ്ഞ് മുല്ലപ്പൂവും ചൂടി നോർത്ത് ഇന്ത്യൻ സൈറ്റിലായിരുന്നു കാർത്തിക എത്തിയത്. വിവാഹശേഷം വരൻ നൽകിയ വേഷത്തിൽ എത്തിയപ്പോൾ അതിന് അനുസരിച്ചുള്ള ആഭരണങ്ങളാണ് കാർത്തിക അണിഞ്ഞത്. ഓരോ വസ്ത്രത്തിനും വ്യത്യസ്ത രീതിയിലുള്ള ആഭരണങ്ങളാണ് കാർത്തിക അണിഞ്ഞത്.

വരന്റെ കഴുത്തിലെ ആഭരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. കാർത്തിക മാത്രമല്ല അമ്മ രാധയും സഹോദരിയുമെല്ലാം പൊന്നുകൊണ്ട് മൂടിയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. മകളെ ഇട്ട് മൂടാനുള്ള പൊന്നിനുള്ളത് രാധ സിനിമയിലൂടെ സമ്പാദിച്ചുവോ എന്നായിരുന്നു വീഡിയോ വൈറലായപ്പോൾ പലരുടെയും സംശയം.

എന്നാൽ മകൾ കാർത്തികയ്ക്ക് വേണ്ടി കോടികൾ പൊട്ടിച്ചത് അമ്മ രാധയല്ല അച്ഛനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും ബിസിനസുകാരനുമായ എസ്. രാജശേഖരന്‍ നായരാണ്. കാർത്തികയുടെ വിവാഹ​ വീഡിയോ വൈറലായതോടെ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരയുന്നതും രാജശേഖരന്‍ നായരുടെ വിവരങ്ങളാണ്.

ജോലിതേടി 16ആം വയസില്‍ വീടുവിട്ടിറങ്ങിയതാണ് രാജശേഖരൻ. തമിഴ്നാട്ടിലും മുംബയിലുമായി പച്ചക്കറിക്കടയിലും ഹോട്ടലിലുമൊക്കെ ചെറുജോലികള്‍ ചെയ്തു. കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ഉണ്ടായപ്പോള്‍ മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടായി.

25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കമിട്ടു. ഏറെ പ്രതിബന്ധങ്ങള്‍ മറികടന്നാണ് കോടികൾ ആസ്തിയുള്ള ബിസിനസ്മാനായി രാജശേഖരൻ നായർ വളർന്നത്.

More from Filmibeat

Read more about: radha karthika nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X