മമ്മൂട്ടി ചിത്രം ഉണ്ടയിലെ അവസാന ഷോട്ടിന് ശേഷം!! ഷൈൻ ടോം ചാക്കോയുടെ പോസ്റ്റ് വൈറൽ....

സമൂഹമാധ്യമങ്ങളിൽ പോലീസ് കുപ്പായം ധരിച്ചു നിൽക്കുന്ന ഒരു കൂട്ടം പേരുടെ ഇടയിൽ യൂണിഫോമിൽ നിൽക്കുന്ന അർജുൻ അശോകനേയും ഷൈൻ ടോം ചക്കോയുടേയും ചിത്രമാണ്. മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ലൊക്കേഷൻ ചിത്രമായിരുന്നു ഇത്. താരങ്ങളോടൊപ്പം അണിയറ പ്രവർത്തകരും മറ്റ് അഭിനേതാക്കളുമുണ്ട്. ഷൈൻ ടോം ചാക്കോയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. ഉണ്ടയുടെ അവസാന ഷോട്ടിനു ശേഷമുള്ള ചിത്രമെന്നുള്ള അടിക്കുറിപ്പോടൊയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shine tom chakko

ആക്ഷനും കോമഡിയ്ക്കും തുല്യ പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. ആസിഫ് അലി, വിനയ് ഫോർട്ട്, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന്റെ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ആണ് ഉണ്ട യുടേയും സംവിധായകൻ. ഖാലീദ് റഹ്മാന്റെ കഥിൽ തിരക്കഥ എഴുതിയിരിക്കുന്നത് ഹർഷാദാണ്. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ഷാം കൗശലാണ് സംഘട്ടനം. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X