സിനിമയില്‍ മാറ്റം സംഭവിച്ചു, അതെനിക്ക് പ്രതീക്ഷ തന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ തെലുങ്കിലും തമിഴിലും മലയാളത്തിലും തിരക്കുള്ള നായികയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. തമിഴില്‍ ആദ്യ ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണിപ്പോള്‍ താരപുത്രി. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ കല്യാണിയുടെ തുടക്കം.

സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും നടി പറയുകയുണ്ടായി. ഞാന്‍ ജനിച്ചതുമുതലേ സിനിമാ തിരക്കുകളില്‍ ജീവിക്കുന്ന ആളാണ്. കുട്ടിക്കാലത്ത് സ്‌കൂള്‍ അവധി ആഘോഷങ്ങളൊക്കെ ഏതെങ്കിലും സിനിമയുടെ സെറ്റിലാവും. സിനിമ എന്ന മാന്ത്രിക ലോകത്തെ അന്നേ അടുത്തറിയാന്‍ സാധിച്ചു- കല്യാണി പറഞ്ഞു തുടങ്ങി.

kalyanipriyadarshan

എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി സിനിമയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത് നസ്‌റിയ നസീമിന്റെ വരവിന് ശേഷമാണ്. അത് എനിക്കും സിനിമയിലേക്ക് വരാനുള്ള പ്രതീക്ഷ നല്‍കി. നസ്‌റിയെ ജനം സ്വീകരിച്ചെങ്കില്‍, എന്നെയും സ്വീകരിച്ചേക്കാം എന്നൊരു വിശ്വാസം- കല്യാണി പറഞ്ഞു. 2017 ല്‍ ഹലോ എന്ന തെലുങ്കി ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ തുടക്കം.

സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ നല്‍കിയ ഏക ഉപദോശം, സ്‌ക്രീന്‍ ടൈം ഒരിക്കലും നോക്കരുത്, നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. അതുകൊണ്ട് എന്റെ അടുത്ത് കഥ പറയാന്‍ വരുന്ന സംവിധായകര്‍ എന്റെ ഭാഗം മാത്രം പറയുമ്പോള്‍ ഞാന്‍ 'നോ' പറയും. എനിക്ക് സിനിമയുടെ മുഴുവന്‍ കഥയും കേള്‍ക്കണം. രണ്ട് മിനിട്ട് മാത്രമേ എനിക്ക് അഭിനയിക്കാനുള്ളൂ എങ്കിലും, അത് നല്ല സിനിമയ്ക്ക് വേണ്ടിയാവണം എന്ന നിര്‍ബന്ധമുണ്ട്- കല്യാണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X