മമ്മൂട്ടിയ്ക്ക് പിന്നാലെ നൂറുമേനി കൊയ്ത് മോഹന്‍ലാലും! വീടിനോട് ചേര്‍ന്ന് താരരാജാവിന്റെ കൃഷിത്തോട്ടം
ലോക്ഡൗണ്‍ കാലം പുതിയ പാഠങ്ങളാണ് എല്ലാവരെയും പഠിപ്പിച്ചത്. തിരക്കിട്ട ജീവിതത്തില്‍ നിന്നും വീട്ടിലൊതുങ്ങി കഴിയാനും പഴയമയിലേക്ക് മടങ്ങി പോവാനുമൊക്കെയുള്ള അവസരം അത് നല്‍കി. സിനിമാ ചിത്രീകരണങ്ങളൊന്നും നടക്കാതെ വന്നതോടെ വീടുകളിലായിരുന്നു താരങ്ങളും. ഇപ്പോഴിതാ സൂപ്പര്‍ താരങ്ങളുടെ വീടുകളില്‍ നിന്നുള്ള ചില ഫോട്ടോസാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൃഷി തോട്ടത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരു ചെടിയില്‍ നിന്നും പഴങ്ങള്‍ പറിച്ചെടുക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കണ്ടത്. ഇതിന് പിന്നാലെ നടന്‍ മോഹന്‍ലാലും ഇപ്പോള്‍ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് പുതിയ വിശേഷം താരരാജാവ് സൂചിപ്പിച്ചത്. 'എൻ്റെ വീട്ടിലെ ജൈവ കൃഷി എന്ന് പറഞ്ഞാണ് താരം എത്തിയിരുന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ചെന്നൈയിലായിരുന്ന മോഹന്‍ലാലും കുടുംബവും ഒരു മാസം മുന്‍പാണ് കേരളത്തിലെത്തിയത്. ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് എത്തിയ താരം ആദ്യം അമ്മയെ കാണാന്‍ പോവുകയായിരുന്നു. ഇപ്പോള്‍ എറണാകുളം കലൂരിലെ വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി നടത്തുകയാണ് താരരാജാവ്.
ജൈവവളമുപയോഗിച്ച് കൊണ്ടുള്ള കാര്‍ഷിക രീതിയാണ് ഇവിടെ നടത്തി വരുന്നത്. തോട്ടത്തിലെ ജോലിക്കാരനൊപ്പം വിളവ് പറിക്കുകയും തോട്ടത്തിലൂടെ നടന്ന് വരികയുമൊക്കെ ചെയ്യുന്ന മോഹന്‍ലാലാണ് പുറത്ത് വന്ന ചിത്രങ്ങളിലുള്ളത്. പയറും പടവലവുമടക്കം ഒരുപാട് പച്ചക്കറികളും മറ്റ് വിഭവങ്ങളുമൊക്കെ മോഹന്‍ലാലിന്റെ തോട്ടത്തില്‍ വിളയുകയാണ്.

നരസിംഹം മോഡലില്‍ വെള്ള ഷര്‍ട്ടും ചുവപ്പ് നിറമുള്ള മുണ്ടും മടക്കി കുത്തി തലയില്‍ തോര്‍ത്ത് ചുറ്റിയാണ് കൃഷി പണിക്കായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോസ് ആരാധകര്‍ ഏറ്റുപിടിച്ചതോടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായി. താരരാജാവിന്റെ കാര്‍ഷിക ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.
Recommended Video
ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ആയൂര്‍വേദ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയുള്ള താരത്തിന്റെ ഫോട്ടോസും പുറത്ത് വന്നിരുന്നു. നിലവില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ മോഹന്‍ലാലും ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications