'ചാക്കോച്ചന് അഭിമാനിക്കാം... തോമുവിന് സങ്കടം വന്നേക്കും'; കാത്തിരിപ്പിനുശേഷം ഡിവൈന് മിന്നു ചാർത്തി ഡോൺ!

ഫാമിലി വ്ലോ​​ഗുകളിലൂടെയായി സജീവമാണ് ഡിവൈന്‍ ക്ലാര ഡോണ്‍. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യയായ ഡിവൈന്‍ വിവാഹം മുതൽ തന്നെ സോഷ്യല്‍മീഡിയയിലെ താരമായി മാറിയതാണ്. ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. സീരിയൽ നടി മേഘ്‌ന വിന്‍സെന്റുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. ഡിവൈന്റെ വരവോടെ കുടുംബത്തില്‍ സന്തോഷം തിരികെ കിട്ടിയെന്ന് ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണി പറഞ്ഞിരുന്നു.

2020ൽ ആയിരുന്നു ഡിവൈന്റെയും ഡോണിന്റെയും വിവാഹം. 2017 ലായിരുന്നു ഡോണും മേഘ്നയും തമ്മിലുള്ള വിവാഹം നടന്നത്. ഡിംപിൾ റോസും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് ഡോണുമായുളള വിവാഹത്തിലേക്കെത്തിച്ചത്. വിവാഹശേഷം ഒരു വർഷത്തോളം പിരിഞ്ഞ് കഴിഞ്ഞശേഷമാണ് ഡോണും വിവാഹമോചിതരായത്.

Divine Clara Don

മേഘ്ന ഇപ്പോഴും സിം​ഗിൾ ലൈഫ് നയിക്കുകയാണ്. ഡിവൈന്റെ ആദ്യ വിവാഹമായിരുന്നു ഡോണുമായി നടന്നത്. അതുപോലെ നാല് വർഷം മുമ്പ് ഡോണിന്റെയും ഡിവൈന്റെയും രജിസ്റ്റർ മാരേജ് മാത്രമാണ് നടന്നത്. പള്ളിയിൽ വെച്ച് വിവാഹ​ ചടങ്ങുകൾ നടത്തിയിരുന്നില്ല. സഭയുടെ അരമനയില്‍ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടാതിരുന്നതിനാലാണ് ‍ഡിവൈനിനെ ഡോണ്‍ പള്ളിയില്‍ വെച്ച്‌ താലി കെട്ടാതിരുന്നത്.

അതുകൊണ്ട് തന്നെ രണ്ട് ആൺമക്കളുടെ മാമോദീസ ചടങ്ങുകളും ഡിവൈനും ഡോണും നടത്തിയിട്ടില്ല. വളരെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം കുറച്ച് നാളുകൾക്ക് മുമ്പാണ് ഡോണിന് വിവാഹമോചനം ലഭിച്ചത്. അപ്പോൾ മുതൽ പള്ളിയിൽ വെച്ച് മിന്നുകെട്ട് ചടങ്ങ് നടത്താൻ ഡിവൈനും ഡോണും പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഡിവൈൻ വീണ്ടും ​ഗർഭിണിയായപ്പോൾ എല്ലാം വീണ്ടും നീണ്ടുപോയി.

അങ്ങനെ കാത്തിരുന്ന് ആ ചടങ്ങ് പള്ളിയിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ അതിമനോഹരമായി കഴിഞ്ഞു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പള്ളിയിൽ നടന്ന തന്റേയും ഡോണിന്റെയും വിവാഹത്തിന്റെ വിശേഷങ്ങളാണ് ഡിവൈൻ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിവ് കെട്ട് കല്യാണത്തിനുണ്ടാകാറുള്ള ആളും ആരവവും വിശദമായ പാട്ട് കുർബാനയുമൊന്നും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല.

വിവാഹം എന്ന കൂദാശ ഇരുവർക്കും വൈദീകൻ നൽകുക മാത്രമാണ് ചെയ്തത്. താലികെട്ടും മന്ത്രകോടി നൽകലും മോതിരം മാറ്റവും പള്ളി രജിസ്റ്ററിൽ ഒപ്പിടലും നടത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. ആഘോഷമായ വിവാ​ഹമല്ലെങ്കിലും നന്നായി ഒരുങ്ങി നവവധുവിനെപ്പോലെ തന്നെയാണ് ഡിവൈൻ എത്തിയത്.

Divine Clara Don

ഇളയ മകൻ ചാക്കോച്ചനെ മാത്രമാണ് ‍ഡിവൈൻ ചടങ്ങുകൾക്കായി കൊണ്ടുപോയത്. ഡിവൈന്റെ മൂത്ത മകൻ തോമുവിനേയും ഡിംപിളിന്റെ മകനേയും സ്കൂളിൽ അയച്ചിരുന്നു. കുഞ്ഞുങ്ങളെ കൊണ്ടുപോയാൽ ചടങ്ങിന് ഇടയിൽ അവരെ ശ്രദ്ധിക്കാൻ കഴിയാതെ വരും എന്നതുകൊണ്ടാണ് മക്കളെ ഒപ്പം കൂട്ടാതിരുന്നതെന്ന് ഡിവൈനും ഡിംപിളും പറഞ്ഞു. എന്നാൽ ഇളയവൻ ചാക്കോച്ചൻ അപ്പന്റെയും അമ്മയുടേയും വിവാ​ഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

നാല് വർഷത്തെ കാത്തിരിപ്പിന്റെ സന്തോഷം എല്ലാവർക്കും ചടങ്ങിൽ ഉടനീളം ഉണ്ടായിരുന്നുവെന്നും ഡിവൈൻ പറഞ്ഞു. കൂടാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഫോട്ടോ​ഗ്രാഫറേയും ഡിവൈനും ഡോണും ഏർപ്പെടുത്തിയിരുന്നു. വിവാഹം ​ഗംഭീരമല്ലായിരുന്നുവെങ്കിലും മക്കളുടെ മാമോദീസ അടിപൊളിയാക്കുമെന്നും ഡിവൈൻ പറഞ്ഞു.

നിരവധി പേരാണ് ഡിവൈനും ഡോണിനും ആശംസകൾ നേർന്ന് എത്തിയത്. അതേസമയം അപ്പന്റെയും അമ്മയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയ ചാക്കോച്ചൻ ഭാ​​ഗ്യവാനാണെന്നും ഭാവിയിൽ ഇത് പറഞ്ഞ് അഭിമാനിക്കാമെന്നും അന്ന് തോമു വഴക്കുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. സന്തോഷത്തോടെ കുടുംബമായി മുന്നോട്ട് പോകാനുള്ള ആശംസകളും പ്രാർത്ഥനകളും നേർന്നും നിരവധി പേർ കമന്റ് ബോക്സിലെത്തി.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X