മുണ്ടില്‍ മുറുക്കിപ്പിടിച്ചോളണേ എന്ന് പാര്‍വതി! ജയറാമിന്റെ വിവാഹം അന്നത്തെ ട്രോളുകളായപ്പോള്‍...
വിവാഹം കഴിഞ്ഞ് 32 വര്‍ഷമായെങ്കിലും നടന്‍ ജയറാമിന്റെയും ഭാര്യയും നടിയുമായ പാര്‍വതിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2024. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യം മകള്‍ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു നടന്നത്.
ഈ വര്‍ഷം തന്നെ കാളിദാസും വിവാഹിതനാകുമെന്ന് താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെ നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം കഴിഞ്ഞ ദിവസം കാളിദാസും മോഡലുമായ താരിണിയും വിവാഹിതരായി. താരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നതിനൊപ്പം ജയറാമിന്റെയും പാര്‍വതിയുടെ വിവാഹത്തെക്കുറിച്ചുള്ള രസകരമായ ഒരു കാര്യവും വൈറലാവുകയാണ്.

പ്രണയിച്ച് വിവാഹിതരായാവരാണ് ജയറാമും പാര്‍വതിയും. എന്നാല്‍ ഈ വിവാഹത്തിന് പാര്‍വതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ഇവരുടെ പ്രണയകഥ പ്രചരിച്ചതോടെ നടിയ്ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇതൊക്കെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ട് പോയത്. അന്ന് പ്രചരിച്ചിരുന്ന കഥകളൊക്കെ തമാശ രൂപേണ അവതരിപ്പിച്ച് കൊണ്ട് ചില കാര്‍ട്ടൂണുകളും പുറത്തിറങ്ങി. അങ്ങനെ 30 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കാര്‍ട്ടൂണുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
1992 ല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. ഇന്നത്തേത് പോലെ അന്നൊന്നും ഇത്ര തിക്കും തിരക്കും ഇല്ലായിരുന്നു. സോഷ്യല്‍ മീഡിയ ഇല്ലാത്ത ആ കാലത്ത് ജയറാമിന്റെ വിവാഹത്തിന്റെ വീഡിയോ, വീഡിയോ കാസറ്റ് ആയി പലരും വിറ്റ് കാശാക്കി.
ഇന്ന് നമ്മള്‍ ഫേസ്ബുക്കിലും യൂടൂബിലും കാണുന്നത് പോലെ, നേരില്‍ കാണാന്‍ സാധിക്കാത്ത അന്നത്തെ ആരാധകര്‍ കാസറ്റ് വാങ്ങി ആസ്വദിച്ചു. 'പാക്കനാര്‍' എന്ന രാഷ്ട്രീയ വിനോദ മാസികയിലാണ് ജയറാമിന്റെയും പാര്‍വതിയുടെയും കല്യാണത്തിന് ശേഷം കാര്‍ട്ടൂണുകള്‍ അച്ചടിച്ച് വന്നത്.

'ഒരു അപരന്‍ ഉണ്ടായിരുന്നേല്‍ ഇവിടെ നിര്‍ത്തിയിട്ട് ആരാധകരില്‍ നിന്ന് രക്ഷപ്പെട്ട് കല്യാണം മണ്ഡപത്തില്‍ എത്താമായിരുന്നു എന്ന് ജയറാം പറയുന്ന രീതിയിലാണ് കാര്‍ട്ടൂണിന് തുടക്കം. പിന്നാലെ പാര്‍വതിയുടെ മറുപടിയുമുണ്ട്. മുണ്ടില്‍ മുറുക്കിപ്പിടിച്ചോളണേ, പെരുമ്പാവൂരില്‍ തുണി കടയിലെ ഉദ്ഘാടനത്തിന് പറ്റിയത് പോലെ ആരാധകര്‍ മുണ്ടങ്ങ് കൊണ്ടുപോയാല്‍ നാണക്കേട് ആവുമെന്ന്', പാര്‍വതി പറയുന്നു.
പുടവ കൊടുക്കൂ എന്ന് പറയുന്നതിന് പകരം ആള്‍ ലൈറ്റ്‌സ് ആക്ഷന്‍ എന്നൊക്കെ പറഞ്ഞാലേ നമുക്ക് മനസ്സിലാവുകയുള്ളൂ എന്ന് ഈ കാരണവന്മാരോട് പറഞ്ഞേക്കണേ...
ഇതിനിടെ ഗുരുവായൂരില്‍ വിവാഹം കഴിക്കാന്‍ എത്തിയ മറ്റൊരു പെണ്‍കുട്ടിയെ മുഹൂര്‍ത്തം ആയിട്ടും കാണാതെ വന്നതോടെ ആ കുട്ടി ജയറാമിനെയും പാര്‍വതിയെ കാണാന്‍ പോയിരിക്കുക ആയിരിക്കും എന്നും തുടങ്ങി രസകരമായ രീതിയിലാണ് കാര്‍ട്ടൂണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല ഇവരുടെ വിവാഹ വീഡിയോ കാസറ്റായി ഇറക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഗുരുവായൂരില്‍ പോയി തിരക്കുകള്‍ക്കിടയില്‍ നില്‍ക്കില്ലായിരുന്നു എന്നും ആരാധകര്‍ പറയുന്നു.

ജയറാമിന്റെയും പാര്‍വതിയുടെ വിവാഹം ഇത്ര പെട്ടെന്ന് നടക്കാന്‍ ഉണ്ടായ കാരണവും കോമഡിയായി അവതരിപ്പിച്ചിരുന്നു. പാര്‍വതിയും ജയറാമും പ്രേമമാണെന്ന് പല പ്രസിദ്ധീകരണങ്ങളുടെയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ രണ്ടു കൂട്ടരും അവരുടെ വീട്ടുകാരും ഇക്കാര്യം നിഷേധിച്ചു. പിന്നെയെങ്ങനെ ഈ വിവാഹം ഇത്രയും പെട്ടെന്ന് നടന്നു എന്ന് ചോദിച്ചാല്‍ അതിനെ പിന്നില്‍ ഒരു ട്രിക്ക് ഉണ്ടായിരുന്നു.
ഇവരുടെ വിവാഹം വേഗം നടക്കാന്‍ കാരണം വീട്ടിലെ ടെലിഫോണ്‍ ബില്ലാണ്. പാര്‍വതിയുടെ വീട്ടില്‍ പതിനാറായിരത്തിന് മുകളിലും ജയറാമിന്റെത് ഇരുപതിനായിരത്തിന് മുകളിലും ആയിരുന്നു ടെലിഫോണ്‍ ബില്ല്. ഇത് കണ്ട വീട്ടുകാര്‍ക്ക് സംഗതി പിടികിട്ടി.
രണ്ടാളും ഫോണിലൂടെയുള്ള സൊള്ളല്‍ ആണെന്ന് മനസ്സിലായതോടെ ഇത് ഇനി അനുവദിച്ചാല്‍ ശരിയാവില്ലെന്ന് മനസ്സിലായ വീട്ടുകാര്‍ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി വിവാഹം നടത്തിക്കൊടുക്കാമെന്ന് ആലോചിക്കുകയായിരുന്നു. പെട്ടെന്ന് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന കാമുകി കാമുകന്മാര്‍ക്ക് ഈ വിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണെന്നും തുടങ്ങി... പലതരത്തിലാണ് താരവിവാഹം പരിഹസിക്കപ്പെട്ടത്.


Click it and Unblock the Notifications