സെക്‌സ് എന്ന് പറയുന്നത് അവര്‍ക്ക് പ്രശ്‌നമല്ല, മറ്റ് ലഹരികളോടാണ് താല്‍പര്യം! പുതിയ തലമുറയെ കുറിച്ച് ഫിറോസ് ഖാൻ

ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ ഫിറോസ് ഖാന്‍ ബിഗ് ബോസിലേക്ക് പോയതോടെയാണ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. ശേഷം വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വിവാദപരാമര്‍ശങ്ങളുമൊക്കെ ഫിറോസിന്റെ പേരില്‍ വന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കരിയറുമായി ബന്ധപ്പെട്ട് തിരക്കിട്ട് ജീവിതം നയിക്കുകയാണ്.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഫിറോസ് പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ കേട്ട് താന്‍ ഞെട്ടിയിട്ടില്ലെന്നാണ് ഫിറോസ് പറയുന്നത്. ഇതൊക്കെ തനിക്ക് മുന്‍പും അറിയുന്ന കാര്യങ്ങളാണ്. മാത്രമല്ല വിനോദമേഖലകളെക്കാളും മറ്റു മേഖലകളില്‍ ഇതിനേക്കാള്‍ ഭീകരമായ സംഭവമുണ്ടെന്നും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഫിറോസ് പറയുന്നു.

Firoz-khan

ഇരകള്‍ നേരിട്ട് കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നാണ് ഫിറോസ് പറയുന്നത്. അങ്ങനെ കൊടുത്തതതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അവര്‍ നേരെ ഇറങ്ങി പോവുകയാണ് ചെയ്തത്. ഫാഷന്‍ ഫീല്‍ഡിലുള്ളതും സെക്ഷ്യൂല്‍ അബ്യൂസാണ്. അത് ആണുങ്ങളുടെ നേരെയും പെണ്ണുങ്ങളുടെ നേരെയുമുണ്ട്.

എന്റര്‍ടെയിന്‍മെന്റ് മേഖല വിട്ടാല്‍ മറ്റ് മേഖലകളിലും ഇതൊക്കെ തന്നെയാണ്. മെഡിക്കല്‍ ഫീല്‍ഡിലെ കാര്യങ്ങളൊക്കെ പുറത്ത് വന്നാല്‍ അതിതിനെക്കാളും ഭീകരമാണെന്നാണ് ഫിറോസ് പറയുന്നത്. പൊളിറ്റിക്‌സ്, ബിസിനസ് തുടങ്ങി എല്ലാ മേഖലയിലും ഇതൊക്കെയുണ്ട്. പതിയെ അവിടെയുള്ള കാര്യങ്ങളും പുറത്ത് വരണം. എങ്കില്‍ പോലും മെഡിക്കല്‍ മേഖലയിലെ കാര്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ ഞെട്ടും.

ശവശരീരങ്ങള്‍ പോലും വെറുതേ വിടാത്ത ഡോക്ടര്‍മാരുണ്ട്. ഇത്ര കൃത്യമായി പറയാന്‍ കാരണം എന്റെ അങ്കിള്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായിരുന്നത് കൊണ്ടാണ്. സുഹൃത്തുക്കളും മറ്റുമൊക്കെ ഇതിനെ കുറിച്ച് പറഞ്ഞ് അറിവുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Firoz-khan

ഇതൊരു തൊഴില്‍ മേഖലയാണ്. ചിലര്‍ ഇഷ്ടത്തോടെ ചെയ്യുന്നു, ഇഷ്ടമില്ലാതെ ചെയ്യുന്നവരും ഇതിലുണ്ട്. ആഗ്രഹിക്കാതെ സിനിമാ മേഖലയില്‍ വന്നു. അവിടുന്ന് വരുമാനം കിട്ടിയതോടെ പിന്നെ താല്‍പര്യമില്ലെങ്കിലും തുടരേണ്ടതായി വന്നവരുണ്ട്. എല്ലാത്തിനുമൊടുവില്‍ ഇതും ഒരു തൊഴിലാണ്. അപ്പോഴും അന്തം ആരാധകരാണ് പ്രശ്‌നം. ചില താരങ്ങളുടെ ആരാധകരുടെ വിചാരം ഇവരാണ് ദൈവമെന്നാണ്.

അവര്‍ എന്ത് ചെയ്താലും കുഴപ്പമില്ല. ഒന്നും പുറത്ത് അറിയില്ലെന്നാണ് കരുതുന്നത്. കാരണം അത്രമാത്രം പിടിപാടുള്ളവരായിരിക്കും. ഇതുപോലെയുള്ളവര്‍ പണ്ടും ഉണ്ടാവും. പക്ഷേ ഇപ്പോഴാണ് ഓരോന്ന് പൊളിഞ്ഞ് തുടങ്ങുന്നത്. പിന്നെ ഇപ്പോഴത്തെ ജനറേഷന്‍ എംഡിഎംഎ പോലെയുള്ള സാധനങ്ങള്‍ ഉപയോഗിച്ചും നടിമാര്‍ക്ക് കൊടുക്കും. അവരും അതിന് തയ്യാറാണ്.

ആഫ്റ്റര്‍ പാര്‍ട്ടി എന്ന് പറഞ്ഞ് രണ്ടാളും താല്‍പര്യത്തോട് കൂടി ശാരീരികബന്ധങ്ങളില്‍ ഏര്‍പ്പെടുകയാണ്. അപ്പോള്‍ രണ്ട് പേര്‍ക്കും കുറ്റമില്ല. പുതിയ കാലം ഇങ്ങനെയാണ്്. സെക്‌സ് എന്ന് പറയുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. എല്ലാം സിന്തറ്റിക് ലഹരിയുടെ മുകളിലാണ്. അതിലാണ് അവര്‍ക്ക് താല്‍പര്യം. ഇന്നത്തെ ജനറേഷന്റെ കാര്യമാണ് പറയുന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X