'ഡിവോഴ്സുകൾ ഇത് മാത്രമല്ല, ആ കുടുംബത്തിൽ ആദ്യ ഭാര്യ വാഴില്ല'; അഖിലിന്റെ വിവാഹത്തിന് പിന്നാലെ കുറ്റപ്പെടുത്തൽ
ജൂൺ ആറിനാണ് നടൻ അഖിൽ അക്കിനേനിയും സെെനബ് റവ്ജിയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഖിലിന്റെ ചേട്ടൻ നാഗ ചെെതന്യ വിവാഹിതനായത്. വിവാഹത്തിരക്കുകളിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി താര കുടുംബം. അതേസമയം അക്കിനേനി കുടുംബത്തിനെതിരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വരുന്നുണ്ട്.
എന്തുകൊണ്ടാണ് താര കുടുംബത്തിൽ ആദ്യ വിവാഹ ബന്ധങ്ങൾ നിലനിൽക്കാത്തതെന്നാണ് ഇവരുടെ ചോദ്യം. അക്കിൽ അക്കിനേനിയുടെ ആദ്യ വിവാഹമാണിത്. എന്നാൽ 2017 ശ്രിയ ഭുപാൽ എന്ന പെൺകുട്ടിയുമായി അഖിലിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇരുവരും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. അതേസമയം നാഗാർജുന ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. നാഗ ചെെതന്യയും ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് രണ്ടാമത് വിവാഹിതനായത്.

ലക്ഷ്മി ദഗുബതി എന്നാണ് നാഗാർജുനയുടെ ആദ്യ ഭാര്യയുടെ പേര്. തെലുങ്ക് സിനിമാ ലോകത്ത് അറിയപ്പെടുന്നവരാണ് ദഗുബതി കുടുംബം. 1984 ലായിരുന്നു നാഗാർജുന-ലക്ഷ്മി ദഗുബതി വിവാഹം. 1986 ൽ നാഗ ചൈതന്യ പിറന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നു. 1990 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്. രണ്ട് പേരും രണ്ട് ജീവിതത്തിലേക്ക് കടന്നു. നാഗാർജുന നടി അമലയെ വിവാഹം ചെയ്തു. ഇരുവർക്കും അഖിൽ അക്കിനേനി പിറന്നു.
പിൽക്കാലത്ത് നാഗ ചെെതന്യയും വിവാഹമോചിതനായി. നടി സമാന്തയുമായുള്ള വിവാഹ ബന്ധം നാല് വർഷത്തിനുള്ളിൽ അവസാനിച്ചു. ഇതെല്ലാമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ആദ്യ ഭാര്യമാർ വാഴാത്ത കുടുംബമാണ് അക്കിനേനി ഫാമിലിയെന്ന് സോഷ്യൽ മീഡിയ പറയുന്നു. റെഡിറ്റിൽ ഇതേക്കുറിച്ച് പല വാദ പ്രതിവാദങ്ങളും നടക്കുന്നുണ്ട്. അക്കിനേനി കുടുംബത്തിനുള്ളിൽ പുറത്താരും അറിയാത്ത വിവാഹ മോചനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റെഡിറ്റിൽ കമന്റുണ്ട്. തബുവുമായി നാഗാർഡുനയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും കമന്റുണ്ട്.

നാഗാർജുനയുടെ സഹോദരിയുടെ മകനാണ് സുമന്ത് യർലഗഡ. മുൻനടി കീർത്തി റെഡ്ഡിയെയാണ് സുമന്ത് വിവാഹം ചെയ്തത്. 2004 ൽ വിവാഹിതരായ ഇരുവരും 2006 ൽ പിരിഞ്ഞു. സുമന്തിന്റെ സഹോദരി സുപ്രിയയും വിവാഹ മോചിതയാണ്. ചർണ റെഡ്ഡി എന്നായിരുന്നു ഭർത്താവിന്റെ പേര്. സുമന്തും, സുപ്രിയയും രണ്ടാമത് വിവാഹം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ വിവാഹ ബന്ധം പിരിയുന്നത് അക്കിനേനി കുടുംബത്തിലെ മുടങ്ങാത്ത ചടങ്ങാണോ എന്ന് പരിഹാസ കമന്റുകൾ വരുന്നുണ്ട്. അഖിൽ-ശ്രിയ ബന്ധം ഇല്ലാതായതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും റെഡിറ്റിൽ ഒരാൾ പങ്കുവെക്കുന്നുണ്ട്. ശ്രിയ നാഗാർജുനയോട് അനാദരവ് കാണിച്ചു. എയർപോർട്ടിൽ വെച്ച് അഖിലും ശ്രിയയും തമ്മിൽ വഴക്കുണ്ടായെന്നാണ് കമന്റ്. പിന്നീട് ശ്രിയ രാം ചരണിന്റെ ഭാര്യ ഉപാസനയെ വിവാഹം ചെയ്തെന്നും ഈ കമന്റിൽ ചൂണ്ടിക്കാട്ടുന്നു. പങ്കാളികളെ മാറ്റാനുള്ള സമ്പത്തുണ്ടെന്ന് അക്കിനേനി കുടുംബത്തിലുള്ള പുരുഷൻമാർക്ക് അറിയാമെന്നും കമന്റുണ്ട്.
അതേസമയം നെഗറ്റീവ് കമന്റുകളെ താര കുടുംബം അവഗണിക്കുന്നു. വിവാഹ ഫോട്ടോകൾ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോൾ അഖിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. അമല അക്കിനേനി അഖിലിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തു. വിവാഹ മോചനത്തിന്റെയും രണ്ടാം വിവാഹത്തിന്റെയും പേരിൽ ക്രൂശിക്കുന്ന നെറ്റിസൺസിനെതിരെ അടുത്തിടെ നാഗ ചെെതന്യ പ്രതികരിച്ചിരുന്നു. പരസ്പരം ആലോചിച്ചാണ് സമാന്തയുമായി തീരുമാനിച്ചതെന്നും ശോഭിത കുറ്റപ്പെടുത്തേണ്ടതില്ലെന്നു ചെെതന്യ വ്യക്തമാക്കി.


Click it and Unblock the Notifications











