സ്‌നേഹയ്ക്കായി ശ്രീകുമാറിന്റെ ഇംഗ്ലീഷ് പാട്ട്! പാട്ടിനൊടുവില്‍ വികാരധീനനായി താരം! വീഡിയോ വൈറല്‍!

മറിമായമെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയവരാണ് സ്‌നേഹയും ശ്രീകുമാറും. ലോലിതനും മണ്ഡോദരിയുമായാണ് ഇരുവരും എത്തിയത്. സ്‌ക്രീനിലെ സൗഹൃദം ജീവിതത്തിലേക്കും പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിലും പിന്നാലെ നടന്ന സത്ക്കാരത്തിലുമൊക്കെ മറിമായം താരങ്ങള്‍ സജീവമായിരുന്നു. സര്‍പ്രൈസ് ഗിഫ്റ്റും നല്‍കി നവദമ്പതികളെ അനുഗ്രഹിച്ചതിന് ശേഷമായിരുന്നു ഇവര്‍ മടങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വിവാഹത്തിന് ശേഷമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് സ്‌നേഹ എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തിന്‍റെ മരുമകളായിരിക്കുകയാണ് താരമിപ്പോള്‍. സന്തോഷത്തോടെ ശ്രീകുമാറിനൊപ്പം ചേര്‍ന്നുനിന്നുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. സെല്‍ഫി മാത്രമല്ല ഭാര്യയ്ക്കായി പാട്ടുപാടിയും ശ്രീകുമാര്‍ എത്തിയിരുന്നു. ഇംഗ്ലീഷ് ഗാനമായിരുന്നു താരം ആലപിച്ചത്.പാട്ടിനൊടുവില്‍ വികാരധീനനാവുന്ന ശ്രീകുമാറിനേയും വീഡിയോയില്‍ കാണാം. നല്ലൊരു ഗായകനാണ് താനെന്ന് നേരത്തെ തന്നെ ശ്രീകുമാര്‍ തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുപാടാനായി സ്‌നേഹ ആവശ്യപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു. കാറോടിക്കുന്നതിനിടയില്‍ അമ്പിളിയിലെ ഗാനം പാടിയും ശ്രീകുമാര്‍ എത്തിയിരുന്നു. ആരാധികേ എന്ന ഗാനമായിരുന്നു ശ്രീകുമാര്‍ പാടിയത്. സ്‌നേഹയായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നീര്‍മിഴിപ്പീലിയില്‍ എന്ന ഗാനമാണ് താന്‍ മിക്കപ്പോഴും സ്‌നേഹയ്ക്കായി പാടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Sneha

മറിമായത്തില്‍ മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഉപ്പും മുളകിലും ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്. നീലുവിന്റെ സഹോദരനായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട കുട്ടുമാമനായുള്ള വരവിന് ഗംഭീര പിന്തുണയാണ് ലഭിച്ചത്. തന്നോട് ആലോചിക്കാതെ ലച്ചുവിന്റെ കല്യാണം നടത്തുന്നതിന്റെ പ്രതികാരം കാണിച്ചതാണോ കുട്ടുമാമന്‍ എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ലച്ചുവിന്റെ കല്യാണത്തിന് കുട്ടുമാമന്‍ എത്തുമോയെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

വിവാഹത്തോടെ സ്‌നേഹയും അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. ജെബി ജെംഗക്ഷനില്‍ അതിഥികളായെത്തിയപ്പോള്‍ ഇതേക്കുറിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നേരിട്ട് ഇവരോട് ചോദിച്ചിരരുന്നു. കലാജീവിതത്തിന് സകലപിന്തുണയും താന്‍ നല്‍കുമെന്നായിരുന്നു അന്ന് ശ്രീകുമാര്‍ പറഞ്ഞത്. മറിമായത്തിലേക്ക് തിരികെ എത്തിയതിന്റെ സെല്‍ഫി ചിത്രങ്ങളുമായി സ്‌നേഹയും ശ്രീകുമാറും അടുത്തിടെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സെല്‍ഫി ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

View this post on Instagram

❤️❤️

A post shared by Sneha Sreekumar (@sreekumarsneha) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X