'വിവാഹമോചന ശേഷം ഐശ്വര്യയും ധനുഷും ഒരുമിച്ച് ഹൈദരാബാദിൽ', കാരണം ഇതാണ്!

പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് നാല് ദിവസലം മുമ്പാണ് സൂപ്പർ താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ കൂടിയായിരുന്നു ഐശ്വര്യയും ധനുഷും. യാതൊരു വിധ സൂചനയും തരാതെയാണ് ഇരുവരും സോഷ്യൽമീ‍ഡിയ വഴി പെടുന്നനെ വിവാഹ മോചിതരാകാൻ പോവുകയാണ് എന്ന് അറിയിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽമീഡിയ ഇപ്പോൾ. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ധനുഷും ഐശ്വര്യയും പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നായിരുന്നു ഇരുവരും കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും വേർപിരിയാനായി തീരുമാനിച്ചിരുന്നുവെന്നും ധനുഷിന്റെ ചില ശീലങ്ങളാണ് ഐശ്വര്യയ്ക്ക് ഇഷ്ടപ്പെടാതിരുന്നത് എന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും ഇപ്പോൾ ഹൈദരാബാദിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇരുവരും ഒരുമിച്ച് ഹൈദരാബാദിൽ

ഇരുവരും ഒരേ ഹോട്ടലിലാണ് താമസം. റാമോജി റാവു ഫിലിം സിറ്റിക്കുള്ളിലെ സിത്താര ഹോട്ടലിലാണ് ഇരുവരേയും പാപ്പരാസികൾ ഒരുമിച്ച് കണ്ടത്. ഇരുവരും സിനിമയുമായി ബന്ധപ്പെട്ട ജോലികൾക്ക് വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയതും ഓരേ ഹോട്ടലിൽ താമസിച്ചതും. വിവാഹ മോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും വീണ്ടും തങ്ങളുടെ ജോലി തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഹൈദരാബാദിൽ ഷൂട്ടിങുമായി ബന്ധപ്പെട്ട് എത്തുന്ന സെലിബ്രിറ്റികളിൽ ഏറെയും താമസിക്കുന്നത് ധനുഷും ഐശ്വര്യയും താമസിച്ച അതേ ഹോട്ടലിലാണ്. ധനുഷ് പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഐശ്വര്യ ടിപ്സിനും പ്രേരണ അറോറയ്ക്കുമായി ഒരു റൊമാന്റിക് ഗാനം സംവിധാനം ചെയ്യാൻ വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയത്. പ്രണയ ദിനത്തിൽ റിലീസ് ചെയ്യാൻ വേണ്ടിയാണ് ഐശ്വര്യ പുതിയ വീഡിയോ ​ഗാനം സംവിധാനം ചെയ്യുന്നത്.

വേർപിരിയാൻ നേരത്തെ തീരുമാനിച്ചിരുന്നു

ഐശ്വര്യയും ധനുഷും വളരെ മുമ്പേ തന്നെ വേർപിരിയാനായി തീരുമാനിച്ചിരുന്നുവെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് ഇവരോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടുള്ളത്. കുടുംബത്തിൽ അധികം സമയം ചെലവഴിക്കാതെ ധനുഷ് പൂർണമായും ജോലിയിൽ മുഴുകിയതോടെയാണ് കുടുംബജീവിതത്തിൽ വിള്ളൽ വന്നതെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. '18 വർഷത്തെ ഒരുമിച്ചുനിൽക്കൽ മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് ധനുഷും ഐശ്വര്യയും കുറിച്ചത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
ധനുഷിന്റെ അത്രം​ഗിരേ

അത്രം​ഗിരേയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ധനുഷ് സിനിമ. ബോളിവു‍ഡ് സിനിമയായ അത്രം​ഗിരേയിൽ ധനുഷിന് പുറമെ സാറാ അലി ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞിരുന്നു അത്രം​ഗിരേ. ആനന്ദ്.എൽ.റായ്‍യാണ് ചിത്രം സംവിധാനം ചെയ്തത്. ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അത്‍രംഗീരേയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് പങ്കജ് കുമാർ ആണ്. എ.ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X