»   » കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ മികവ്.. ദശരഥത്തിന് ശേഷം വില്ലനിലും ആവര്‍ത്തിച്ചു!

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ മികവ്.. ദശരഥത്തിന് ശേഷം വില്ലനിലും ആവര്‍ത്തിച്ചു!

Posted By:
Subscribe to Filmibeat Malayalam
ഇത് ലാലേട്ടനേ സാധിക്കൂ..കരഞ്ഞുകൊണ്ട് ചിരിക്കുന്ന രംഗം! | filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ താരം. ഒന്നിനൊന്ന് വ്യത്യസ്ത ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. ഏത് തരം കഥാപാത്രമായാലും അതില്‍ മോഹന്‍ലാലിനെ കാണാന്‍ കഴിയുന്നതാണ് ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം.

അമ്മയുടെ കാര്യത്തിലും അഭിഷേക് ശ്രദ്ധാലുവാണ്.. ഭാഗ്യം ചെയ്യണം ഇതുപോലൊരു മരുമകനെ കിട്ടാന്‍!

വില്ലന്‍ കുതിക്കുമ്പോള്‍ മെഗാസ്റ്റാറിന് ചങ്കിടിപ്പ്... മമ്മൂട്ടിയുടെ താരമൂല്യം കുറയുന്നുവോ?

ഒടിയന് മുന്നില്‍ പിടിച്ചുനിന്നേ പറ്റൂ.. മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി പഠിക്കുന്നു!!

ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിച്ചെത്തിയ വില്ലന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ അതേ സമയം തന്നെ ചിത്രം പോരെന്നുള്ള തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് വില്ലനെന്ന് നിസംശയം പറയാമെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന് പകരക്കാരനില്ല

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യനായ മോഹന്‍ലാലിന് പകരം വെക്കാന്‍ മറ്റൊരു താരമില്ലെന്ന് ആരാധകര്‍ പറയുന്നു. അടുത്ത കാലത്ത് കണ്ട അഭിനയപ്രകടനങ്ങളില്‍ മികച്ചതാണ് വില്ലനിലേതെന്നും അവര്‍ പറയുന്നു.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ ബന്ധത്തിലെ ആഴവും സന്തോഷവും സ്വപ്‌നങ്ങളും വേര്‍പിരിയലും ഏകാന്തതയുമൊക്കെ അതേ പോലെ തന്നെ പ്രേക്ഷകരെയും സ്വാധീനിച്ചുവെന്ന് ചിത്രത്തിന്റെ കളക്ഷന്‍ വ്യക്തമാക്കുന്നു.

ചിരിച്ചുകൊണ്ട് കരയുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ദശരഥത്തിലായിരുന്നു ചിരിച്ചുകൊണ്ട് കരയുന്ന മോഹന്‍ലാലിനെ കണ്ടത്. 29ാമത്തെ വയസ്സിലായിരുന്നു താരം ആ സിനിമയില്‍ അഭിനയിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷവും

ദശരഥം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ഭാവപ്പകര്‍ച്ചയാണ് മാത്യൂ മാഞ്ഞൂരാനില്‍ കണ്ടതെന്ന് പ്രേക്ഷകര്‍ ആവര്‍ത്തിച്ച് പറയുന്നു. ചിരിച്ചുകൊണ്ട് കരയാന്‍ സാധിക്കുന്ന അഭിനയപ്രതിഭയെ കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുമെന്നും ആരാധകര്‍ ഉറപ്പ് നല്‍കുന്നു.

നടനവിസ്മയമായി നിലനില്‍ക്കുന്നു

കാലവും കാലഘട്ടവും മാറിയാലും അന്നത്തെ അതേ നടനവിസ്മയത്തോടെ നിലനില്‍ക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ആരാധകര്‍ പറയുന്നു.

വില്ലന് സമ്മിശ്ര പ്രതികരണം

മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് വില്ലനെ സ്വീകരിച്ചത്. എന്നാല്‍ വിചാരിച്ചത്ര നന്നായില്ലെന്ന തരത്തിലും പ്രതികരണങ്ങള്‍ വന്നിരുന്നു. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഭാവപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ് എന്ന് മറ്റു ചിലര്‍ പറയുന്നു.

ഒടിയന്‍ ചിത്രീകരണം പുരോഗമിക്കുന്നു

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരം മെലിയുന്നതിനായി മൂന്നു മാസത്തെ ഇടവേള അനുവദിച്ചിരിക്കുകയാണ് സംവിധായകന്‍. ഫ്രഞ്ചില്‍ നിന്നുള്ള പ്രത്യേക സംഘം ഇതിനായി എത്തിയിട്ടുണ്ട്.

നിരവധി ചിത്രങ്ങള്‍

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം, ഭദ്രന്‍, ഷാജി കൈലാസ് എന്നിവരുടെ സിനിമ, മഹാഭാരതം തുടങ്ങി സിനിമകള്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്നുണ്ട്. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
After Dasharatham Mohanlal repeated same in Villain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam