പേളിയെ പൊണ്ടാട്ടിയാക്കി ശ്രീനിഷ്! വിവാഹശേഷം ശ്രീനിഷ് പറയുന്നതിങ്ങനെ.. പേളിയ്ക്ക് പറയാനുള്ളതോ?

മലയാളം ബിഗ് ബോസിലൂടെ പ്രണയത്തിലായ ടെലിവിഷന്‍ അവതാരക പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായി. മേയ് അഞ്ചിന് പേളിയുടെ നാട്ടില്‍ നിന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായ ഇരുവരും ഇന്ന് പാലക്കാട്ടെ ശ്രീനിഷിന്റെ നാട്ടില്‍ നിന്നും ഹിന്ദു ആചാര പ്രകാരം വിവാഹിതരായിരിക്കുകയാണ്. ഈ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരവിവാഹം.

വിവാഹവുമായി ബന്ധപ്പെട്ട് പേളിയ്ക്കും ശ്രീനിഷിനും എന്തൊക്കെയാണ് പറയാനുള്ളതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ പേളിയെ പൊണ്ടാട്ടി എന്ന് വിളിച്ചിരിക്കുകയാണ് താരം.'വാ ടി വാ ടി എന്‍ ക്യൂട്ട് പൊണ്ടാട്ടി' എന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്ന് നടന്ന വിവാഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നിത്.

srinish-aravind

കഴുത്തില്‍ തുളസിമാലയും തലയില്‍ മുല്ലപ്പൂവും ചൂടി ചുവന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് പേളി വിവാഹത്തിനെത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. ബിഗ് ബോസില്‍ നിന്നും പുറത്ത് വരുന്നതിനുള്ളില്‍ പേര്‍ളിയ്ക്കും ശ്രീനിയ്ക്കും വലിയ വിഭാഗം ആരാധകരെ ലഭിച്ചിരുന്നു. പേര്‍ളി-ശ്രീനിഷ് ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫാന്‍സ് ക്ലബ്ബുകളും സജീവമായിരുന്നു. വിവാഹ ദിനത്തിന്റെ ചിത്രങ്ങളും വീഡിയോസും അതിവേഗം പുറത്ത് കൊണ്ട് വന്നത് ഫാന്‍സ് ആയിരുന്നു.

ബിഗ് ബോസിലെ ഗെയിമിന്റെ ഭാഗമായി ഇരുവരും പ്രണയിക്കുന്നതാണെന്നായിരുന്നു മറ്റ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും കരുതിയിരുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞ ഉടനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു ആരാധകര്‍ നടത്തിയത്. ജനുവരിയില്‍ ആഢംബരത്തോടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതോടെ വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പേളിഷ് ഫാന്‍സ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X