പുരുഷന്മാർക്കും വേദനയും സങ്കടവുമുണ്ട്, കഥ അറിയാതെ ആട്ടം കണ്ട് എഴുതി പിടിപ്പിക്കുന്ന നന്മമരങ്ങൾ; ആർജെ അമൻ
രണ്ടാം വിവാഹം കഴിഞ്ഞതിന്റെ ഫോട്ടോകൾ പുറത്തുവിട്ടപ്പോൾ മുതൽ വലിയ രീതിയിൽ വിമർശനവും പരിഹാസവും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങുകയാണ് നടി വീണ നായരുടെ മുൻ ഭർത്താവ് ആർജെ അമൻ ഭൈമി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും നിയമപരമായി ബന്ധം വേർപ്പെടുത്തിയത്. ഇരുവർക്കും ഒരു ആൺകുഞ്ഞുണ്ട്. അമന്റെ വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ വീണ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും വൈറലായിരുന്നു.
വിഷാദ ഭാവത്തിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന തന്റെ ഒരു വീഡിയോയ്ക്ക് ഒപ്പമായിരുന്നു വീണയുടെ പോസ്റ്റ്. നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.

ലോകഃ സമസ്തഃ സുഖിനോ ഭവന്തു എന്നാണ് വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അമനെതിരെയുള്ള സൈബർ ആക്രമണം വർധിച്ചു. ചിലർ അമനെ വിമർശിച്ചും വീണയ്ക്ക് പിന്തുണ അറിയിച്ചും കുറിപ്പുകളുമായി എത്തിയിരുന്നു. അക്കൂട്ടത്തിൽ തന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കുറിപ്പിനും തനിക്ക് എതിരെ നടക്കുന്ന ഹെയ്റ്റ് ക്യാംപെയ്നും എതിരെ പ്രതികരിച്ചിരിക്കുകയാണ് അമൻ.
വീണയുമായി ബന്ധം വേർപ്പെടുത്തിയതിന് തക്കതായ കാരണമുണ്ടെന്നും പലരും കഥ അറിയാതെ ആട്ടം കണ്ട് ഒരോന്ന് എഴുതി പിടിപ്പിച്ച് നന്മമരം ചമയുകയാണെന്നും അമൻ കുറിച്ചു. അവന്റെ ബീജത്തിനെ പത്ത് മാസം വയറ്റില്‍ ചുമന്ന് നടന്ന് പ്രസവിക്കുന്നത് കൊണ്ടാണോ സ്ത്രീകള്‍ക്ക് പുരുഷനെ മറക്കാന്‍ കഴിയാതെ പോകുന്നത്?. മനസ് അവരില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് തന്നെ മറ്റൊരു ലൈഫ് തിരഞ്ഞെടുക്കുന്നത് പലപ്പോഴും പുരുഷന്‍ തന്നെയാണ്.
ആണുങ്ങളിൽ ചിലരെപ്പോഴും ഭയങ്കര സ്വാർത്ഥരാണെന്ന് തോന്നാറുണ്ട്. ഇൻസ്റ്റയിൽ നിന്നുപോലും മുൻ ഭർത്താവ് വീണയുമായുള്ള പഴയ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും, വീണ അതൊക്കെ ഇപ്പോഴും നിധി പോലെ കാത്തുസൂക്ഷിക്കുന്നതും കൂടി ചേർത്ത് വായിക്കുമ്പോൾ ഏതൊരാൾക്കും ക്ലിയർ പിക്ചർ കിട്ടും. ഇപ്പോഴും വീണയുടെ മുൻ ഭർത്താവ് എന്ന പേരിലാണ് കക്ഷി അറിയപ്പെടുന്നത് പോലും. അനാഥയായ വീണ ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ച് കാണണം.
അതുകൊണ്ട് തന്നെ ഓവർകം ചെയ്യാനും സമയമെടുക്കും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നല്ലേ പറയാറുള്ളത്. ഈ സമയവും കടന്നുപോയി മികച്ച സമയം വരാനുണ്ടെന്നേ വീണയോട് പറയാനുള്ളൂ എന്നായിരുന്നു ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ഇതിന് എതിരെയാണ് അമൻ മറുപടി പോസ്റ്റ് ചെയ്തത്.

ഗർഭപാത്രം വിത്തിനുള്ള ഒരു നിഷ്ക്രിയ ഇടമല്ല. മറിച്ച് അസ്തിത്വത്തിന്റെ ജീവനുള്ള സങ്കേതമാണ്. ഞാൻ ആ വിത്ത് വളരെ ശ്രദ്ധയോടെയും ദൈവകൃപയോടെയും നട്ടുപിടിപ്പിച്ചു. വളരെ വ്യക്തവും സ്വകാര്യവുമായ ഒരു കാരണത്താൽ വീണമായുള്ള ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. കാരണം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഒരു ദിവസം പറയാതെ തന്നെ ഞങ്ങളുടെ മകനായി മാറിയ കുട്ടി ഞങ്ങളെ മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുക. മകളോട് കാരണങ്ങൾ കൂടി പറയാൻ നാളെ നിങ്ങൾക്ക് കഴിയട്ടെ. ടോക്സിസിറ്റി നിറഞ്ഞ ജീവിതം നയിക്കാൻ മകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം ഒരു ദിവസം അവൾ നിങ്ങളോട് പറയും വിശാലമായി ചിന്തിച്ച് വളരാൻ. അതുപോലെ ഞങ്ങളെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന എല്ലാവർക്കും മനസിലാക്കിയതിന് സ്നേഹത്തോടെ ഒരു വലിയ നന്ദി.
പുരുഷന്മാർ എന്ന് വിളിക്കപ്പെടുന്ന നമ്മളും ആഴത്തിലുള്ള വികാരങ്ങൾ വഹിക്കുന്നു. അവ ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ അടിത്തറയെ തന്നെ ഇളക്കും. ചിലപ്പോഴൊക്കെ നമ്മെ സ്ഥിരമായി നിലനിർത്താൻ ശരിക്കും ശ്രദ്ധിക്കുന്ന ഒരാളുടെ ഉറച്ചതും മനസ്സിലാക്കുന്നതുമായ കൈകൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ എന്നുമാണ് അമൻ കുറിച്ചത്.


Click it and Unblock the Notifications











