വിവാഹശേഷം പേളിയ്ക്കും ശ്രീനിഷിനും പറയാനുള്ളത് ഇങ്ങനെ! വിവാഹ സാരിയില്‍ സര്‍പ്രൈസ് ഒളിപ്പിച്ചിരുന്നു!

ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായിട്ടെത്തിയ പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത് ചുരുണ്ട മുടിയുടെ പേരിലായിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് പേര്‍ളിയ്ക്ക് കേരളത്തില്‍ ഏറ്റവുമധികം ആരാധകരെ ലഭിച്ചത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യ്ക്കിടെ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായ പേര്‍ളിയെ ബിഗ് ബോസിലെ തേപ്പുക്കാരിയാണെന്ന് പലരും വിളിച്ചു. പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതോടെയാണ് ബിഗ് ബോസ് തരംഗമായത്.

ക്യാമറയ്ക്ക് മുന്നില്‍ രണ്ട് പേരും അഭിനയിക്കുകയാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. പുറത്ത് വന്ന ഉടനെ ഇതൊക്കെ തമാശയാണെന്ന് പറഞ്ഞ് വേര്‍പിരിയുമെന്നും പ്രചരണങ്ങള്‍ വന്നു. നൂറ് ദിവസത്തെ പരിചയം കൊണ്ട് തന്നെ വിവാഹമെന്ന തീരുമാനത്തിലേക്കായിരുന്നു പേര്‍ളിയും ശ്രീനിഷും എത്തിയത്. മാസങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പേര്‍ളിയും ശ്രീനിഷും വിവാഹിതരാവുന്നത്. തന്നെ കളിയാക്കിയവര്‍ക്കുള്ള പേര്‍ളിയുടെ ചുട്ടമറുപടിയാണ് വിവാഹത്തിലൂടെ സാധിച്ചിരിക്കുന്നത്. താരവിവാഹത്തില്‍ ചില സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിരുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

  രണ്ട് തവണ വിവാഹിതരായി

രണ്ട് തവണ വിവാഹിതരായി

പേര്‍ളിയും ശ്രീനിഷും രണ്ട് മതാചാരപ്രകാരമാണ് വിവാഹിതരായത്. മേയ് അഞ്ചിനാണ് ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെ നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്കാരം നടത്തിയിരുന്നു. മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി, സിദ്ദിഖ്, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമാ ലോകം ഒന്നടങ്കമായിരുന്നു പേര്‍ളിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിനിമാ താരങ്ങള്‍ മാത്രമല്ല രാഷ്ട്രീയ മേഖലയിലുള്ളവരും വിവാഹ വിരുന്നില്‍ പങ്കെടുത്ത് വധു വരന്മാരെ അനുഗ്രഹിച്ചിരുന്നു.

ആരാധകരുടെ പേര്‍ളിഷ്

പേര്‍ളിയ്ക്കും ശ്രീനിഷിനും പിന്തുണയുമായി പേര്‍ളി ആര്‍മി എന്ന പേരിലും മറ്റുമായി നിരവധി ഫാന്‍സ് ക്ലബ്ബുകളായിരുന്നു രൂപം കൊണ്ടത്. പേര്‍ളിയുടെയും ശ്രീനിഷിന്റെയും പേരുകള്‍ ചേര്‍ത്ത് ആരാധകരുടെ ഇടയില്‍ നിന്നുമാണ് പേര്‍ളിഷ് എന്ന പേര് രൂപം കൊള്ളുന്നത്. ഇതേ പേര് തന്നെയാണ് താരജോഡികളും ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിവാഹത്തിനും പേര്‍ളിഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരം നടത്തിയ വിവാഹത്തില്‍ പേര്‍ളി അണിഞ്ഞ ഗൗണിനും പ്രത്യേകത ഉണ്ടായിരുന്നു. തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്ത പേര് പേര്‍ളി-ശ്രീനിഷ് പ്രണയജോഡികള്‍ക്ക് ആരാധകര്‍ സമ്മാനിച്ച പേര്‍ളിഷ് എന്ന പേര് ആയിരുന്നു.

സാരിയിലൊളുപ്പിച്ച സര്‍പ്രൈസ്

സാരിയിലൊളുപ്പിച്ച സര്‍പ്രൈസ്

ഇന്നലെ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നത്. ചില്ലി റെഡ് കാഞ്ചീപുരം സാരിയിലാണ് പേര്‍ളി എത്തിയത്. കഴുത്തില്‍ തുളസിമാലയും തലയില്‍ മുല്ലപ്പൂവും ചൂടി ചുവന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായി പേളി എത്തുമ്പോള്‍ മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. പേര്‍ളി ഉടുത്ത സാരിയില്‍ ഒരു സര്‍പ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പിന്നീടാണ് പുറത്ത് വരുന്നത്. സാരിയുടെ അറ്റത്ത് താരജോഡികളുടെ ചിത്രവും നെയ്‌തെടുത്തിരുന്നു. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്ത് പേര്‍ളിയ്ക്കായി സാരി ഡിസൈന്‍ ചെയ്തത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ചിത്രങ്ങള്‍ പേര്‍ളി പങ്കുവെച്ചിരുന്നു.

താരങ്ങള്‍ പറയുന്നത്

വിവാഹശേഷം പേര്‍ളിയ്ക്കും ശ്രീനിഷിനും എന്താണ് പറയാനുള്ളതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. വിവാഹത്തിലൂടെ അനുഗ്രഹിക്കപ്പെട്ടെന്നും ഭാവി ജീവിതം പ്രകാശപൂരിതമാവുമെന്ന് പറഞ്ഞാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിലെ സന്തോഷമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് ശ്രീനിഷ് പറയുന്നത്.

 ആശംസയുമായി കൂട്ടുകാര്‍

ആശംസയുമായി കൂട്ടുകാര്‍

പേര്‍ളിയ്ക്കും ശ്രീനിഷിനും വിവാഹാശംസകളുമായി അടുത്ത കൂട്ടുകാരും എത്തിയിരുന്നു. അതില്‍ ശ്രദ്ധേയം ഓണ്‍സ്‌ക്രീനിലെ ചങ്കുകളായ ജിപിയും ആദിലുമാണ്. ഡിഫോര്‍ ഡാന്‍സ് വേദിലൂടെയാണ് ജിപിയും ആദിലുമായിട്ടുള്ള പേര്‍ളിയുടെ സൗഹൃദം ആരംഭിക്കുന്നത്. തമാശകള്‍ കൊണ്ടും നര്‍മ്മ സംഭാഷണങ്ങളിലൂടെയും മൂവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. തിരുവനന്തപുരത്ത്് നടന്ന വിവാഹ റിസ്പഷനിലാണ് ജിപി എത്തിയത്. പേര്‍ളിയെ മാറ്റി നിര്‍ത്തി ശ്രീനിഷിനൊപ്പം ഫോട്ടോ എടുത്ത ജിപിയുടെ വീഡിയോ സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. പാലക്കാട്ട് നടന്ന വിവാഹത്തിലാണ് ആദില്‍ പങ്കെടുത്തത്.

 വളയം പിടിച്ച് പേര്‍ളി

വളയം പിടിച്ച് പേര്‍ളി

വാഹനങ്ങള്‍ ഓടിക്കുന്ന കാര്യത്തില്‍ ബോള്‍ഡാണ് പേര്‍ളി എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ യുടെ വേദിയില്‍ ബുള്ളറ്റ് ഓടിച്ച് വന്നിട്ടാണ് പേര്‍ളി ആരാധകരെ ഞെട്ടിച്ചത്. വിവാഹത്തിന് ശേഷം ശ്രീനിഷിനെ മുന്നിലിരുത്തി കാറ് ഓടിച്ച് പോയതും പേളിയായിരുന്നു. ആഡംബര സെഡാനായ ബിഎംഡബ്ല്യൂവിലായിരുന്നു നവതാരദമ്പതികളുടെ യാത്ര. വാഹനം മുന്നോട്ട് എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രീനിഷ് അടുത്തിരുന്ന് കൈവീശി കാണിക്കുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്.

വൈറലാവുന്ന വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X