പുറത്ത് വന്നതിന് ശേഷമുള്ള ഫുക്രുവിന്റെ ആദ്യ ടിക് ടോക് വീഡിയോ! ആരാധകര്‍ക്ക് സന്ദേശവുമായി താരം

ടിക് ടോക് ആപ്പിലൂടെ വീഡിയോസ് പങ്കുവെക്കുന്ന ശീലം എല്ലാ യുവാക്കള്‍ക്കും തന്നെയുണ്ട്. എന്നാല്‍ അതിലൂടെ കേരളം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയത് വളരെ ചുരുക്കം ആളുകളായിരുന്നു. അതിലൊരാള്‍ ഫുക്രു എന്ന പേര് ലഭിച്ച കൃഷ്ണജീവ് ആയിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഫുക്രു ബിഗ് ബോസിലേക്ക് എത്തിയതോടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

തുടക്കം മുതല്‍ വലിയ പ്രേക്ഷക പ്രശംസ നേടിയ മത്സരാര്‍ഥിയായിരുന്നു ഫുക്രു. ബിഗ് ബോസിലെ ഏറ്റവും പ്രായം കുറവ് ഉള്ള മത്സരാര്‍ഥി കൂടിയായിരുന്നു ഫുക്രു. എന്നാല്‍ ചില സമയത്ത് മുതിര്‍ന്നവരെക്കാള്‍ പക്വതയോടെയാണ് പെരുമാറിയി ഫുക്രു കൈയടി വാങ്ങി. ഇപ്പോഴിതാ പുറത്തിറങ്ങിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ടിക് ടോക് വീഡിയോ വന്നിരിക്കുകയാണ്.

ഫുക്രു പറയുന്നതിങ്ങനെ

എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. ബിഗ് ബോസ് ഹൗസിലൂടെ എന്റെ കുറ്റങ്ങളും കുറവുകളും പഠിച്ച കുറേ സുഹൃത്തുക്കളെ കിട്ടി. ഞാനെന്റെ നൂറ് ശതമാനം കൊടുത്താണ് വീട്ടില്‍ നിന്നത്. ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണം, നമ്മുടെ ലോകം ഒരു മോശം അവസ്ഥയിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്.

ഫുക്രു പറയുന്നതിങ്ങനെ

കൊവിഡ് 19- അതിന്റെ സുരക്ഷ നമ്മുടെ കൈയില്‍ മാത്രമാണ്. എല്ലാവരും നമ്മുടെ കൈ വൃത്തിയായി കഴുകി സൂക്ഷിക്കുക. അസുഖം വന്നാല്‍ ഡോക്ടറുടെ സഹായം തേടുക. പറയാന്‍ കാരണം എല്ലാവരും ഇതൊരു സീരിസ് പ്രശ്‌നമായി എടുത്തില്ലെങ്കില്‍ ഇത് നമുക്ക് ചുറ്റുമുള്ളവര്‍ക്ക് കൂടിയായിരിക്കും ബാധിക്കുക. വീട്ടില്‍ തന്നെ ഇരിക്കുക എന്നും ഫുക്രു പറയുന്നു.

ഫുക്രു പറയുന്നതിങ്ങനെ

ലോകം മുഴുവന്‍ കോറോണക്കെതിരെ പോരാടുമ്പോള്‍, നമുക്കും ആത്മാര്‍ഥമായി പങ്കുചേരാം. എന്ന ക്യാപ്ഷനോടെയായിരുന്നു ഫുക്രു ഈ വീഡിയോ പങ്കുവെച്ചത്. ഫുക്രുവിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളായിരുന്നു ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിനൊപ്പം വീണ്ടും ടിക് ടോകിലെത്തിയ താരത്തിന് ഒരുപാട് പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഫുക്രു പറയുന്നതിങ്ങനെ

ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാര്‍ഥിയായിരുന്നു ഫുക്രു. ബിഗ് ബോസിലെത്തിയതിന് ശേഷം മൂന്ന് തവണ ക്യാപ്റ്റനാവാനുള്ള അവസരം ഫുക്രുവിന് ലഭിച്ചിട്ടുണ്ട്. അവസാന ആഴ്ചയിലും ഫുക്രു ആയിരുന്നു ക്യാപ്റ്റന്‍. മാത്രമല്ല മത്സരങ്ങളിലെല്ലാം നന്നായി പങ്കെടുക്കുന്ന മത്സരാര്‍ഥിയായിരുന്നു. മാത്രമല്ല വിജയ സാധ്യത കല്‍പ്പിച്ചിരുന്ന ആള് കൂടിയായിരുന്നു അത്.

ഫുക്രു പറയുന്നതിങ്ങനെ

വിന്നര്‍ ആയില്ലെങ്കിലും ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പുള്ള ഇമേജ് മാറ്റിയെടുക്കാന്‍ ഫുക്രുവിന് സാധിച്ചിരുന്നു. ആദ്യം ഉണ്ടായിരുന്ന പതിനേഴ് മത്സരാര്‍ഥികളും ഇടയ്ക്ക് വന്ന് പോയവരുമടക്കം എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടാക്കി എടുക്കാന്‍ ഫുക്രുവിന് സാധിച്ചിരുന്നു. ബിഗ് ബോസ് നല്‍കിയ ടാസ്‌കുകളെല്ലാം മത്സരബുദ്ധിയോട് കൂടി വിജയിക്കാന്‍ സാധിച്ചിരുന്നു.

ഫുക്രു പറയുന്നതിങ്ങനെ

മറ്റുള്ളവരെ പിന്നിലാക്കാന്‍ ബുദ്ധിപരമായി ഗെയിം കളിച്ചുമെല്ലാം ഫുക്രു മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ഒരു പോരായ്മ മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളു. വിഷമങ്ങളോ ദേഷ്യമോ വരുന്ന ചില സമയങ്ങളില്‍ അതിവൈകാരികമായി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു ഫുക്രുവിന്റെ നഷ്ടം. പെട്ടെന്ന് പൊട്ടിത്തെറിച്ച് ഇടയ്ക്ക് മറ്റുള്ളവരുടെ വെറുപ്പും സ്വന്തമാക്കിയിട്ടുണ്ട്. പലപ്പോഴും സഹമത്സരാര്‍ഥികളുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങളായിരുന്നു ഫുക്രുവിനെ കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നത്. പാതി വഴിയില്‍ ഷോ അവസാനിച്ചെങ്കിലും ഫുക്രുവിനെ സംബന്ധിച്ച് കൂടുതല്‍ നഷ്ടങ്ങളൊന്നും ഇല്ലെന്ന് വേണം പറയാന്‍.

ഫുക്രുവിൻ്റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X