മകൾക്ക് ജന്മം നൽകിയ നല്ലൊരു അച്ഛനില്ലേ, സിബിന് നികത്താനുള്ള വിടവില്ല; ആര്യ പരമാവധി ശ്രമിക്കുന്നെന്ന് വാദം
കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹം. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരായ ഇരുവരുടെയും വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ആര്യക്ക് ഒരു മകളും സിബിന് ഒരു മകനുമാണുള്ളത്. പുതിയ ജീവിതത്തിലേക്ക് കടന്ന ആര്യക്കും സിബിനും നിരവധി പേർ ആശംസകൾ അറിയിച്ചു. റോയ എന്നാണ് ആര്യയുടെ മകളുടെ പേര്.
വിവാഹഫോട്ടോകളിലും വീഡിയോകളിലും കൂടുതൽ പേരും ശ്രദ്ധിച്ചത് ആര്യയുടെ മകളെയാണ്. മകളുടെ പൂർണ സമ്മതത്തോടെയാണ് വിവാഹമെന്ന് ആര്യ വ്യക്തമാക്കിയതാണ്. ആര്യ-സിബിൻ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന അഭിപ്രായങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആര്യ മകൾക്ക് ഈ വിവാഹത്തിന് പൂർണ സമ്മതാണെന്ന് സോഷ്യൽ മീഡിയയിലൂടെ വീണ്ടും വീണ്ടും സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
താൻ ഒരു ഗ്രീൻ ഫോറസ്റ്റിനെ വിവാഹം ചെയ്തെന്നും മകൾക്കതിൽ വളരെ സന്തോഷമുണ്ടെന്നും ബോധ്യപ്പെടുത്താൻ ആര്യ വല്ലാതെ ശ്രമിക്കുന്നെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്. എല്ലാ വീഡിയോയും ഫോർസ്ഡ് ആയത് പോലെ തോന്നുന്നു. ആര്യയുടെ അഭിമുഖങ്ങൾ കണ്ടപ്പോൾ എനിക്കവരെ ഇഷ്ടപ്പെട്ട് വരികയായിരുന്നു. ബിഗ് ബോസ് കാണാത്തതിനാൽ അയാളെക്കുറിച്ച് അറിയില്ല. എന്നാൽ ഫേക്ക് ആയി തോന്നുന്നു എന്നാണ് റെഡിറ്റിൽ വന്ന അഭിപ്രായം. ആര്യക്ക് എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ആ കുട്ടിക്ക് ഒരു നല്ല അച്ഛനും അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. അതിനാൽ സിബിൻ നികത്തേണ്ട വിടവ് അവിടെയില്ല. വിവാഹ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളേക്കാൾ വെഡ്ഡിംഗ് വെെബിനോടാണ് ആര്യക്ക് താൽപര്യമെന്ന് തോന്നുന്നു. ആര്യക്കും കുട്ടികൾക്കും നല്ലത് വരട്ടെയെന്നാണ് ഒരു കമന്റ്. മണ്ഡപത്തിലേക്ക് പോകുമ്പോഴും താലി കെട്ടുമ്പോഴും അടുത്ത് മകളുടെ സാന്നിധ്യം വേണ്ടിയിരുന്നില്ലെന്നും മകൾ മുൻനിരയിൽ ഇരുന്നാൽ മതിയായിരുന്നെന്നും സന്തോഷകരമായ വിവാഹ ജീവിതത്തിന് ബൗണ്ടറികൾ വേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്.
മുൻഭർത്താവ് മകൾക്ക് നല്ല അച്ഛനാണെന്ന് നേരത്തെ ആര്യ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും വിവാഹമോചിതർ ആണെന്ന് മകൾക്കറിയാം. പക്ഷെ എന്താവശ്യമുണ്ടെങ്കിലും അവൾക്ക് വേണ്ടി ഒന്നിച്ചുണ്ടാകുമെന്നും അറിയാം. തുടക്കം മുതലേ മുൻ ഭർത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ ഒരിക്കലും എന്നെക്കുറിച്ച് മോശമായി മകളോട് സംസാരിച്ചിട്ടില്ല. തിരിച്ച് ഞാനോ എന്റെ വീട്ടുകാരോ അദ്ദേഹത്തെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഒന്നിച്ച് ഒരു വീട്ടിൽ ഒരു കൂരയ്ക്കുള്ളിൽ കഴിയാനാകില്ലെന്ന് അവൾക്കറിയാം. അവൾ കണ്ടിട്ടുള്ളതാണ്.

ഇപ്പോൾ പപ്പ ഹാപ്പിയാണെന്ന് അവൾക്കറിയാം. അദ്ദേഹം വേറെ കല്യാണം കഴിച്ച് കുഞ്ഞുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മകളോട് സംസാരിക്കാറുണ്ട്. മകളുടെ കാര്യത്തിലെ തീരുമാനങ്ങൾ ഞാനും മുൻഭർത്താവും ഒന്നിച്ചാണ് എടുക്കാറ്. മകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം വിളിച്ച് പറയുന്നത് അദ്ദേഹത്തോടാണ്. ഇങ്ങനെയാെക്കെയുണ്ട് ഒന്ന് സംസാരിച്ചോളൂ എന്ന് പറയും. എന്നും ഒരിക്കൽ ആര്യ പറയുകയുണ്ടായി. രോഹിത് സുശീലൻ എന്നാണ് നടിയുടെ ആദ്യ ഭർത്താവിന്റെ പേര്.
അടുത്ത സുഹൃത്തുക്കളായിരുന്നു സിബിനും ആര്യയും. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയത്. ജീവിത പങ്കാളിയായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. സിബിൻ സ്വന്തം മകനെ നോക്കുന്നില്ലെന്ന് നേരത്തെ മുൻ ഭാര്യ ആരോപിച്ചിരുന്നു. എന്നാൽ സിബിൻ ഈ ആരോപണം നിഷേധിച്ചു. ബിഗ് ബോസ് മലയാളം ആറാം സീസണിൽ മത്സരാർത്ഥിയായി എത്തിയ ശേഷമാണ് സിബിൻ ജനശ്രദ്ധ നേടുന്നത്.


Click it and Unblock the Notifications