മുകേഷ് നല്ല മനുഷ്യനാണ്, എന്നാൽ നല്ല ഭർത്താവല്ല, വേർപിരിയുന്നതിനെ കുറിച്ച് മേതിൽ ദേവിക
മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് മുകേഷിന്റേയും നർത്തകി മേതിൽ ദേവികയുടേയും വിവാഹമോചനത്തെ കുറിച്ച് കേട്ടത്. 8 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിത വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക രംഗത്ത് എത്തിയിട്ടുണ്ട്. മനോരമ ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എട്ട് വർഷം ഒന്നിച്ച് ജീവിച്ചിട്ടു മുകേഷിനെ മനസിലാക്കാൻ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നും പുറത്ത് വന്ന വിവാഹമോചന വാർത്തയെ അംഗീകരിച്ച് കൊണ്ട് ദേവിക പറഞ്ഞു. വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും താരം പറയുന്നു.
അതേസമയം പുറത്ത് വരുന്ന വാർത്തകൾ ശരിയല്ലെന്നും താരം പറയുന്നു. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ് ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടെ തനിക്ക് ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു, താൻ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന ആളാണെന്നും മനോരമ ന്യൂസിനോട ദേവിക പറഞ്ഞു.

എന്നാൽ ജീവിതത്തിൽ മുകേഷ് നല്ലൊരു ഭാർത്താവ് ആയിരുന്നില്ല. കുടുംബ ജീവിതം നല്ലത് പോലെ കൊണ്ടു പോകാനും കഴിഞ്ഞിരുന്നില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് ബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക പറഞ്ഞു.
തിരഞ്ഞെടുപ്പ വരെ കാത്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ വക്കീലിനെ കണ്ട് നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്ന് വിവാഹമോചന വാർത്തയോട് പ്രതികരിച്ചു കൊണ്ട് ദേവിക പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ നടനും എംൽ എയുമായ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013 ലാണ് മുകേഷും മേതിൽ ദേവികയും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് 25 വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിപ്പിച്ചത്.


Click it and Unblock the Notifications