For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖര്‍ സല്‍മാന് ശേഷം മോഹന്‍ലാല്‍! വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്ന മാസ് ചിത്രം വരുന്നു!

  |
  ദുല്‍ഖറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മാറി കൊണ്ടിരിക്കുന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ പ്രായത്തില്‍ തന്നെ അഭിനയം തുടങ്ങിയ വിഷ്ണുവിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് തിരക്കഥ എഴുതി ഹിറ്റാക്കിയതിന് ശേഷമാണ്. ബോബി-സഞ്ജയ്, സച്ചി-സേതു തുടങ്ങിയ മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തുകളെ പോലെ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ശ്രദ്ധേയരായി.

  മൂന്ന് സിനിമകള്‍ക്കാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്നും തിയറ്ററുകളില്‍ ഗംഭീര പ്രതികരണം നേടിയ സിനിമകളായിരുന്നു. ഇനി വരാനിരിക്കുന്നത് സൂപ്പര്‍താര ചിത്രവുമായിട്ടാണെന്ന സൂചനയാണ് വിഷ്ണു പങ്കുവെക്കുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വിഷ്ണു തുറന്ന് പറഞ്ഞത്.

   വിഷ്ണുവും ബിബിന്‍ ജോര്‍ജും

  വിഷ്ണുവും ബിബിന്‍ ജോര്‍ജും

  പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. 2015 ല്‍ റിലീസിനെത്തിയ കോമഡി മ്യൂസിക്കല്‍ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നിട്ടായിരുന്നു. ഇരുവരും ഒന്നിച്ചെഴുതിയ തിരക്കഥയില്‍ പിറന്ന ആദ്യചിത്രമായിരുന്നിത്. അമര്‍ അക്ബര്‍ അന്തോണി ഹിറ്റായതോടെ ഇരുവരും കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതേ കൂട്ടുകെട്ടിലെത്തിയ രണ്ടാമത്തെ ചിത്രവും തരംഗമായിരുന്നു.

  രണ്ടാമതെത്തിയ ഹിറ്റ് ചിത്രം

  രണ്ടാമതെത്തിയ ഹിറ്റ് ചിത്രം

  അമര്‍ അക്ബര്‍ അന്തോണിയുടെ വിജയത്തിന് പിന്നാലെ ഇതേ കൂട്ടുകെട്ടിലെത്തിയ ഹിറ്റ് ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയപ്പോള്‍ നാദിര്‍ഷ തന്നെയായിരുന്നു ഈ സിനിമയുടെയും സംവിധായകന്‍. തിരക്കഥ ഒരുക്കിയതിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തിലെ നായകന്‍. പ്രയാഗ മാര്‍ട്ടിന്‍, ലിജോ മോള്‍, സിജു വിത്സണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബോക്‌സോഫീസില്‍ മികച്ച സാമ്പത്തിക വരുമാനം ഉണ്ടാക്കാനും സിനിമയ്ക്ക് കഴിഞ്ഞു.

   ദുല്‍ഖറിനെ നായകനാക്കി

  ദുല്‍ഖറിനെ നായകനാക്കി

  ഇതേ കൂട്ടുകെട്ടില്‍ മൂന്നാമതായി എത്തിയ സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഇത്തവണ സംവിധാനം നാദിര്‍ഷയ്ക്ക് പകരം പുതുമുഖമായ ബിസി നൗഫലായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കോമഡി ചിത്രമായിട്ടൊരുക്കിയ ചിത്രം ഏപ്രില്‍ 25 ന് തിയറ്ററുകളിലേക്ക് എത്തി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡിലും തെലുങ്ക് സിനിമയിലേക്കുമെല്ലാം അരങ്ങേറ്റം നടത്തിയ ദുല്‍ഖര്‍ മലയാളത്തില്‍ നിന്നും ഒന്നര വര്‍ഷത്തോളം ഇടവേള എടുത്തിരുന്നു. ഇതിന് ശേഷം മലയാളത്തിലേത്തിയ ചിത്രമാണെന്നതിനാല്‍ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ മറ്റൊരു സൂപ്പര്‍ താരചിത്രത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

   മോഹന്‍ലാല്‍ ചിത്രം വരുന്നു

  മോഹന്‍ലാല്‍ ചിത്രം വരുന്നു

  മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുണ്ടെന്ന സൂചനയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഉചിതമായ സമയത്ത് ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. വിഷ്ണുവും ബിബിനും ഒരുക്കിയ സിനിമകളെല്ലാം ഹാസ്യത്തിന് പ്രധാന്യം നല്‍കിയിട്ടുള്ളവയാണ്. ഇനി മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അതു പോലെയുള്ളതാണോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്തായാലും ഉടന്‍ തന്നെ അടുത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ്.

  English summary
  After Oru Yamandan Premakadha Vishnu Unnikrishnan make Mohanlal's movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X