ധനുഷിനൊപ്പം ഗോസിപ്പ് വന്നാൽ തീർന്നു, മൃണാൽ പ്രശ്നത്തിൽ; അന്ന് അമല പോളും നേരിട്ടു
ധനുഷും മൃണാൽ താക്കൂറും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഒന്നിലേറെ ഇവന്റുകളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഗോസിപ്പുകൾ വന്നത്. സൺ ഓഫ് സർദാർ 2 എന്ന സിനിമയുടെ സ്ക്രീനിംഗിനും ധനുഷിന്റെ തേരെ ഇഷ്ക് മേൻ എന്ന സിനിമയുടെ പാർട്ടിയിലുമാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. ഇതോടെ ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചു. ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് മൃണാൽ താക്കൂർ. ഇതിനിടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഗോസിപ്പുകൾ നിഷേധിച്ച് മൃണാൽ രംഗത്ത് വന്നു.
ധനുഷ് തന്റെ സുഹൃത്താണെന്നാണ് മൃണാൽ പറഞ്ഞത്. ധനുഷിനൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നതോടെ മൃണാലിന്റെ കാര്യത്തിൽ സംഭവിച്ച കൗതുകരമായ ഒരു സംഭവം ചൂണ്ടിക്കാണിക്കുകയാണിപ്പോൾ നെറ്റിസൺസ്. തെലുങ്കിലും ബോളിവുഡിലും വലിയ ജനപ്രീതി നേടിക്കൊണ്ട് മുന്നേറുകയായിരുന്നു മൃണാൽ. എന്നാൽ ധനുഷിനൊപ്പം ചേർത്ത് ഗോസിപ്പ് വന്നതോടെ മൃണാലിനെതിരെ ഹേറ്റ് കമന്റുകൾ കൂടുന്നെന്ന് നെറ്റിസൺസ് പറയുന്നു.

ഇതിനിടെ മൃണാലിന്റെ പഴയൊരു വീഡിയോ വീണ്ടും പ്രചരിച്ചു. നടി ബിപാഷ ബസുവിനെ പരിഹസിക്കുന്ന വീഡിയോ ആണിത്. ഇത് ഹേറ്റ് കമന്റ്സ് കൂട്ടി. ധനുഷിനൊപ്പം ഏത് നടിയുടെ പേര് വരുന്നോ പിന്നീട് ആ നടിയുടെ കഷ്ടകാലം തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ. ആദ്യമായല്ല ഈ സാഹചര്യം ഉണ്ടാകുന്നത്. തൃഷ, അമല പോൾ, ശ്രുതി ഹാസൻ തുടങ്ങിയവരെല്ലാം ധനുഷിനൊപ്പം ഗോസിപ്പുകളിൽ ഇടം പിടിച്ച നടിമാരാണ്.
പ്രത്യേകിച്ചും അമല പോളും ധനുഷും പ്രണയത്തിലാണെന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഗോസിപ്പുകൾ അമല പോൾ തള്ളിക്കളഞ്ഞു. എന്നാൽ ഈ ഗോസിപ്പുകൾ അമലയെ വിടാതെ പിന്തുടർന്നു. അമല പോളും എഎൽ വിജയും തമ്മിലുള്ള വിവാഹമോചന സമയത്ത് ഗോസിപ്പ് വ്യാപകമായി പ്രചരിച്ചു. ഗോസിപ്പുകൾ സത്യമായിരുന്നില്ലെങ്കിൽ കൂടിയും ഇന്നും ഈ അഭ്യൂഹങ്ങൾ ചർച്ചയാകാറുണ്ട്.

2015 ൽ തൃഷയുടെ വിവാഹം മുടങ്ങിയതിന് കാരണമായി ഗോസിപ്പുകളിൽ വന്നത് ധനുഷിന്റെ പേരായിരുന്നു. വിവാഹ നിശ്ചയത്തിന് ധനുഷ് എത്തി. തൃഷയുടെ ക്ഷണ പ്രകാരമായിരുന്നു വരവ്. എന്നാൽ ഇത് വരൻ വരുൺ മന്യന് ഇത് ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തൃഷയും വരുണും തമ്മിൽ പ്രശ്നമുണ്ടായെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു.
രജിനികാന്തിന്റെ മകൾ സംവിധാനം ചെയ്ത കൊച്ചടിയാൻ എന്ന ചിത്രത്തിന് സാമ്പത്തിക സഹായം ചെയ്തത് വരുൺ മന്യനായിരുന്നു. പടം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ നിർമാണ കമ്പനിയുമായി പ്രശ്നങ്ങളുണ്ടായി. പണത്തിന്റെ കാര്യത്തിൽ രജിനികാന്തിന്റെ കുടുംബവുമായി കേസായപ്പോൾ രജിനി ഫാൻസ് വരുൺ മന്യന്റെ ഓഫീസ് അടിച്ച് തകർത്തു. അന്ന് രജിനികാന്തിന്റെ മരുമകനാണ് ധനുഷ്. ധനുഷും വരുൺ മന്യനും തമ്മിൽ അന്ന് പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ സംഭവത്തിന് ശേഷമാണ് തൃഷ-വരുൺ വിവാഹനിശ്ചയത്തിന് ധനുഷ് എത്തിയത്. ഇതാണ് ഗോസിപ്പുകൾക്ക് കാരണമായത്.
ധനുഷിന്റെ വിവാഹമോചനസമയത്തും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. 2024 നവംബർ 27 നാണ് ധനുഷ്-ഐശ്വര്യ രജിനികാന്ത് വിവാഹമോചനത്തിൽ അന്തിമ വിധി വന്നത്. 18 വർഷം നീണ്ട് നിന്ന വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2022 ലാണ് വേർപിരിയുന്നെന്ന് ഇവർ അറിയിച്ചത്. രണ്ട് പേരും വീണ്ടും ഒരുമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ വന്നെങ്കിലും അതുണ്ടായില്ല. രണ്ട് വർഷക്കാലത്തിന് ശേഷം നിയമപരമായി പിരിഞ്ഞു. യാത്ര, ലിംഗ എന്നിവരാണ് മക്കൾ.


Click it and Unblock the Notifications











