'മരിച്ചിട്ടും മാറാത്ത അകൽച്ച'; രാധികയുടെ അമ്മയുടെ മരണത്തിന് പിന്നാലെ മകളുടെ പോസ്റ്റ് ചർച്ച

കഴിഞ്ഞ ദിവസമാണ് നടി രാധിക ശരത് കുമാറിന്റെ അമ്മ ​ഗീത മരിച്ചത്. 86ാം വയസിലാണ് മരണം. പ്രായം കാരണമുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. രാധികയുടെ പോയസ് ​ഗാർ​ഡനിലെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. സിനിമാ, രാഷ്ട്രീയ രം​ഗത്തുള്ളവർ അനുശോചനമറിയിച്ചു. കഴിഞ്ഞ ദിവസം രാധികയുടെ മകൾ റയാൻ മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ പിതാവ് എപ്പോഴും പറഞ്ഞ കാര്യം: ഒരു വിവാഹമോ ആഘോഷമോ നിങ്ങൾക്ക് ഒഴിവാക്കാം. പക്ഷെ ഒരു സംസ്കാര ചടങ്ങ് ഒഴിവാക്കരുത്.

മുൻപുള്ള അഭിപ്രായ വ്യത്യാസങ്ങളും ഈ​ഗോയും എന്ത് തന്നെയായാലും അത് മാറ്റി വെച്ച് അനുശോചനം അർപ്പിക്കുക. വിടപറഞ്ഞവരോട് ആദരവ് കാണിക്കുന്നത് മഹത്തരമായ ബഹുമാനമാണ് എന്നാണ് റയാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. അമ്മയുടെ അമ്മ മരിച്ചതിന് പിന്നാലെയാണ് റയാൻ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. ഇത് പല ചോദ്യങ്ങൾക്കും വഴി വെച്ചു. ഇതോടെ കമന്റ് ബോക്സ് റയാൻ ഓഫ് ചെയ്തു. റയാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നെറ്റിസൺസ് ഊഹിക്കുന്നുണ്ട്. രാധികയുടെ സഹോദരി നിരോഷയുടെ ഭർത്താവ് രാംകി സംസ്കാര ചടങ്ങുകൾക്ക് എത്തിയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് രാംകി.

ഇവർക്കിട‌യിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് നെറ്റിസൺസ് പറയുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് രാംകിയും നിരോഷയും. ഈ ബന്ധത്തെ രാധിക എതിർത്തിരുന്നു എന്നാണ് അഭ്യൂഹം. ചില അഭിപ്രായ വ്യത്യാസങ്ങൾ രാംകിയും നിരോഷയുടെ കുടുംബവും തമ്മിലുണ്ടെന്നും അഭ്യൂഹമുണ്ട്. രാധികയുടെ അനിയത്തിയായ നിരോഷയും ‍സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

അസ്വാരസ്യങ്ങൾ രാധികയുടെ കുടുംബത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. നടൻ ശരത് കുമാറിനെ രാധിക വിവാഹം ചെയ്തപ്പോൾ രാധികയുടെ ആദ്യ വിവാഹബന്ധത്തിലെ മകൾ നടി വരലക്ഷ്മിക്ക് എതിർപ്പുണ്ടായിരുന്നു. പിന്നീട് ഈ അകൽച്ച മാറി. ആദ്യ ഭാര്യ ഛായ സിം​ഗിൽ വരലക്ഷ്മി, പൂജ എന്നീ മക്കളാണ് ശരത്കുമാറിനുള്ളത്. 1984 ൽ വിവാഹിതരായ ഇവർ 2000 ലാണ് വേർപിരിഞ്ഞത്. മറുവശത്ത് മുൻ ഭർത്താവ് റിച്ചാർഡ് ഹാർ‌ഡിയിൽ റയാൻ ഹാർഡി എന്ന മകൾ രാധികയ്ക്കുണ്ട്. 2001 ലായിരുന്നു രാധികയും ശരത്കുമാറും തമ്മിലുള്ള വിവാഹം.

Nirosha

മുൻ ഭർത്താവ് റിച്ചാർഡ് ഹാർ‌ഡിയിൽ രാധികയ്ക്ക് പിറന്ന മകളാണ് റയാൻ. ക്രിക്കറ്റർ അഭിമന്യു മിഥുനിനെയാണ് റയാൻ ഹാർഡി വിവാഹം ചെയ്തത്. വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് ശരത്കുമാർ നിന്നു. വരലക്ഷ്മിയുടെ വിവാഹത്തിന് എല്ലാത്തിനും മുന്നിൽ നിൽക്കാൻ രാധികയുമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് വരലക്ഷ്മി വിവാഹിതയായത്. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. പ്രണയ വിവാ​ഹമായിരുന്നു. രാഹുൽ എന്നാണ് രാധികയ്ക്കും ശരത്കുമാറിനും ജനിച്ച മകന്റെ പേര്. നാല് മക്കളുടെ കാര്യത്തിലും താര ദമ്പതികൾ ശ്രദ്ധ നൽകുന്നു. കുടുംബം ഒരുമിച്ച് നിൽക്കാൻ കാരണം രാധികയാണെന്ന് ശരത്കുമാർ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X