twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒമ്പത് മാസത്തിനു ശേഷം വീണ്ടും, പുതിയ സന്തോഷം പങ്കുവെച്ച് വിനോദ് കോവൂർ...

    |

    ഒമ്പത് മാസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് നടൻ വിനോദ് കോവൂര്‍. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ഡ്രൈവിംഗ് സ്‌കൂള്‍ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇപ്പോഴിത പ്രശ്നം പരിഹരിച്ച് വീണ്ടും ലൈസൻസ് കിട്ടിയിരിക്കുകയാണ്.ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേഡ് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് നടന്റെ ലൈസൻസ് റദ്ദാവുന്നത്.

    Vinod Kovoor

    കഴിഞ്ഞ ദിവസം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് പോകുന്ന കാര്യം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. '' 'നീണ്ട 9 മാസങ്ങൾക്ക് ശേഷം പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കഴിഞ്ഞ 15 വർഷമായി കാറും ബൈക്കും ഓടിക്കുന്ന ഞാൻ നിയമം അനുസരിച്ച് നാളെ കാലത്ത് എംവിഐയുടെ മുമ്പിൽ ഒരിക്കൽ കൂടി കാറും ബൈക്കും ഓടിക്കുന്നു, അടുത്ത ദിവസം പുതിയ ലൈസൻസ് കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ'... എന്നായിരുന്നു കുറിപ്പ്. ഇപ്പോഴിത ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പാസായിരിക്കുകയാണ് . ഫേസ്ബുക്കിലൂടെ ഈ സന്തോഷ വാർത്തയും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

     'എനിക്കും തിയേറ്ററുകള്‍ക്കും സിനിമയ്ക്കും കാവലായതിന് നന്ദി', സുരേഷ് ഗോപിയുടെ വാക്കുകൾ വൈറലാവുന്നു 'എനിക്കും തിയേറ്ററുകള്‍ക്കും സിനിമയ്ക്കും കാവലായതിന് നന്ദി', സുരേഷ് ഗോപിയുടെ വാക്കുകൾ വൈറലാവുന്നു

    തന്‍റെ ഡ്രൈവിങ്ങ് ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വിനോദ് ലൈസൻസ് പുതുക്കാന്‍ നല്‍കിയത്. എന്നാൽ അതിനു പിന്നാലെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഒരു വാഹനവും ഓടിച്ചിട്ടില്ലെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസത്തോളം അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ആ സമയത്ത് എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് അമ്മയുടെ അടുത്തെത്താന്‍ വേണ്ടി കിട്ടുന്ന ബസിലും ട്രെയ്‌നിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

     ഒരു ഹരത്തിന് ചെയ്തതാണ് , ഇപ്പോൾ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാണ്, ടാറ്റുവിനെകുറിച്ച് ഇന്ദ്രജിത്ത് ഒരു ഹരത്തിന് ചെയ്തതാണ് , ഇപ്പോൾ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാണ്, ടാറ്റുവിനെകുറിച്ച് ഇന്ദ്രജിത്ത്

    ഈ പ്രശ്‌നം പരിഹരിക്കാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സൈബര്‍ സെല്‍, ആര്‍ടിഒ ഓഫിസ്, തിരുവനന്തപുരം, ഡല്‍ഹി, അങ്ങനെയൊരു മറിമായക്കളി തന്നെയായിരുന്നു. സൈറ്റില്‍ നോക്കുമ്പോള്‍ അതില്‍ എനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് കാണിച്ചിരുന്നത്. അതുകൊണ്ട് പുതുക്കലിനായി അപേക്ഷിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.അതു നീക്കം ചെയ്യണം. അതിനു വേണ്ടി താന്‍ ഡല്‍ഹി വരെ പോയി. അങ്ങനെയാണ് അതു നീക്കം ചെയ്തത്. ഓഫീസില്‍ ഒരു സെക്ഷന്‍ ക്ലര്‍ക്ക് അവധിയില്‍ പോയതിനാല്‍ ഒരു ഒപ്പ് ലഭിക്കാത്തതിന്റെ പേരില്‍ ഒരു മാസം പോയി. ഒരുവിധത്തില്‍ എല്ലാം ശരിയായപ്പോള്‍ കോവിഡ് മൂലം ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നില്ല.

    അവസാനം, പുതുതായി വന്ന ആര്‍ടിഒ ഇടപെട്ടാണ് റോഡ് ടെസ്റ്റ് നടന്നതും ലൈസന്‍സ് കിട്ടിയതും. ഒരു എസ്എസ്എല്‍സി പരീക്ഷ ജയിച്ച സുഖമാണ് ഇപ്പോള്‍. ഈ ഡ്രൈവിംഗ് സ്‌കൂളിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഈ ഒമ്പതു മാസം താന്‍ ചെലവാക്കിയ കാശു മുഴുവന്‍ അവര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും നടന്‍ പറയുന്നുണ്ട്.

    2019-ലായിരുന്നു വിനോദ് കോവൂരിന്‍റെ ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചിരുന്നത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ വീണ്ടും നടത്തേണ്ടതുണ്ട്. അതിനാൽ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിച്ചു. ലൈസന്‍സ് പുതുക്കുന്നതിന് വീണ്ടും ടെസ്റ്റുകള്‍ എടുക്കണമെന്ന് പറഞ്ഞ് അവര്‍ ഫീസ് ഇനത്തില്‍ 6300 രൂപ തന്‍റെ പക്കൽ നിന്ന് വാങ്ങിച്ചിരുന്നു.

    കത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നുകത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നു

    അതിന് ശേഷമിവര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിന് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തിയെടുത്ത് ലൈസന്‍സ് പുതുക്കാൻ ശ്രമിക്കുകയായിരുന്നു. തന്‍റെ യൂസര്‍ നെയിം ഉപയോഗിച്ച് നാല് തവണ ലോഗിന്‍ ചെയ്തെന്ന് കാണിച്ച് എം.വി.ഐയുടെ മൊബൈലില്‍ മെസേജ് വന്നു, ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. പിന്നാലെ എം.വി.ഐ, ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി. അതിന് പിന്നാലെയാണ് വിഷയം വിവാദമായത്.

    ലൈസന്‍സ് പുതുക്കുന്നതിനും മറ്റും ഇടനിലക്കാരെ സമീപിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകുമെന്നും അക്ഷയ പോലുള്ള കേന്ദ്രങ്ങളെ ആശ്രമിക്കുകയോ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നും വിനോദ് കോവൂർ പറയുന്നുണ്ട്. ലൈസന്‍സ് ഉടൻ കൈയില്‍ കിട്ടുമെന്നുമുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്.

    Read more about: vinod kovoor
    English summary
    After Nine Month Actor Vinod Kovoor Get Driving Licence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X