കേരളത്തിലും തമിഴ്നാട്ടിലും വീട്... ജയറാമിന് മാത്രം കോടികളുടെ ആസ്തി, പാർവതിയും മക്കളും സമ്പാദിച്ചത് വേറെ!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി പി കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്. പിന്നീട് ജയറാമിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്. ദാമ്പത്യ ജീവിതം ആരംഭിച്ചശേഷം പാർവതി അഭിനയം ഉപേക്ഷിച്ചു.
പക്ഷെ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പാർവതി ആരാധകരുമായി പങ്കിടാറുണ്ട്. ജയറാമും പാർവതിയും വർഷങ്ങളായി ചെന്നൈയിൽ സെറ്റിൽഡാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹം ഭംഗിയാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇരുവരും. മാളവികയുടെ വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ചാണ് നടന്നത്.

അത്യാഢംബരത്തോടെ നടന്ന വിവാഹത്തിൽ പങ്കെടുത്താൻ ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ് മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ കഴുത്തില്‍ താലി ചാർത്തിയത്. സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം.
ബ്രാഹ്മണരുടെ പരമ്പരാഗത രീതിയിലാണ് മാളവിക സാരിയുടുത്തത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ ഔട്ട്ഫിറ്റ്. നവനീതിന്റെ മേല്‍മുണ്ടിന്റെ പിന്നില്‍ മ്യൂറല്‍ പെയ്ന്റിങ്ങും നല്‍കിയിട്ടുണ്ടായിരുന്നു. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ് മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്.
മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി. പിന്നിലേക്ക് പിന്നിയിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. മിനിമൽ ആഭരണങ്ങൾ മാത്രമാണ് വിവാഹ സമയത്തും റിസപ്ഷൻ സമയത്തുമെല്ലാം മാളവിക ധരിച്ചത്. കോടികളുടെ ആസ്തിയുള്ള താരത്തിന് വേണമെങ്കിൽ മകളെ പൊന്നിൽ പൊതിയാമായിരുന്നു. പക്ഷെ അവിടെയും ജയറാം മിതത്വം പാലിച്ചു.
ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. പ്രീവെഡ്ഡിങ് ഫങ്ഷനും റോയൽ സ്റ്റൈലിലാണ് മകൾക്കായി ജയറാം നടത്തിയത്. തൃശൂരിൽ വെച്ചുനടന്ന വിവാഹ റിസപ്‌ഷനിൽ മോഹൻലാൽ അടക്കമുള്ള താരങ്ങൾ പങ്കെടുക്കാൻ എത്തിയിരുന്നു. ശേഷം ബോൾഗാട്ടി പാലസിൽ നടന്ന റിസെപ്ഷനിൽ മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങളും ഗവർണറും വരെ പങ്കെടുത്തു.

വിവാഹം പോലെ തന്നെ ആഢംബരം നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹനിശ്ചയവും. മൂന്ന് ദിവസത്തോളം നീണ്ട മാളവികയുടെ വിവാഹ ആഘോഷങ്ങളുടെ ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായതോടെ ജയറാമിന്റെ ആസ്തിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മുപ്പത്തിയാറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ കോടികളാണ് താരം സമ്പാദിച്ചത്.
കൂടാതെ പാർവതിയും മക്കളായ കാളിദാസും മാളവികയും സമ്പാദിച്ചത് വേറെയുമുണ്ട്. മലയാളത്തിൽ വിരളമായി മാത്രമെ സിനിമ ചെയ്യാറുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനാണ് ജയറാം. കാളിദാസും തമിഴിലെ യുവതാരമാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജയറാമിന്റെ പേരിൽ നിരവധി പ്രോപ്പർച്ചികളുണ്ട്. കേരളത്തിൽ അങ്കമാലിക്കടുത്തുള്ള ഒരു സ്ഥലത്ത് വലിയ വീടും പ്രോപ്പർട്ടിയും ജയറാമിന്റെ പേരിലുണ്ട്.
ഇന്ന് ഏകദേശം ഏഴ് കോടിക്ക് മുകളിൽ ഇതിന് വിലയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുപോലെ ചെന്നൈയിലെ വൽസർവാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറിൽ യഥാക്രമം നാല് മുതൽ ആറ് കോടി വരെ വിലമതിക്കുന്ന മറ്റൊരു വീടും തിരുവനന്തപുരത്തും ബാംഗ്ലൂരിലും രണ്ട് ഫ്ലാറ്റുകളും ജയറാമിന്റ് കുടുംബത്തിനുണ്ട്.
എന്നാൽ 2018ൽ കൊച്ചിയിലെ ഫാം ഹൗസ് ഉൾപ്പെടെയുള്ള തൻ്റെ ബാക്കി സ്വത്തുക്കൾ ജയറാം വിറ്റുവെന്നും വാർത്തയുണ്ട്. കാളിദാസിന്റെ വിവാഹവും വൈകാതെയുണ്ടാകും.


Click it and Unblock the Notifications











