ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചതോടെ എല്ലാ ശല്യവും നിലച്ചു! ഹണിമൂണ്‍ ആഘോഷിക്കുന്ന മീര നന്ദനോട് ആരാധകര്‍
ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മീര നന്ദന്‍. ആദ്യ സിനിമയിലെ നായിക വേഷത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചതോടെ നായികയായി വേറെയും സിനിമകളിലേക്ക് അവസരം ലഭിച്ചു. പിന്നീട് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായിരുന്ന മീര ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്ലാമര്‍ ലോകത്ത് നിന്നും മാറിയ നടി ദുബായിലെ ഒരു റേഡിയോയില്‍ ആര്‍ജെ ആയിട്ട് വര്‍ക്ക് ചെയ്യുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മീര വിവാഹിതയാവുകയും ചെയ്തു. ഇതോടെ മീരയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

നടിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടാവുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. എന്നാല്‍ വിവാഹിതയാവാന്‍ പോവുന്നതിന്റെ പേരില്‍ പരിഹാസവും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുള്ളത് നടി മീര നന്ദന് മാത്രമായിരിക്കും. മുന്‍പ് പലപ്പോഴും നടിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും വിവാഹിതയാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ വരനെ കുറിച്ചായി വാര്‍ത്തകള്‍.
2023 സെപ്റ്റംബറിലാണ് മീര നന്ദന്റെ വിവാഹനിശ്ചയം നടന്നത്. ലണ്ടനിലെ അക്കൗണ്ടന്റായ ശ്രീജു എന്നയാളായിരുന്നു നടിയുടെ വരന്‍. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ശ്രീജു മലയാളിയാണെങ്കിലും മലയാളവുമായി കൂടുതല്‍ ബന്ധമില്ലായിരുന്നു. അറേഞ്ച്ഡ് ആയി നടത്തിയ വിവാഹമായിരുന്നു ഇരുവരുടെയും. നിശ്ചയത്തിന് പിന്നാലെയാണ് മീര തന്റെ പ്രതിശ്രുത വരനെ പുറംലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്.
സോഷ്യല്‍ മീഡിയിലൂടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി. ശ്രീജുവിന്റെ ശരീരപ്രകൃതിയും രൂപവുമൊക്കെ മോശമാണെന്ന് പറഞ്ഞ് നിരന്തരം കളിയാക്കലുകള്‍ വന്നുകൊണ്ടേയിരുന്നു. എന്നാല്‍ എതിര്‍പ്പുകളും വിമര്‍ശനവുമൊക്കെ കാറ്റില്‍ പറത്തി നടി അദ്ദേഹത്തെ വിവാഹം കഴിച്ചു. അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താരവിവാഹം. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജൂണ്‍ 29 നാണ് താരങ്ങള്‍ വിവാഹിതരാവുന്നത്.
മീര ദുബായിലും ശ്രീജു ലണ്ടനിലുമായതിനാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഇരുവരും രണ്ടിടങ്ങളിലേക്ക് മാറി. എന്നാല്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ലണ്ടനില്‍ ഭര്‍ത്താവിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. അവിടെ ഇരുവരുടെയും വിവാഹ റിസപ്ഷനും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മാത്രമല്ല ഭര്‍ത്താവിനൊപ്പം ഹണിമൂണ്‍ ആഘോഷിക്കുന്ന ഫോട്ടോസും മീര പങ്കുവെച്ചിരുന്നു. ഇരുവരുടെയും യാത്രയ്ക്കിടയില്‍ നിന്നും പ്രണയാതുരമായി നില്‍ക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. ഇതിന് ക്യാപ്ഷനായി 'ലവര്‍' എന്നും നടി കൊടുത്തിട്ടുണ്ട്. മുന്‍പ് ശ്രീജുവിനൊപ്പമുള്ള ഫോട്ടോസ് വരുമ്പോള്‍ നെഗറ്റീവ് പ്രതികരണമാണ് നടിയ്ക്ക് ലഭിക്കാറുണ്ടായിരുന്നത്. എന്നാലിപ്പോള്‍ അതിനും മാറ്റമുണ്ടായി.
പൊട്ടന്‍, കബീഷ്, ലുട്ടാപ്പി എന്നിങ്ങനെ വളരെ മോശമായിട്ടാണ് ചിലര്‍ ശ്രീജുവിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ക്യൂട്ട് കപ്പിള്‍സാണെന്നും എന്നും ഇതുപോലെ മുന്നോട്ട് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്നും ആശംസിക്കുകയാണ് ആരാധകര്‍. മാത്രമല്ല നമ്മള്‍ക്ക് ശരിക്കും സന്തോഷം തോന്നുണ്ടങ്കില്‍ ആരേയും ഭയപ്പെടണം എന്നില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ മീരയ്ക്ക് സാധിച്ചു.
വിമര്‍ശനങ്ങളെ മറികടന്ന് വിവാഹം കഴിച്ചു. ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും ചെയ്യുന്നു. ഇതോടെ മീരയ്ക്ക് ഉണ്ടായിരുന്ന എല്ലാ ശല്യവും നിലച്ചു. നിങ്ങള്‍ മുന്നോട്ട് തന്നെ പോയിക്കോളൂ... രണ്ടാള്‍ക്കും ഹാപ്പി ലൈഫ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











