For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഖമില്ലാതെ വന്നപ്പോഴാണ് ദര്‍ശനയെ ആദ്യമായി കാണുന്നത്, വിജയ് യേശുദാസിന്റെ പ്രണയകഥ വീണ്ടും വൈറല്‍ ആവുന്നു

  |

  ഗായകന്‍ വിജയ് യേശുദാസാണ തന്റെ കുടുംബജീവിതത്തിലെ താളപിഴവ് പുറലോകവുമായി പങ്കുവെച്ചത്. ഫ്ലവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ദര്‍ശനയുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ മക്കളുടെ കാര്യത്തിന് ഇരുവരും ഒന്നിച്ചാണ്. വിവാഹമോചനത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നുവെങ്കിലും അധികം ചര്‍ച്ചയായില്ല.

  Also Read: 50 ദിവസം പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല; ആദ്യം അറിയില്ലായിരുന്നു, രജിത് കുമാറിനെ കുറിച്ച് റോബിന്‍

  വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായതോടെ വിജയ് യേശുദാസ്- ദര്‍ശ പ്രണയ കഥ വീണ്ടും സിനിമാ കോളങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷമാണ് ഇവര്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുന്നത്. ഗായകന്‍ യേശുദാസിന്റെ സുഹൃത്തിന്റെ മകളാണ് ദര്‍ശന. 2007 ആണ് ഇരുവരും വിവാഹിതരാവുന്നത്.

  Also Read:12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര

  വിജയുടെ വാക്കുകള്‍ ഇങ്ങനെ...'2002 ആണ് ദര്‍ശനയെ ആദ്യമായി കാണുന്നത്. ഷാര്‍ജയില്‍ വച്ച നട ഒരു പരിപാടിയ്ക്കിടെയായിരുന്നു കണ്ടത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാര്‍ജയിലെ പരിപാടിയ്ക്കിടെ വിജയ്്ക്ക് ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്. എന്നെ കാണുന്നതിന് മുന്‍പ് താന്‍ ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്. എന്നാല്‍ അന്ന് ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു';വിജയ് പറയുന്നു

  പിന്നീട് കാണുന്നത് കുടുംബത്തോടൊപ്പം അച്ഛന്റെ ഫ്‌ളാറ്റില്‍ വന്നപ്പോഴിരുന്നു. ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. അപ്പോഴാണ് 17 വയസ് മാത്രമേ ദര്‍ശനയ്ക്കുളളൂവെന്ന് മനസിലായത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു

  സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്. വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ മകളെ ഡിഗ്രി കഴിയാതെ കെട്ടിച്ച് വിടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. നാല് വര്‍ഷം പ്രണയിച്ചതിന് ശേഷം 2007 ല്‍ വിവാഹം കഴിക്കുകയായിരുന്നു. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത്. കോലക്കുഴലിന് ലഭിച്ച ആ പുരസ്‌കാരത്തിന് ഇരട്ടിമധുരമായിരുന്നുവെന്നും വിജയ് അന്ന് പറഞ്ഞിരുന്ന

  ഒരു കോടിയില്‍ ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിവാഹ ജീവിത്തിലെ താളപ്പിഴവിനെ കുറിച്ച് വിജയ് പറഞ്ഞത്.

  ഐശ്വര്യയും ദര്‍ശനയും സുഹൃത്തുക്കളായിരുന്നു ഈ സൗഹൃദമാണ് വിജയിയേയും ധനുഷിനേയും തമ്മില്‍ അടുപ്പിച്ചത്.

  ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നത്തെ കുറിച്ച് നടന്‍ പറഞ്ഞത് ഇങ്ങനെയാണ്...'വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.' വിജയ് പറഞ്ഞു.

  'പക്ഷെ, കുടുംബാംഗങ്ങള്‍ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. ജീവിതത്തില്‍ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളല്ലേ ഒരു കലാകാരന്‍ എന്ന നിലയില്‍ നമുക്ക് പ്രചോദനമാകുന്നത്. അക്കാര്യത്തില്‍ താന്‍ വളരെ സ്ട്രോങ്ങാണ്; വിജയ് യേശുദാസ് പറഞ്ഞു.

  ഇതേ അഭിമുഖത്തില്‍ തനിക്കുണ്ടായിരുന്ന ക്രഷിനെ കുറിച്ച് പറഞ്ഞിരുന്നു. പ്രയത്തിന് മുതിര്‍ന്ന ആളായിരുന്നു. എന്നാല്‍ തങ്ങള്‍ പിരിഞ്ഞത് എന്താണെന്ന് അറിയില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു

  Read more about: vijay yesudas darshana
  English summary
  After Divorce Vijay Yesudas And Darshana Love Story Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X