For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്ജ്. മിനീസ്ക്രീനിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. മിനീസ്ക്രീനിലെ പോലെ തന്നെ സിനിമയിലും മികച്ച പ്രേക്ഷക സ്വീകാര്യത നോടൻ കഴിഞ്ഞിരുന്നു. 2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത് . പിന്നീട് ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിൻസ്, അനാർക്കലി, പാവാട, വെട്രിവേൽ, പരോൾ, പട്ടാഭിരാമൻ, എന്നിങ്ങനെയുള്ള മികച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞിരുന്നു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്.

  മിന്നല്‍ മുരളി മുതല്‍ തല്ലുമാല വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

  സമ്പത്ത് വെറുതെ അല്ല സിദ്ധുവിനെ കാണാൻ വന്നത്, ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ

  മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് മിയ.വിക്രം നായകനായി എത്തുന്ന കോബ്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മിയയുടെ ഏറ്റവും പുതിയ ചിത്രം. 2020 ൽ ആയിരുന്നു മിയയുടെ വിവാഹം. വ്യാവസായി അശ്വിൻ ഫിലിപ്പാണ് ഭർത്താവ് . കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്ന സമയത്തായിരുന്നു താരം വിവാഹിതയായത്. കല്യാണത്തിന് ശേഷവും അഭിനയം തുടരുമെന്നും ഭർത്താവ് പൂർണ്ണ പിന്തുണയാണെന്നും മിയ അന്ന് പറഞ്ഞിരുന്നു. വ്യാവസായി അശ്വിൻ ഫിലിപ്പാണ് ഭർത്താവ്.

  കരീന എന്റെ അമ്മ, അയാൾ പറഞ്ഞത് തന്നിൽ ആശങ്ക സൃഷ്ടിച്ചു, ഇത് സാധരണ പറയുന്നതാണോ എന്ന് സാറ

  ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനേത്രിയായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. നടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭർത്താവ് അശ്വിനോടൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷം സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു. കേരളപിറവി എപ്പസോഡിലാണ് നടി എത്തിയത്. ലുക്കയുടെ വിശേഷങ്ങളും കുഞ്ഞ് എത്തിയതിന് ശേഷമുള്ള മിയയുടെ വിശേഷങ്ങളും അന്ന് പങ്കുവെച്ചിരുന്നു.

  വീഴാൻ പോകുന്ന അഞ്ജലിയെ താങ്ങി എടുത്ത് ശിവൻ, ഇരുവരും കൂടുതൽ അടുക്കുന്നു, സംഭവബഹുലമായി സാന്ത്വനം

  മകൻ ജനിച്ചതിന് ശേഷം ജീവിത രീതി മാറി പോയി എന്ന് മിയ പറഞ്ഞിരുന്നു. മിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു '' ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുൻഗണന ലുക്കയ്ക്ക് തന്നെയാണ്. കുഞ്ഞ് വന്നതിന് ശേഷം അവരെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കാര്യങ്ങൾ. അവർക്കൊപ്പം നമ്മൾ ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് മിയ പറഞ്ഞത്. ഇതിനോടൊപ്പം തന്നെ അമ്മയാവാൻ പോകുന്നത് വിവരം മറച്ച് വയ്ക്കാനുള്ള കാരണം നടി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ എല്ലാവരോടും പറയാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ അത് നീണ്ടും പോവുകയായിരുന്നു. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ കരുതി ഇനി കുഞ്ഞാവയായിട്ട് പറയാമെന്ന്. അങ്ങനെ നീണ്ടു പോയതാണെന്നാണ് മിയ പറയുന്നത്.

  ലുക്ക ജനിച്ച വിവരം പരസ്യമാക്കാതിരുന്നതിന്റെ കാരണം മിയയുടെ സഹോദരിയും പങ്കുവെച്ചിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം പങ്കുവെച്ചത്. ഗർഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ജിനി വീഡിയോയിൽ പറയുന്നത്. ഡെലിവറി ഡേറ്റിന് രണ്ടു മാസം മുൻപേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവിൽ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും ജിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയിൽനിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ദിവസങ്ങൾക്ക് മുൻപ് മിയ കുഞ്ഞിന് പാട്ടു പാടി കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ അതിഥി എത്തിയ വിവരം നടി വെളിപ്പെടുത്തിയ്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. അമ്മയാവാൻ പോകുന്ന വിവരം മറച്ച് വെച്ചെങ്കിലും പിന്നീടുള്ള ലൂക്കയുടെ വിശേഷങ്ങളെല്ലാം മിയ ആരാധകരെ അറിയിച്ചിരുന്നു. അഭിനയ ലോകത്തേയ്ക്കുള്ള മടങ്ങി വരുന്ന മിയയ്ക്ക് ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്. വൈകാതെ സിനിമകളിലും മിയ സജീവമാകുമെന്നാണ് സൂചന. കോബ്ര, ഇന്ദ്രു നേട്രു നാളൈ 2, സിഐഡി ഷീല തുടങ്ങിയവയാണ് ഇനി മിയയുടേതായി ഇറങ്ങാനിരിക്കുന്ന സിനിമകൾ.

  Read more about: miya george
  English summary
  After Short Break Actress Miya George Back To Acting, pictures Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X