മോഹന്‍ലാലിനൊപ്പം ഇവരുമൊന്നിച്ചാല്‍ ചരിത്രം തിരുത്തി കുറിക്കും! പിന്നെ അഡാറ് സിനിമകള്‍ പിറക്കും!

Recommended Video

കാത്തിരിക്കുന്ന സിനിമാ കൂട്ടുകെട്ടുകൾ

ഈ വര്‍ഷം തുടക്കം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു. നടനവിസ്മയമായി സിനിമയില്‍ തുടരുന്ന താരത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. പിന്നാലെ സംവിധായകന്‍ വിനയനൊപ്പം സിനിമ ചെയ്യുമെന്ന വാര്‍ത്തകളായിരുന്നു വന്നത്. മോഹന്‍ലാലും വിനയനും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയൊരു പിണക്കം നിലനിന്നിരുന്നതിനാല്‍ ആരാധകര്‍ക്ക് അക്കാര്യം പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വിനയന്‍ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിനയന്റെ മാത്രമല്ല ആരാധകരും സിനിമാപ്രേമികളും ഏറെ കാലമായി കാത്തിരിക്കുന്ന ചില കൂട്ടുകെട്ടുകളുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ കാത്തിരിക്കുന്ന സംവിധായകരുമുണ്ട്.

 അടൂര്‍ ഗോപാലകൃഷ്ണന്‍

കെട്ടിക്കിടന്നിരുന്നത് 39 കേസുകള്‍... അടൂര്‍ ഗോപാലകൃഷ്ണന്‍

പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമയ്ക്ക് പുതിയൊരു രൂപം നല്‍കിയ സംവിധായകനാണ്. മോഹന്‍ലാലും അടൂര്‍ ഗോപാലകൃഷ്ണനും ഇതുവരെ ഒന്നിച്ചിട്ില്ലെന്നുള്ളതാണ് വസ്തുത. അതേ സമയം മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അനന്തരം, വിധേയന്‍, മതിലുകള്‍ തുടങ്ങിയ സിനിമകളെല്ലാം അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലെത്തിയതായിരുന്നു. വൈകാതെ മോഹന്‍ലാലിനൊപ്പമുള്ളൊരു സിനിമ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുമെന്നാണ് സൂചന.

 ജയരാജ്

ജയരാജ്

എട്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ച സംവിധായകനാണ് ജയരാജ്. മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ജയരാജ് ആദ്യമായി ചിത്രമൊരുക്കുന്നു എന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നതാണ്. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ സിനിമകളൊന്നും പിറന്നിരുന്നില്ല. മമ്മൂട്ടിയുള്‍പ്പെടെ മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളെയും വച്ച് ജയരാജ് പടമെടുത്തിട്ടുണ്ട്. എന്നാല്‍ ജയരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വൈകാതെ ഇത് സംഭവിക്കുമെന്നാണ് കരുതുന്നത്.

 ശ്യാമപ്രസാദ്

ശ്യാമപ്രസാദ്

മലയാള സിനിമയെ പലതരത്തില്‍ ഞെട്ടിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. വ്യത്യസ്ത കാറ്റഗറിലുള്ള നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തിയിരുന്നത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ശ്യാമപ്രസാദ് ഇതുവരെ സംവിധാനം ചെയ്തിട്ടില്ല. എന്നാല്‍ ആ ചരിത്രവും ഉടന്‍ തന്നെ തിരുത്തി കുറിക്കുമെന്നാണ് സൂചന. 2017 ല്‍ ഇരുവരും ഒന്നിക്കുന്നതായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു.

 ഷാഫി

ഷാഫി

കോമഡി ഇതിവൃത്തമാക്കി മലയാളത്തില്‍ നിരവധി എന്റര്‍ടെയിന്‍മെന്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ഷാഫിയ്‌ക്കൊപ്പവും മോഹന്‍ലാല്‍ ഇതുവരെ സിനിമ സംവിധാനം ചെയ്തിട്ടില്ല. എന്നാല്‍ ഇരുവരും ഒന്നിക്കുന്നതായി സൂചനയുണ്ട്. ഷാഫിയുടെ മൂത്ത സഹോദരന്‍ റാഫി അതിന് വേണ്ടിയുള്ള തിരക്കഥ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ആഷിക് അബു

ആഷിക് അബു

മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ പ്രധാനിയാണ് ആഷിക് അബു. വ്യത്യസ്ത രീതിയില്‍ കഥ പറയുന്ന സിനിമകളാണ് ആഷിക് അബു ചിത്രങ്ങളില്‍ കാണാറുള്ളത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഇതുവരെ ആഷിക് അബു ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. 2012 ല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഷിക് അബു തീരുമാനിച്ചിരുന്നു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന സിനിമ ഇടയ്ക്ക് വെച്ച് മുടങ്ങി പോവുകയായിരുന്നു. ഇരുവരും എന്നെങ്കിലും ഒരുമിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X