'ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്...'; രൺബീറിനെ കണ്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

ഇന്ത്യൻ സിനിമയിലെ തന്ന പ്രശസ്തമായ താരകുടുംബത്തിലെ അംഗമാണെങ്കിൽ പോലും സ്വപ്രയത്നം കൊണ്ട് ബോളിവുഡിൽ സ്വന്തമായി ഒരു ഇടം നേടിയ നായികയാണ് നടി ആലിയ ഭട്ട്. നെപ്പോട്ടിസത്തിന്റെ പേരിൽ പൊതുവെ ബോളിവുഡ് താരങ്ങളുടെ മക്കളെ സിനിമാപ്രേമികൾ പരിഹസിക്കാറുണ്ടെങ്കിലും ആലിയയുടെ കാര്യത്തിൽ ഒരിക്കലും അതുണ്ടായിട്ടില്ല. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണങ്കിലും കഴിവും കഠിനാധ്വനവുമാണ് ചുരുങ്ങിയ കാലയളവിൽ ലോകമെമ്പാടും അറിയപ്പെടുന്ന അഭിനേത്രിയാക്കി ആലിയയെ മാറ്റിയത്.

പന്ത്രണ്ട് വർഷത്തെ കരിയറിന് ഇടയിൽ ഹോളിവുഡിൽ വരെ അഭിനയിച്ച ആലിയ ദേശീയ തലത്തിൽ അടക്കം അം​ഗീകാരങ്ങൾ നേടി കഴിഞ്ഞു. രണ്ട് വർഷം മുമ്പാണ് ഏറെ നാളത്തെ പ്രണയത്തിനുശേഷം രൺബീർ കപൂറും ആലിയയും വിവാ​​ഹിതരായത്.

Alia Bhatt  Amala Paul

വിവാഹിതരായ അതേ വർഷം നവംബറോടെ ഇരുവർക്കും മകൾ റാഹ ജനിച്ചു. ജനിച്ച ദിവസം മുതൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്ഡായി റാഹ മാറി. ഏറെനാൾ മീഡിയയുടെയും പാപ്പരാസികളുടെയും കൺമുന്നിൽ നിന്ന് മകൾ റാഹയുടെ മുഖം മറച്ചുപിടിക്കുകയായിരുന്നു ആലിയയും രൺബീറും. മകളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങളൊന്നും ആലിയയും രൺബീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല.

മാത്രമല്ല മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് ആലിയയും രൺബീറും പാപ്പരാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആലിയയും രൺബീറും ആദ്യമായി മകളെ ലോകത്തിന് പരിചയപ്പെടുത്തി. ആലിയയുടെ ഫോട്ടോ കോപ്പിയാണ് റാഹയെന്നാണ് ചില ആരാധകരുടെ അഭിപ്രായം. മറ്റ് ചിലർ രൺബീറിന്റെ പിതാവ് റിഷി കപൂറിന്റെ കണ്ണും മുഖവുമാണ് റാഹയ്ക്കൊന്നാണ് പറയാറുള്ളത്.

റാഹയ്ക്ക് ഒപ്പമുള്ള ആലിയയുടെയും രൺബീറിന്റെയും ഔട്ടിങുകളെല്ലാം തന്നെ ഇന്ന് പാപ്പരാസികളെ സംബന്ധിച്ച് ആഘോഷമാണ്. താരദമ്പതികൾ പോവുന്നിടത്തെല്ലാം പാപ്പരാസികൾ റാഹയുടെ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുന്ന കാഴ്ചയാണ് കാണാനാവുക. രൺബീറും ആലിയയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് റാഹയുടെ വിശേഷങ്ങൾ ആരാധകർ ചോദിച്ചറിയുന്നത്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ട് ഉണ്ണി വാവാവോ എന്ന മലയാളം പാട്ടാണെന്ന് ആലിയ വെളിപ്പെടുത്തിയത് വൈറലായിരുന്നു. റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോൾ മുതൽ ഈ താരാട്ടുപാട്ടാണ് മകൾ പാടിക്കൊടുക്കുന്നതെന്നും അതിനാൽ ഇപ്പോൾ റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മമ്മ വാവോ, പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറയുന്നു.

Alia Bhatt  Amala Paul

മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ടായതിനാൽ അവളെ ഉറക്കാനായി രൺബീർ ഈ താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ വെളിപ്പെടുത്തിയിരുന്നു. ആലിയയുടെ വെളിപ്പെടുത്തൽ മലയാളികളും ആഘോഷിക്കുകയാണ്. മലയാളത്തിൽ പ്രസിദ്ധമായ താരാട്ടുപാട്ട് കേട്ട് ബോളിവുഡ് താരകുടുംബത്തിലെ കുഞ്ഞ് ഉറങ്ങുന്നുവെന്നത് തന്നെയാണ് ആലിയയുടെ വീഡിയോ ആ​ഘോഷിക്കപ്പെടാനുള്ള കാരണവും.

അതേസമയം ആലിയയുടെ വീഡിയോ വൈറലായതോടെ നടി അമല പോൾ ഭർത്താവ് ജ​ഗത് ദേശായിയെ മെൻഷൻ ചെയ്ത് കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. നിങ്ങൾ ഇപ്പോൾ പഠിക്കുന്നതാണ് നല്ലത് എന്നാണ് ഭർത്താവിനോട് അമല പറഞ്ഞത്. ജ​ഗത് ദേശായി നോർത്ത് ഇന്ത്യനാണ്. ഇരുവർക്കും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇളൈ എന്ന ആൺകുഞ്ഞ് പിറന്നത്. ഗുജറാത്ത് സ്വദേശിയാണ് ജഗത്. സൂറത്താണ് കൃത്യമായ സ്ഥലം.

ജീവിതത്തിലെ തുടക്കകാലം മുഴുവനും ജഗത് ഗുജറാത്തിലാണ് ചെലവിട്ടത്. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസായി ജോലി നോക്കുകയാണ് ഇപ്പോൾ.

യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് മകന്റെ മുഖം ആദ്യമായി ആരാധകർക്ക് അമലയും ഭർത്താവും വെളിപ്പെടുത്തിയത്.

Read more about: alia bhatt amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X