Just In
- 33 min ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
- 1 hr ago
സിനിമയില്‍ പറഞ്ഞുവെച്ചിട്ട് തരാത്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്, വെളിപ്പെടുത്തി തെസ്നി ഖാന്
- 1 hr ago
സിനിമയിൽ ആദ്യം എത്തുന്നത് ഞാനാകുമെന്നാണ് കരുതിയത്, സിനിമാ പ്രവേശനത്തെ കുറിച്ച് ദിയ കൃഷ്ണ
- 2 hrs ago
അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ പറയുന്നത് വിചിത്രമായ കാരണം, തുറന്നുപറഞ്ഞ് ഉര്‍വ്വശി
Don't Miss!
- News
തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ
- Finance
പണവും ബാങ്ക് സേവനങ്ങളും വീട്ടുപടിക്കൽ: എസ്ബിഐയും പിഎൻബിയും ബാങ്ക് ഓഫ് ബറോഡയും വീടുകളിലേക്ക്
- Automobiles
കൈ നിറയെ ഫീച്ചറുകളുമായി 2021 V85 TT അവതരിപ്പിച്ച് മോട്ടോ ഗുസി
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Lifestyle
രാഹുവും കേതുവും ജാതകത്തിലെങ്കില്‍ ഫലങ്ങള്‍ ഭയപ്പെടുത്തും
- Sports
സുന്ദറിന്റെ മകന് എങ്ങനെ വാഷിങ്ടണായി? ആ കഥ സുന്ദര്‍ തന്നെ പറയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മീനാക്ഷി ദിലീപിന് പ്രിയപ്പെട്ട ചിത്രം ഇത്, മഞ്ജു വാര്യര്‍ക്ക് പിന്നാലെ മകളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നു
നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. മൂത്ത മകളായ ആയിഷ നാദിര്‍ഷയുടെ വിവാഹനിശ്ചയമായിരുന്നു നടന്നത്. ആയിഷയും ഖദീജയുമായി അടുത്ത സൗഹൃദമുണ്ട് മീനാക്ഷിക്ക്. പ്രിയ കൂട്ടുകാരിയെ കാണാനായി മീനാക്ഷി എത്തിയിരുന്നു. ഇവരുടെ സംഘത്തിലെ പ്രധാനികളിലൊരാളായ നമിത പ്രമോദും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്.
കുടുംബസമേതമായാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. നാളുകള്‍ക്ക് ശേഷം കാവ്യ മാധവനേയും മീനാക്ഷിയേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. സിനിമയിലെത്തും മുന്‍പേ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ദിലീപും നാദിര്‍ഷയും. മിമിക്രിയില്‍ തുടങ്ങിയ ബന്ധം നിലനിര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. സിനിമയ്ക്കപ്പുറത്ത് ബിസിനസിലും സജീവമാണ് ഇരുവരും.
അഭിനയത്തിലും പാട്ടിലും നിര്മ്മാണത്തിലുമെല്ലാമായി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഇരുവരും. ദിലീപിന്റേയും നാദിര്‍ഷയുടേയും സൗഹൃദം മക്കളും അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. ആയിഷയുടെ വിവാഹനിശ്ചയത്തില്‍ തിളങ്ങിയത് മീനാക്ഷിയും നമിത പ്രമോദുമായിരുന്നു. ആയിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളും രസകരമായ നിമിഷങ്ങളുമൊക്കെ പങ്കുവെച്ചെത്തിയിരിക്കുകയാണ് മീനാക്ഷി. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. നമിതയും ആയിഷയും ഖദീജയും മീനൂട്ടിയെ സ്വാഗതം ചെയ്തിരുന്നു.
എന്നും നമ്മള് ഇത് പോലെയായിരിക്കുമെന്ന കമന്റുമായാണ് ഖദീജ നാദിര്‍ഷ എത്തിയത്. ഇതേ കമന്റും ചിത്രങ്ങളും നമിത പ്രമോദും പങ്കുവെച്ചിട്ടുണ്ട്. ശൃന്ദ, നമിത പ്രമോദ്, അനൂപ് പത്മനാഭന് ഈ മൂന്ന് പേരെയാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ചിരിച്ച് നില്ക്കുന്ന തന്റെ ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു താരപുത്രി വരവറിയിച്ചത്. എന്നാണ് അടുത്ത പോസ്റ്റെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമായി രണ്ടാമത്തെ പോസ്റ്റുമായെത്തിയിരിക്കുകയാണ് മീനാക്ഷി.
ദിലീപ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. മഞ്ജു വാര്യര്‍ ഇടക്കാലത്ത് മാറി നിന്നിരുന്നുവെങ്കിലും വീണ്ടും ആക്ടീവായിരിക്കുകയാണ് ഇപ്പോള്‍. തന്റെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. അമ്മയ്ക്ക് പിന്നാലെയായാണ് പുതിയ പോസ്റ്റുമായി മകളുമെത്തിയത്. മഞ്ജു വാര്യരുടെ ഫോട്ടോ കോപ്പിയാണ് മകളെന്ന് നേരത്തെ ആരാധകര്‍ പറഞ്ഞിരുന്നു. ദിലീപും മഞ്ജു വാര്യരും വേര്പിരിഞ്ഞപ്പോള് അച്ഛനൊപ്പം പോവാനാണ് താല്പര്യമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു വാര്യര്‍.