For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റാര്‍ മാജിക്കിലെ തമാശ അതിരുകടന്നു! റേറ്റിംഗില്‍ ചാനല്‍ കൂപ്പുകുത്തി! പ്രതിഷേധം തീരുന്നില്ല

  |

  മലയാള ടെലിവിഷന്‍ രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായെത്തിയ ചാനലുകളേറെയാണ്. പുതുമകളും വ്യത്യസ്തതകളുമൊക്കെയായാണ് പല ചാനലുകളും എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മികച്ച പിന്തുണയും സ്വീകാര്യതയുമായിരുന്നു ലഭിച്ചത്. ചാനലിലെ പ്രധാന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. നേരത്തെ ടമാര്‍ പഠാറെന്ന പേരിലായാണ് പരിപാടി എത്തിയത്. ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന പരിപാടിയില്‍ മിനിസ്‌ക്രീനിലെ താരങ്ങളാണ് അണിനിരക്കാറുള്ളത്. ബിഗ് സ്‌ക്രീനിലെ പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് അതിഥികളായെത്തിയത്.

  വിവിധ ചാനലുകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സ്റ്റാര്‍ മാജിക്കില്‍ അണിനിരക്കാറുള്ളത്. അടുത്തിടെ സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മോഹന്‍ലാലിനെക്കുറിച്ച് ലാലപ്പന്‍ എന്ന് പരാമര്‍ശിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതോടെയാണ് കടുത്ത പ്രതിഷേധവുമായി ആരാധകരെത്തിയത്. ഈ സംഭവത്തില്‍ ചാനല്‍ പ്രവര്‍ത്തകരും സ്‌കിറ്റ് അവതരിപ്പിച്ച ജോബിയും ക്ഷമ ചോദിച്ചിരുന്നു. ഖേദപ്രകടനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. റേറ്റിംഗില്‍ ചാനല്‍ കൂപ്പുകുത്തിയിരിക്കുകയാണ് ഇപ്പോള്‍.

  മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

  മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

  മോഹന്‍ലാലിനെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ജോബി ലാലപ്പന്‍ എന്ന് പറഞ്ഞത്. അസീസുള്‍പ്പടെയുള്ള താരങ്ങള്‍ വേദിയിലുണ്ടായിരുന്നു. ലാലേട്ടന്‍ എന്ന് സ്‌നേഹത്തോടെ ആരാധകര്‍ മോഹന്‍ലാലിനെ വിളിക്കാറുണ്ട്. വിമര്‍ശകര്‍ പോലും ലാലപ്പന്‍ എന്ന തരത്തില്‍ പറയാറില്ല. തമാശ അതിരുകടന്നുവെന്നും ഇത് ശരിയായില്ലെന്നുമായിരുന്നു ആരാധകര്‍ ഒന്നടങ്കം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. ശക്തമായ പ്രതിഷേധവുമായി ആരാധകരെത്തിയതോടെ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും വീഡിയോ മാറ്റുകയായിരുന്നു.

  ഡിസ് ലൈക്ക് പെരുമഴ

  ഡിസ് ലൈക്ക് പെരുമഴ

  വീഡിയോയ്ക്ക് കീഴില്‍ ഡിസ് ലൈക്ക് പെരുമഴയായിരുന്നു. ഇതിന് ശേഷമായി ഖേദപ്രകടനം നടത്തി ചാനല്‍ പ്രവര്‍ത്തകരും ജോബിയും എത്തിയിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കാനായാണ് സ്‌കിറ്റുകള്‍ ചെയ്യാറുള്ളത്. ആ സ്‌കിറ്റ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് മോഹന്‍ലാല്‍ ആരാധകരെ അത് വേദനിപ്പിച്ചുവെന്ന് അറിഞ്ഞത്. നിരവധി പേരായിരുന്നു ഇതേക്കുറിച്ച് അറിയിക്കാനായി തന്നെ വിളിച്ചതെന്നും താരം പറഞ്ഞിരുന്നു. ലൈവ് വീഡിയോയിലൂടെ എത്തിയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവല്ലെന്നും തിരക്കഥ എഴുതിയവരുള്‍പ്പടെ എല്ലാവരും സ്റ്റാര്‍ മാജിക് വേദിയില്‍ വെച്ച് മാപ്പ് പറയണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

  പുതിയ എപ്പിസോഡില്ല?

  പുതിയ എപ്പിസോഡില്ല?

  സ്റ്റാര്‍ മാജിക്കിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുട്ടിക്കല്‍ ജയചന്ദ്രനായിരുന്നു അതിഥിയായി എത്തുന്നത്. പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞുവെങ്കിലും യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നില്ല. മുന്‍പുള്ള എപ്പിസോഡികളുടെ കീഴിലും വിമര്‍ശനങ്ങളുന്നയിച്ച് ആരാധകരെത്തിയിരുന്നു. ചാനലിലെ പരിപാടികളുടെ പ്രമോ വീഡിയോയ്ക്ക് കീഴിലെല്ലാം ആരാധകര്‍ക്ക് പറയാനുള്ള കാര്യം ഈ സംഭവത്തെക്കുറിച്ചായിരുന്നു.

  മോഹന്‍ലാലിനെ അറിയാത്തവരോ?

  മോഹന്‍ലാലിനെ അറിയാത്തവരോ?

  മറ്റുള്ളവര്‍ പറഞ്ഞാണ് താന്‍ ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയതെന്ന് ജോബി പറഞ്ഞതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഏട്ടന്‍, ലാലേട്ടന്‍, ലാല്‍ എന്നൊക്കെയല്ലാതെ ആരെങ്കിലും അദ്ദേഹത്തെ ലാലപ്പന്‍ എന്ന് വിളിക്കാറുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. തിരക്കഥയില്‍ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ക്കൂടിയും സ്വന്തമായി അദ്ദേഹത്തിന് ചിന്തിക്കാമായിരുന്നുവെന്നും സ്വയം തെറ്റ് മനസ്സിലാക്കണമെന്ന് പറഞ്ഞുമായിരുന്നു ഒരുവിഭാഗം എത്തിയത്.

  കൊവിഡ് സമയത്ത് ചെയ്തത്

  കൊവിഡ് സമയത്ത് ചെയ്തത്

  മോഹന്‍ലാല്‍ ആരാണെന്നും എന്താണെന്നും അറിയാത്ത സിനിമാപ്രേമികളില്ല. അപ്രതീക്ഷിതമായെത്തിയ കൊവിഡ് വ്യാപനത്തെ അതിജീവിക്കുന്നതിനായി തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളെല്ലാം താരം ചെയ്തിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷ രൂപ നല്‍കിയിരുന്നു അദ്ദേഹം.

  ഉപ്പും മുളകും ചക്കപ്പഴവും

  ഉപ്പും മുളകും ചക്കപ്പഴവും

  ഫ്ളവേഴ്സ് ചാനലില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ച പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. പ്രമോ വീഡിയോ പുറത്തുവന്നതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ഉപ്പും മുളകിന്‍റെ പ്രമോയുടെ താഴെ വരെ ചാനലിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. ചക്കപ്പഴമെന്ന പുതിയ പരിപാടിയുടെ വീഡിയോയ്ക്ക് കീഴിലും വിമര്‍ശനങ്ങളുന്നയിച്ച് ആരാധകരെത്തിയിരുന്നു.

  English summary
  After Star Magic skit Flowers channels rating became low, Mohanlal fans were not happy yet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X