ബിഗ് ബോസും നിര്‍ത്തി, തിയറ്ററുകളും അടച്ചു! ഓണ്‍ലൈനില്‍ ലഭ്യമായ ചില പുത്തന്‍ സിനിമകള്‍ ഇവയാണ്
ചൈനയില്‍ നിന്നും ആരംഭിച്ച കൊറോണ ലോകം മുഴുവനും വ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇരുപത്തിനാല് ആളുകള്‍ക്ക് അസുഖം സ്ഥിരികരിച്ചു. വൈറസ് അതിവേഗം പ്രചരിച്ചതോടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തി. നിലവില്‍ കടുത്ത സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും അവധികള്‍ പ്രഖ്യാപിച്ചു.
മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകളും അടച്ചിടാനാണ് നിര്‍ദ്ദേശം. ചിത്രീകരണങ്ങളടക്കം എല്ലാം പ്രതിസന്ധിയിലാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് ഷോ യും ഇപ്പോള്‍ താല്‍കാലികമായി നിര്‍ത്താന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതോടെ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന ചില പുത്തന്‍ സിനിമകളും വെബ് സീരിസുകളുമുണ്ട്.

ഈ വര്‍ഷം റിലീസിനെത്തി തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഹിറ്റ് സിനിമയാണ് അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും നായകന്മാരായിട്ടെത്തിയ ചിത്രം സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്തതായിരുന്നു. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. പോലീസുകാരനായ അയ്യപ്പന്‍ നായരായി ബിജു മോനോനും റിട്ടേര്‍ഡ് പട്ടാളക്കാരനായി പൃഥ്വിരാജും തകര്‍ത്തഭിനയിച്ച സിനിമയുടെ ഡിവിഡി ഇപ്പോള്‍ ലഭ്യമാണ്. ഏത് തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരമൊരു കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലുള്ളത്.

മമ്മൂട്ടി നായകനായും നെഗറ്റീവ് റോളിലുമായിട്ടെത്തിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. സിനിമാമേഖലയുമായി ചുറ്റി പറ്റിയ ഒരു പലിശക്കാരന്റെ പ്രതികാര കഥ പറഞ്ഞ ചിത്രം മമ്മൂട്ടി ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചിരുന്നു. ഒരു തവണ സന്തോഷത്തോടെ കണ്ടിരിക്കാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഷൈലോക്ക്. രണ്ട് റോളുകളിലെത്തി മെഗാസ്റ്റാര്‍ ശരിക്കും വിസ്മയിപ്പിട്ടുണ്ട്.

മുതിന്നര്‍ സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിട്ടാണ് ബിഗ് ബ്രദര്‍ തിയറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാലിന്റേതായി ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത സിനിമ ഫാമിലി ഓഡിയന്‍സിനെ ലക്ഷ്യമാക്കി ഒരുക്കിയ ചിത്രമായിരുന്നു. ചേട്ടന്‍ അനിയന്മാരുടെ കഥയും അടുത്തൊന്നും മലയാളത്തില്‍ കാണാത്ത രസകരമായ ഇതിവൃത്തമായിരുന്നു സിനിമയുടേത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്കും കാണാവുന്നതാണ്.
Recommended Video

സിനിമകളും സീരിയലുകളും മാത്രം കണ്ടിരുന്ന മലയാളികള്‍ക്കിടയിലേക്ക് തരംഗമുണ്ടാക്കിയ വെബ് സീരിസാണ് കരിക്ക്. തേരാ പാരാ എന്ന എന്ന എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയത്. അതോടെ ജോര്‍ജ്, ശംഭു, ലോലന്‍, ഷിബു തുടങ്ങിയ കഥാപാത്രങ്ങളെയും ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ പ്ലസ് ടു ക്ലാസ് എന്ന പേരിലും മറ്റൊരു എപ്പിസോഡ് വന്നിരുന്നു. ഇതിനും വലിയ ആരാധക പിന്‍ബലമായിരുന്നു. കൊറോണ ഭീതിയില്‍ തിയറ്ററുകളെല്ലാം അടച്ച സ്ഥിതിയ്ക്ക് ഇതുപോലെയുള്ള വെബ് സീരിസുകള്‍ എല്ലാവര്‍ക്കും കണ്ട് തുടങ്ങാവുന്നതാണ്.


Click it and Unblock the Notifications











