മമ്മൂക്കയും സംവിധായകനാവണമെന്ന് ആരാധകര്‍! മോഹന്‍ലാലിന് പിന്നാലെ ജയറാമും പ്രഖ്യാപിച്ചു! കാണൂ!

താരങ്ങളില്‍ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്നവര്‍ വേറിട്ട ചുവടുവെപ്പുമായി എത്തുമ്പോള്‍ മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്കെത്തി സംവിധാനത്തിലും മികവ് തെളിയിച്ചാണ് പലരും മുന്നേറുന്നത്. അടുത്തതായി ആരാണ് സ്വന്തം ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നതെന്നറിയാനായാണ് ആരാധകരുടെ കാത്തിരിപ്പ്. 4 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ അടുത്തിടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നുവെന്നറിയിച്ചത്. ബറോസ്സിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നത്.

ജനപ്രിയ നായകനായാണ് ജയറാമിനേയും വിശേഷിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി അദ്ദേഹം നിറഞ്ഞുനിന്നിരുന്ന സമയവുമുണ്ടായിരുന്നു. ഏത് തരത്തിലുള്ള കഥതാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് എത്രയോ മുന്‍പേ താരം തെളിയിച്ചിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളായ പത്മരാജനാണ് ജയറാമിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ജയറാം കരിയറിലെ സുപ്രധാന പ്രഖ്യാപനവുമായാണ് എത്തിയിരിക്കുകയാണ് ഇപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

സംവിധായകനാവുന്നു

സംവിധായകനാവുന്നു

വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി അഭിനേതാക്കളില്‍ പലരും സ്വന്തം സിനിമയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തിനും അപ്പുറത്ത് സംവിധാനമോഹം കൂടി മനസ്സിലുണ്ടെന്ന് ചിലരൊക്കെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജയറാമും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. സംവിധാനമെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഗ്രഹമാണ്. മലയാളി പ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍ വെക്കാന്‍ കഴിയുന്ന തരത്തിലുള്ള ചിത്രവുമായാണ് തന്റെ വരവെന്നാണ് താരം പറയുന്നത്.

അഭിനയത്തിന് പുറമേ

അഭിനയത്തിന് പുറമേ

സംവിധാനമെന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, ഒരു ഷിപ്പിന്റെ ക്യാപ്റ്റനാവുകയെന്നത് വളരെ വലിയ കാര്യമാണണ്. സംവിധാനം വളരെ നിസ്സാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ തന്നെ സംബന്ധിച്ച് അങ്ങനെയല്ല. പക്കാ കൊമേഴ്‌സ്യല്‍ ചിത്രവുമായല്ല താനെത്തുക, താന്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള , മനസ്സിലുള്ള ചിത്രം. ബോക്‌സോഫീസില്‍ നിറഞ്ഞോടുമെന്നൊന്നും പറയുന്നില്ല, പക്ഷേ എന്നും പ്രേക്ഷകമനസ്സില്‍ തന്റെ സിനിമ നിറഞ്ഞുനില്‍ക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തിന് പുറമേ താരം സംവിധാനത്തിലും ചുവടുവെക്കുകയാണെന്നറിഞ്ഞതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍.

വേറിട്ട ചുവടുവെപ്പ്

വേറിട്ട ചുവടുവെപ്പ്

ക്യാമറയ്ക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ് താരങ്ങള്‍. അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലാണ് സംവിധാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ജയറാമാണ് സ്വന്തം സിനിമയുമായി എത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അപരനിലൂടെയായിരുന്നു ഈ താരം വെള്ളിത്തിരയില്‍ തുടക്കം കുറിക്കുന്നത്. താരങ്ങളുടെ വേറിട്ട ചുവടുവെപ്പിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ സ്വന്തം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. കൃത്യമായ ഉത്തരം നല്‍കാതെയായിരുന്നു പലരും ഒഴിഞ്ഞുമാറിയിരുന്നത്.

പൃഥ്വിരാജിന് പിന്നാലെ

പൃഥ്വിരാജിന് പിന്നാലെ

നന്ദനമെന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സുകുമാരന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു അദ്ദേഹം. നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ ഭാവിയില്‍ താനെത്തുമെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. താരപുത്രന്റെ വാചകക്കസര്‍ത്തായി പലരും അന്നദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ലക്ഷ്യങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനിക്ക് പിന്നാലെയായാണ് ലൂസിഫറുമായെത്തിയത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിയെഴുതിയ സിനിമ 200 കോടി നേട്ടം സ്വന്തമാക്കി കുതിക്കുകയാണ്.

മോഹന്‍ലാലും പ്രഖ്യാപിച്ചു

മോഹന്‍ലാലും പ്രഖ്യാപിച്ചു

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ എന്നാണ് സ്വന്തമായി സിനിമയൊരുക്കുന്നതെന്ന ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നുവന്നിരുന്നു. അടുത്ത് തന്നെ അത് പ്രതീക്ഷിക്കാമെന്നായിരുന്നു അന്ന് പൃഥ്വി പറഞ്ഞത്. പിന്നീട് അതേ പോലെ സംഭവിക്കുകയായിരുന്നു. ജിജോ നവോദയയാണ് ബറോസിന് തിരക്കഥയൊരുക്കുന്നത്. ത്രീഡി രൂപത്തിലാണ് സിനിമയെത്തുന്നത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കലാഭവന്‍ ഷാജോണും

കലാഭവന്‍ ഷാജോണും

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും ഐശ്വര്യ ല്കഷ്മിയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരായെത്തുന്നത്. പൃഥ്വി സംവിധാനം ചെയ്യണമെന്ന ആവശ്യവുമായാണ് ഷാജോണ്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ ഈ സിനിമ ചേട്ടന്‍ തന്നെ ചെയ്യണമെന്നും താന്‍ നായകനായി അഭിനയിച്ചോളാമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അങ്ങനെയാണ് താന്‍ സംവിധായകനായി മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗൗതമി നായരുടെ സിനിമ

ഗൗതമി നായരുടെ സിനിമ

ചുരുക്കം ചില വനിതകളേ സംവിധാനത്തിലേക്ക് തിരിഞ്ഞിട്ടുള്ളൂ. അഞ്ജലി മേനോനും ഗീതുമോഹന്‍ദാസിനും പിന്നാലെയായാണ് ഗൗതമി നായരും സ്വന്തം സിനിമയുമായി എത്താനൊരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നു ഗൗതമി. നായികയായല്ല സംവിധായികയായാണ് തന്റെ തിരിച്ചുവരവെന്ന് വ്യക്തമാക്കിയായിരുന്നു പിന്നീട് താരമെത്തിയത്. വൃത്തമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമ എന്നെത്തും

മമ്മൂട്ടിയുടെ സിനിമ എന്നെത്തും

താരങ്ങള്‍ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നതിനിടയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നൊരു കാര്യമുണ്ട്. എന്നാണ് മമ്മൂട്ടി സംവിധായകനാവുന്നത്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ എന്നായിരിക്കും അദ്ദേഹം സംവിധാനത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X