മോഹന്‍ലാലിനും പൃഥ്വിക്കും പിന്നാലെ മഞ്ജു വാര്യരും? സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി വൈറല്‍
വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടം നേടിയതുമാണ്. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ജാക് ആന്‍ഡ് ജില്ലിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കിം കിം വിശേഷങ്ങളുമായി മഞ്ജുവും സംഘവുമെത്തിയത്. മഞ്ജു വാര്യര്‍ക്ക് കോറിയോഗ്രാഫി ചെയ്തതിനെക്കുറിച്ചായിരുന്നു ഭൂമി ഉല്ലാസും ഉല്ലാസ് മോഹനും പറഞ്ഞത്.
കലോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തിയപ്പോഴും നൃത്തത്തെ മഞ്ജു വാര്യര്‍ കൂടെക്കൂട്ടിയിരുന്നു. ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് മാത്രമല്ല നൃത്തത്തിലേക്കും താരം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും ഡാന്‍സ് ഒപ്പമുണ്ട്. ഡാന്‍സ് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്. പാട്ടിനും അഭിനയത്തിനും നൃത്തത്തിനും ശേഷമായി സംവിധായികയായും മഞ്ജു എത്തുമോയെന്നുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയിരുന്നു.

പേടിയുണ്ടായിരുന്നു
മഞ്ജു വാര്യരെ പണ്ടുമുതലേ ഇഷ്ടമാണ്. ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് കോറിയോഗ്രാഫി ചെയ്യാനുണ്ടെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. പിന്നെ പേടിയായിരുന്നു. അടിപൊളി ഡാന്‍സറാണ്. ഞങ്ങള്‍ കാണിക്കുന്ന സ്റ്റെപ്‌സ് ഇഷ്ടമാവുമോയെന്നായിരുന്നു ആശങ്ക. മാം ഭയങ്കര ഡൗണ്‍ റ്റു എര്‍ത്തായിരുന്നു. അതോണ്ട് വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ടബിളായിരുന്നു. തുടക്കത്തിലെ പേടിയൊന്നും പിന്നീടുണ്ടായിരുന്നില്ല. കാണിച്ചുകൊടുക്കുന്നതെല്ലാം ചേച്ചി പെട്ടെന്ന് ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇരുവരും പറയുന്നു.

രസകരമായി ചെയ്തു
കുറച്ച് ദിവസങ്ങളിലായാണ് പാട്ട് ചിത്രീകരിച്ചത്. ഇന്ന് ഈ പാട്ടെടുക്കുന്നുണ്ടോയെന്നായിരുന്നു ഞങ്ങള്‍ ചോദിച്ചിരുന്നത്. രസകരമായാണ് അത് ചിത്രീകരിച്ചത്. ഈ പാട്ട് വരുന്ന സന്ദര്‍ഭം നല്ല രസകരമാണ്. ഞങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഹലോ, ഹായ്ക്ക് പകരമായി ഇപ്പോള്‍ എല്ലാവരും കിം കിം എന്നാണ് വിളിക്കുന്നത്. ഈ സിനിമയിലെ എല്ലാരംഗവും ആസ്വദിച്ചാണ് ചെയ്തത്. തുടക്കം മുതലേ കിം കിം എന്നായിരുന്നു എല്ലാവരും സെറ്റിലും പറഞ്ഞത്.

തമാശയും ത്രില്ലറും
സിനിമയുടെ ജോലികളെല്ലാം കഴിഞ്ഞു. തിയേറ്ററില്‍ത്തന്നെ ചിത്രം റിലീസ് ചെയ്യാനായുള്ള കാത്തിരിപ്പിലാണ് സന്തോഷേട്ടനെന്നും മഞ്ജു വാര്യര്‍ പറയുന്നു. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കഥകളും പ്രചരിക്കുന്നുണ്ട്. തമാശയും ത്രില്ലര്‍ എലമെന്റുമൊക്കെയുള്ള ചിത്രങ്ങളാണ് ജാക് ആന്‍ ജില്‍. തമിഴിലും കിം കിം ഉണ്ട്. ആദ്യമായാണ് താന്‍ തമിഴില്‍ പാടിയതെന്നും താരം പറയുന്നു. കയറ്റമെന്ന ചിത്രത്തിലും താന്‍ പാടിയിട്ടുണ്ടെന്നും താരം പറയുന്നു.

സംവിധാനത്തിലേക്ക്
അഭിനയവും പാട്ടും നൃത്തവുമൊക്കെയായി ഇതിനകം തന്നെ മഞ്ജു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇനി സംവിധാനത്തിലും താരത്തെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോള്‍ നിറചിരിയോടെയായിരുന്നു താരം പ്രതികരിച്ചത്. അങ്ങനെയൊരു കാര്യം മനസ്സിലേയില്ല. സ്വപ്‌നത്തില്‍പ്പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാട്ടുകാരിയാവുമെന്നൊന്നും കരുതിയതല്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.


Click it and Unblock the Notifications