'അണ്ണനെ ഇങ്ങനെ ഒറ്റയ്ക്ക് ഒന്ന് കണ്ടിട്ടേ കണ്ണടയ്ക്കൂവെന്ന് നേർച്ചയുണ്ടായിരുന്നു'; ഗോപി സുന്ദറിന് പരിഹാസം
മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം തിരക്കുള്ള സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ താരം പലപ്പോഴും വാർത്തകളിൽ നിറയാറുള്ളത് സ്വകാര്യ ജീവിതത്തിലെ ചില ബന്ധങ്ങളുടെ പേരിലാണ്. വിവാഹിതനും രണ്ട് ആൺക്കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയായി തുടങ്ങിയത് ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് ടുഗെതർ ലൈഫ് ആരംഭിച്ചതോടെയാണ്.
പതിനാല് വർഷത്തോളം പ്രണയിച്ച് ഒരുമിച്ച് കഴിഞ്ഞിരുന്ന ഇരുവരും വേർപിരിഞ്ഞത് രണ്ട് വർഷം മുമ്പാണ്. ശേഷം ഗായികയും വിവാഹമോചിതയുമായ അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലായി. എന്നാൽ ആ ബന്ധത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ മാസങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞു.

അടുത്തിടെയായി മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരുടെ പേരിനോട് ചേർത്താണ് ഗോപി സുന്ദറിന്റെ പേര് വാർത്തകളിൽ നിറയുന്നത്. മയോനിക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കിടുമ്പോഴെല്ലാം അമൃതയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചുവെന്ന് തിരക്കി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
അമൃതയുടെ സോഷ്യൽമീഡിയ പേജിലും സമാനമായ ചോദ്യങ്ങൾ കമന്റുകളായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അമൃത തന്നെ ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയെത്തി.
14 വർഷത്തിനുശേഷമാണ് ഞാൻ ഒരു പ്രണയബന്ധത്തിലാകുന്നത്. അത് നിങ്ങളെ അറിയിച്ചു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് കണക്ഷനുണ്ടായിരുന്നു. സംഗീതമുണ്ടായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി.
അത് നന്നാകണമെന്നേ പ്രാർഥിച്ചുള്ളൂ. പക്ഷെ ഒരു ഘട്ടമെത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ വേർപിരിഞ്ഞു. രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. മകളെ ഉപേക്ഷിച്ചുവെന്നൊല്ലാമാണ് പലരും പറഞ്ഞത്. 14 വർഷത്തിനുശേഷം എനിക്ക് ലൈഫ് ഉണ്ടാകരുത് എന്നുണ്ടോയെന്നാണ് ഗോപി സുന്ദറുമായുള്ള ബന്ധത്തെ പറ്റി സംസാരിക്കവെ അമൃത പറഞ്ഞത്.
ഇപ്പോഴിതാ അമൃത-ബാല വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങൾ നടക്കുന്നതിനിടെ ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. സ്വന്തം ഫോട്ടോ പങ്കിട്ട് വൺ ലൈഫ് എന്നാണ് ചുവന്ന ഹാർട്ടിന്റെ ഇമോജിക്കൊപ്പം ഗോപി സുന്ദർ കുറിച്ചത്.
പതിവുപോലെ ഗോപിയുടെ പോസ്റ്റിന് പരിഹാസിച്ചും വിമർശിച്ചുമുള്ള കമന്റുകളായിരുന്നു ഏറെയും. അമൃതയുടെ വെളിപ്പെടുത്തൽ കൂടി വൈറലായതോടെ പരിഹാസ കമന്റുകളുടെ എണ്ണം കൂടി.

എന്തുകൊണ്ടാണ് ഒറ്റയ്ക്കുള്ള ഫോട്ടോയിട്ടത്... പെൺ സുഹൃത്തുക്കൾ എല്ലാവരും ഉപേക്ഷിച്ചുപോയെ എന്ന തരത്തിലുള്ളതാണ് ഏറെയും കമന്റുകൾ. വൺ ലൈഫ് മെനി വൈഫ്സ്, അണ്ണനെ ഇങ്ങനെ ഒറ്റയ്ക്ക് ഒന്ന് കണ്ടിട്ടേ കണ്ണടയ്ക്കൂവെന്ന് നേർച്ചയുണ്ടായിരുന്നു... അത് എന്തായാലും സാധിച്ചു, ഒരു സൂര്യനും വലം വെയ്ക്കുന്ന കുറേ ഗ്രഹങ്ങളും പിന്നെ കുറേ ഉപഗ്രഹങ്ങളും, നൈസായിട്ട് ഒഴിവാക്കി കളഞ്ഞല്ലേ പഹയാ... എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
ചിലർ ഗോപി സുന്ദറിനെ അനുകൂലിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. അമൃതയുമായി പ്രണയത്തിലായശേഷവും മയോനിയുമൊത്തുള്ള ഫോട്ടോകൾ പങ്കുവെക്കുമ്പോഴും ചിലപ്പോഴൊക്കെ അതിരുവിട്ടുള്ള കമന്റുകൾ ഗോപി സുന്ദറിനെ വിമർശിച്ച് വരാറുണ്ട്. അത്തരം കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയും ചെയ്തിട്ടുണ്ട് ഗോപി സുന്ദർ.


Click it and Unblock the Notifications